ആഭ്യന്തരകാര്യ മന്ത്രാലയം
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താന്‍ ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുടെയും ആരോഗ്യ സെക്രട്ടറിമാരുടെയും യോഗം വിളിച്ചു
Posted On:
10 MAY 2020 2:51PM by PIB Thiruvananthpuram
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താന്‍ ക്യാബിനറ്റ് സെക്രട്ടറി ശ്രീ. രാജീവ് ഗൗബ മുഴുവന്‍ ചീഫ് സെക്രട്ടറിമാരുടെയും ആരോഗ്യ സെക്രട്ടറിമാരുടെയും വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗം വിളിച്ചു.
ഇതുവരെ മൂന്നര ലക്ഷം അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കുന്നതിന് 350ല്‍ക്കൂടുതല്‍ ശ്രമിക് ട്രെയിനുകള്‍ ഓടിയതായി യോഗത്തില്‍ അദ്ദേഹം അറിയിച്ചു. കൂടുതല്‍ ശ്രമിക് ട്രെയിനുകള്‍ ഓടിക്കുന്നതിന് റെയില്‍വേയുമായി സഹകരിക്കണമെന്ന് സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് സംസ്ഥാങ്ങളുടെ സഹകരണത്തോടെ വന്ദേഭാരത് ദൗത്യം പുരോഗമിക്കുകയാണ്.
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുതരത്തിലുള്ള തടസ്സങ്ങളും ഉണ്ടാകാന്‍ പാടില്ലെന്ന് ക്യാബിനറ്റ് സെക്രട്ടറി പ്രത്യേകം ഓര്‍മിപ്പിച്ചു. കൊറോണ വൈറസിനെതിരേ പൊരുതുന്നവരുടെ സംരക്ഷണത്തിന് എല്ലാ നടപടികളും സ്വീകരിക്കണം.
ചീഫ് സെക്രട്ടറിമാര്‍ തങ്ങളുടെ സംസ്ഥാനങ്ങളിലെ സ്ഥിതി വിശദീകരിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാന്‍ ആവശ്യമായ നടപടികള്‍കൂടി ആവശ്യമായി വരുന്നുവെന്ന് അവര്‍ പറഞ്ഞു.
****
(Release ID: 1622653)
Visitor Counter : 202
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada