പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട തായ്‌ലന്‍ഡ് പ്രധാനമന്ത്രി ജനറല്‍ (റിട്ട) പ്രയുത് ചാന്‍-ഒ-ചയും ഫോണില്‍ സംസാരിച്ചു
Posted On:
01 MAY 2020 7:30PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബഹു. തായ്‌ലന്‍ഡ് പ്രധാനമന്ത്രി ജനറല്‍ (റിട്ട) പ്രയുത് ചാന്‍-ഒ-ചയും ഫോണില്‍ സംസാരിച്ചു. ആസിയാനിലും ബന്ധപ്പെട്ട ഉച്ചകോടികളിലും സംബന്ധിക്കുന്നതിനായി 2019 നവംബറില്‍ ബാങ്കോക്ക് സന്ദര്‍ശിച്ച ഊഷ്മളമായ ഓര്‍മ പങ്കുവെച്ച പ്രധാനമന്ത്രി, തായ്‌ലന്‍ഡ് രാജകുടുംബത്തിനും ജനതയ്ക്കും ആശംസകള്‍ നേര്‍ന്നു.
കോവിഡ്- 19 മഹാവ്യാധിക്കെതിരെ ഇരു രാജ്യങ്ങളും കൈക്കൊണ്ടുവരുന്ന നടപടികള്‍ ഇരു നേതാക്കളും പങ്കുവെച്ചു. രോഗത്തിനെതിരെ പോരാടുന്നതില്‍ മേഖലാതല, ആഗോള സഹകരണത്തിനുള്ള പ്രസക്തിയെ കുറിച്ചു പ്രധാനമന്ത്രി വ്യക്തമാക്കി. തായ്‌ലന്‍ഡിനു മരുന്നു ലഭ്യമാക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
ഇരു രാജ്യങ്ങൡലെയും ഗവേഷകരും ശാസ്ത്രജ്ഞരും നൂതനാശയക്കാരും കൂടുതല്‍ സഹകരിക്കുന്ന സാഹചര്യം ഉണ്ടാവണമെന്ന് ഇരു നേതാക്കളും പറഞ്ഞു. ഇന്ത്യയിലുള്ള തായ്‌ലന്‍ഡ് പൗരന്‍മാര്‍ക്കു സുരക്ഷ ഉറപ്പാക്കുമെന്നു പ്രധാനമന്ത്രി ശ്രീ. മോദിയും തായ്‌ലന്‍ഡിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്കു സുരക്ഷ ഉറപ്പാക്കുമെന്നു തായ്‌ലന്‍ഡ് പ്രധാനമന്ത്രി ജനറല്‍ (റിട്ട) ചാന്‍-ഒ-ചായും ഉറപ്പുനല്‍കി. തായ്‌ലന്‍ഡ് വംശീയവും പൗരാണികവുമായ സാംസ്‌കാരിക ബന്ധങ്ങളോടുകൂടിയ ഇന്ത്യയുടെ നാവിക പങ്കാളിയാണ്.
****
(Release ID: 1620494)
Visitor Counter : 181