പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട ഇറ്റലി പ്രധാനമന്ത്രിയും ഫോണില്‍ സംസാരിച്ചു

प्रविष्टि तिथि: 08 MAY 2020 8:44PM by PIB Thiruvananthpuram



ബഹുമാനപ്പെട്ട ഇറ്റലി പ്രധാനമന്ത്രി ജിസപ്പെ കോന്റിയുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലിഫോണില്‍ സംസാരിച്ചു.
കോവിഡ്- 19 മഹാവ്യാധി നിമിത്തം ഇറ്റലിയില്‍ ആള്‍നാശം സംഭവിക്കാനിടയായതില്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. പ്രതിസന്ധിനാളുകളില്‍ ഇറ്റാലിയന്‍ ജനത കാട്ടിയ മനക്കരുത്തിനെ അദ്ദേഹം അഭിനന്ദിച്ചു.
മഹാവ്യാധി വരുത്തിവെച്ച ആരോഗ്യ, സാമ്പത്തിക പ്രത്യാഘാതങ്ങളെ നേരിടുന്നതിനായി അവരവരുടെ രാജ്യങ്ങളിലും ആഗോളതലത്തിലും കൈക്കൊണ്ട നടപടികള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. പരസ്പരം ഐക്യദാര്‍ഢ്യം അറിയിച്ച ഇരുവരും പ്രതിസന്ധി നാളുകളില്‍ പരസ്പരം നല്‍കിയ സഹകരണത്തിനു നന്ദി പറഞ്ഞു.
അവശ്യ മരുന്നുകളും മറ്റു വസ്തുക്കളും ഇറ്റലിക്കു ലഭ്യമാക്കാനുള്ള പിന്‍തുണ തുടരുമെന്നു ശ്രീ. കോന്റിയെ പ്രധാനമന്ത്രി അറിയിച്ചു.
ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സഹകരണത്തിനും അതുവഴി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി സജീവമായ ചര്‍ച്ചകള്‍ നടത്താന്‍ ഇരു നേതാക്കളും തീരുമാനിച്ചു.
പ്രധാനമന്ത്രി ഇറ്റലി സന്ദര്‍ശിക്കണമെന്ന ക്ഷണം ഇറ്റലി പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

 


(रिलीज़ आईडी: 1622391) आगंतुक पटल : 230
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada