ധനകാര്യ മന്ത്രാലയം

കോവിഡ് 19നെ നേരിടാനായി ഇന്ത്യയ്‌ക്ക്‌ എഐഐബിയിൽ നിന്ന്‌ 500 മില്യൺ ഡോളർ; കരാര്‍ ഒപ്പു വച്ചു 

Posted On: 08 MAY 2020 5:22PM by PIB Thiruvananthpuram


കോവിഡ് 19 നേരിടാനും പൊതുജനാരോഗ്യ മുന്നൊരുക്കം ശക്തിപ്പെടുത്താനും സഹായിക്കുന്നതിന്‌  ഇന്ത്യാ ഗവൺമെന്റും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കും (എഐഐബി)  500മില്യൺ യുഎസ് ഡോളറിന്റെ  “കോവിഡ് 19 എമർജൻസി റെസ്‌പോൺസ് ആന്റ് ഹെൽത്ത് സിസ്റ്റംസ് പ്രിപ്പയഡ്‌നസ്‌ പ്രൊജക്‌ടിൽ ’’ ഒപ്പുവച്ചു. എഐഐബി ഇന്ത്യൻ ആരോഗ്യമേഖലയ്‌ക്ക്‌ നൽകുന്ന ആദ്യത്തെ സഹായമാണിത്.

ഈ സഹായം കൊണ്ട്‌ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും രോഗബാധിതർ, രോഗസാധ്യതയുള്ളവർ, ആരോഗ്യ‐ അടിയന്തിര സേവന ഉദ്യോഗസ്ഥരും, സേവന ദാതാക്കളും, ആരോഗ്യ പരിശോധന സൗകര്യങ്ങൾ, മൃഗസംരക്ഷ ഏജൻസികൾ എന്നിവയുടെ ആവശ്യങ്ങൾ പരിഹരിക്കാം.
കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് ധനകാര്യ അഡീഷണൽ സെക്രട്ടറി, ശ്രീ സമീർ കുമാർ ഖാരെയും, എഐഐബി ഡയറക്ടർ ജനറൽ (ആക്ടിംഗ്), ശ്രീ രജത് മിശ്ര എന്നിവരാണ് കരാർ ഒപ്പിട്ടത്.

ഈ പദ്ധതിവഴി സ്വയംസുരക്ഷാ സംവിധാനം, ഓക്സിജൻ വിതരണ സംവിധാനങ്ങൾ, മരുന്നുകൾ എന്നിവയുടെ സംഭരണം കൂട്ടി രോഗം കണ്ടെത്താനുള്ള സംവിധാനം വർദ്ധിപ്പിക്കുന്നതിന് അടിയന്തിര പിന്തുണ നൽകി കോവിഡ്‌ വ്യാപനം മന്ദഗതിയിലാക്കാനും കുറയ്‌ക്കാനും സഹായകമാവും. കോവിഡ്‌ 19 ഉം ഭാവിയിൽ ഉണ്ടായേക്കാവുന്ന പകർച്ചവ്യാധികളും കൈകാര്യം ചെയ്യുന്നതിനുള്ള പൊതുജനാരോഗ്യസംവിധാനം, രോഗപ്രതിരോധം, രോഗിപരിപാലനം എന്നിവക്കുള്ള സംവിധാനങ്ങൾ, കോവിഡ്‌ 19 നെക്കുറിച്ചുള്ള ഗവേഷണത്തിൽ ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിലുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെയും വിദേശസ്ഥാപനങ്ങളെയും പിന്തുണയ്ക്കുകയും ചെയ്യും.
ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം), നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി), ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) എന്നിവ വഴി പദ്ധതി നടപ്പിലാക്കും.

***


(Release ID: 1622231) Visitor Counter : 275