ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19 നിയന്ത്രണത്തിന് വേണ്ടിയുള്ള കര്‍മ്മപദ്ധതികളും ഒരുക്കങ്ങളും നിലവിലെ സ്ഥിതിയും മന്ത്രിതല സംഘം അവലോകനം ചെയ്തു

Posted On: 05 MAY 2020 5:05PM by PIB Thiruvananthpuram


കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ: ഹര്‍ഷ്വര്‍ദ്ധന്റെ അദ്ധ്യക്ഷതയില്‍ കോവിഡ്-19 ഉന്നതതല മന്ത്രിതല സംഘ(ജി.ഒ.എം.)ത്തിന്റെ 14-മാത് യോഗം ഇന്ന് നിര്‍മ്മാണ്‍ ഭവനില്‍ നടന്നു.
കോവിഡ്-19ന്റെ തടയല്‍ തന്ത്രവും നിയന്ത്രണഘടകങ്ങളും സംബന്ധിച്ചും അതോടൊപ്പം കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും കൈക്കൊണ്ട നടപടികളെ സംബന്ധിച്ചും ആഴത്തിലുള്ള പര്യാലോചന നടത്തി. രാജ്യത്തെ എല്ലാ ജില്ലകളെയും ചുവപ്പ് മേഖല (130 ജില്ലകള്‍), ഓറഞ്ച് മേഖല (284 ജില്ലകള്‍), ഹരിതമേഖല (319 ജില്ലകള്‍) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചിട്ടുള്ളതായി മന്ത്രിതല സംഘത്തെ അറിയിച്ചു. ഹരിതമേഖലയില്‍ ഉള്‍പ്പെടുന്നത് കഴിഞ്ഞ 21 ദിവസമായി ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത ജില്ലകളാണ്. ജില്ലകളുടെ ഈ വര്‍ഗ്ഗീകരണത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളോട് കോവിഡ് -19നെതിരായ പോരാട്ടത്തില്‍ സംഭവിക്കാനിടയുള്ള പ്രശ്‌നങ്ങള്‍ നേരിടാനുള്ള അവരുടെ പദ്ധതികള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും പിന്തുടരാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നിലവില്‍ മരണനിരക്ക് ഏകദേശം 3.2% വും അതേസമയം രോഗംഭേദമാകുന്നതിന്റെ നിരക്ക് 25% മാണെന്നും വിലയിരുത്തിയ മന്ത്രിതല സംഘം ഇത് അടച്ചിടലിന്റെയും ക്ലസ്റ്റര്‍ മാനേജ്മെന്റിന്റെയും തടയല്‍ തന്ത്രത്തിന്റെയും ഗുണപരമായ ഫലമാണെന്നും വിലയിരുത്തി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗികളില്‍ നിന്നും വേര്‍തിരിച്ചെടുത്ത നോവല്‍ കൊറോണാ വൈറസിന്റെ ജനിതഘടനാനുക്രമം (ജീനോം സ്വീക്വസിംഗ്) ആരംഭിച്ചിട്ടുള്ളതായും മന്ത്രിതല സംഘത്തെ അറിയിച്ചു.
വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ (പി.പി.ഇ) മുഖാവരണങ്ങള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയ അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉറപ്പാക്കുന്നതിനെക്കുറിച്ച് ശ്രദ്ധിക്കുന്ന ഉന്നതതല ഗ്രൂപ്പ്-3യോട് മന്ത്രിതല സംഘം പി.പി.ഇ, മുഖാവരണങ്ങള്‍, വെന്റിലേറ്ററുകള്‍, മരുന്നുാകള്‍ മറ്റ് അവശ്യ ഉപകരണങ്ങള്‍ എന്നിവയെല്ലാം ആവശ്യത്തിന് പര്യാപ്തമാണോയെന്നും ലഭ്യമാണോയെന്നും വിലയിരുത്തി. ആഭ്യന്തര ഉല്‍പ്പാദകര്‍ പ്രതിദിനം 2.5 ലക്ഷം പി.പി.ഇ. 2 ലക്ഷം എന്‍ 95 മുഖാവരണം എന്ന നിലയില്‍ തങ്ങളുടെ ഉല്‍പ്പാദനശേഷിയുടെ പരമാവധിയിലെത്തിയിട്ടുണ്ടെന്നും സമീപഭാവിയില്‍ രാജ്യത്തുണ്ടാകുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അത് മതിയാകുമെന്നും മന്ത്രിതല സംഘത്തെ അറിയിച്ചു. ആഭ്യന്തര ഉല്‍പ്പാദകര്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ചുതുടങ്ങിയിട്ടുണ്ടെന്നും ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി.
മഹാമാരിയെ തടയുന്നതിന് ഇതുവരെ കൈക്കൊണ്ട നടപടികളില്‍ നിന്നുണ്ടാകുന്ന തന്ത്രപ്രധാനമായ പ്രശ്നങ്ങള്‍ തങ്ങള്‍ നിരീക്ഷിക്കുകയും അവയ്ക്കു പരിഹാരം കാണുന്നതിനു മേല്‍നോട്ടം വഹിക്കുകയും ചെയ്യുകയാണെന്ന് ഉന്നതാധികാരസംഘം-2ന്റെ ചെയര്‍മാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ശ്രീ അജയ്കുമാര്‍ ഭല്ല അറിയിച്ചു.
ആരോഗ്യ സേതു ആപ്പിന്റെ പ്രകടനം പ്രത്യാഘാതം, ഗുണങ്ങള്‍ എന്നിവയും യോഗത്തില്‍ ചര്‍ച്ച ചെയ്തു. 2020 മേയ് 4 വരെ ഏകദേശം 9 കോടി പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തുവെന്നും അറിയിച്ചു. മന്ത്രാലയങ്ങളും ഉന്നതാധികാര ഗ്രൂപ്പുകളും നടത്തിയ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിതല സംഘം സംതൃപ്തി രേഖപ്പെടുത്തി.
തടയല്‍ തന്ത്രത്തില്‍ ഏറ്റവും അവിഭാജ്യമാണ് സാങ്കേതികവിദ്യയുടെ ഉപയോഗമെന്നും ഇത് കോവിഡ്-19നെ വളരെ കാര്യക്ഷമമായ രീതിയില്‍ നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങളെ സഹായിക്കുന്നുവെന്നും ഡോ: ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജിന്‍ കീഴില്‍ (പി.എം.ജി.കെ.പി) 2020 മേയ് 4 വരെ താഴെപ്പറയുന്ന പുരോഗതികള്‍ കൈവരിച്ചതായി മന്ത്രിതല സമിതിയെ അറിയിച്ചു.:
-പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയില്‍ 36 സംസ്ഥാനങ്ങളും/കേന്ദ്ര ഭരണപ്രദേശങ്ങളും ചേര്‍ന്ന് 29.38 ലക്ഷം മെട്രിക് ടണ്‍ 58.77 കോടി ഗുണഭോക്താക്കള്‍ക്ക് ആദ്യ മാസം (ഏപ്രിലില്‍) അധികാരാവകാശമായി വിതരണം ചെയ്തു. രണ്ടാം മാസത്തെ (മേയ്) അധികാര അവകാശമായി 5.82 ലക്ഷം മെട്രിക് ടണ്‍ 11.63 കോടി ഗുണഭോക്താക്കള്‍ക്ക് 20 സംസ്ഥാനങ്ങളും/കേന്ദ്ര ഭരണപ്രദേശങ്ങളും ചേര്‍ന്ന് ഇതുവരെ വിതരണം ചെയ്തു. മൊത്തത്തില്‍ 66.08 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം 36 സംസ്ഥാനങ്ങളും/കേന്ദ്ര ഭരണപ്രദേശങ്ങളും ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നും ഇതുവരെ എടുത്തിട്ടുണ്ട്.
-ഉജ്ജ്വല (പി.എം.യു.വൈ) ഗുണഭോക്താക്കള്‍ക്കായി 6868.74 കോടി രൂപ ഇതുവരെ കൈമാറിയിട്ടുണ്ട്. 4.98 കോടി പി.എം.യു.വൈ സിലിണ്ടറുകള്‍ ബുക്കുചെയ്യുകയും 4.72 കോടി എണ്ണം 2020 ഏപ്രില്‍-മേയില്‍ വിതരണം ചെയ്യുകയുംചെയ്തു.
-ഓരോരുത്തര്‍ക്കും 2000 രൂപ വച്ച് 8.18 കോടി   ഗുണഭോക്താക്കള്‍ക്കായി (കര്‍ഷകര്‍ക്ക്) വേണ്ടി ധനകാര്യ അനുമതി 20-21ല്‍ നല്‍കുകയും 16,364 കോടി രൂപ കര്‍ഷകര്‍ക്ക് നേരിട്ടുള്ള ബാങ്ക് കൈമാറ്റത്തിലൂടെയുള്ള പണം കൈമാറ്റത്തിനായി 20-21ലേക്കായി അനുമതി നല്‍കുകയും ചെയ്തു. 

-മുതിര്‍ന്ന പൗരന്മാര്‍, വിധവകള്‍, ദിവ്യാംഗര്‍ എന്നിവര്‍ക്ക് ഗുണഭോക്താക്കള്‍ക്ക് 500 രൂപ വീതമുള്ള സഹായത്തിന്റെ ആദ്യ ഗഡുവായി യോഗ്യരായ ഗുണഭോക്താക്കളുടെ 2.812 കോടി വരുന്ന എല്ലാ അക്കൗണ്ടുകള്‍ക്കുമായി 1405 കോടി രൂപ അനുവദിച്ചു. 500 രൂപയുടെ അടുത്ത ഗഡു രണ്ടാമത്തെ ദ്വൈവാരത്തില്‍ നല്‍കും.
-പി.എം.ജി.കെ.പിയുടെ കീഴില്‍ ഇതുവരെ 20.05 കോടി വനിത പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളിലേക്ക് 500 രൂപ വച്ച് നിക്ഷേപിച്ചു.
-9.27 ലക്ഷം ഇ.പി.എഫ്.ഒ അംഗങ്ങള്‍ ഓണ്‍ലൈന്‍ പണം പിന്‍വലിക്കല്‍ സൗകര്യം ഉപയോഗപ്പെടുത്തി. 2,895 കോടി രൂപ പിന്‍വലച്ചു.
കോവിഡ്-19 മായി ബന്ധപ്പെട്ട് എല്ലാ ആധികാരികവും കാലാനുസൃതമാക്കിയ വിവരങ്ങള്‍ക്കും സാങ്കേതിക പ്രശ്നങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും ദയവായി നിരന്തരം  https://www.mohfw.gov.in/    സന്ദര്‍ശിക്കുക.
കോവിഡ്-19 മായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങള്‍ -technicalquery.covid19[at]gov[dot]in   വിലാസത്തില്‍ ഇ-മെയില്‍ ചെയ്യാം. മറ്റ് സംശയങ്ങള്‍  ncov2019[at]gov[dot]inലും ട്വീറ്റ്-@CovidIndiaSevaലും ചോദിക്കാം.
കോവിഡ്-19 മായി ബന്ധപ്പെട്ട ഏത് സംശയത്തിനും ദയവായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ്ലൈന്‍ നമ്പറായ: +91-11-23978046ലോ അല്ലെങ്കില്‍ 1075(ടോള്‍ഫ്രീ)ലോ വിളിക്കാം. സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ കോവിഡ്-19 ഹെല്‍പ്പ്ലൈനുകള്‍ https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.ലും ലഭ്യമാണ്.

 



(Release ID: 1621301) Visitor Counter : 227