പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
ഗ്രീന്‍, ഓറഞ്ച്, റെഡ് മേഖലകളില്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബൂണലിന് കേസുകള്‍ കേള്‍ക്കാന്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍
Posted On:
02 MAY 2020 1:25PM by PIB Thiruvananthpuram
ന്യൂഡല്‍ഹിയിലുള്ള കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബൂണല്‍ ചെയര്‍മാന്റെ നിര്‍ദ്ദേശപ്രകാരം താഴെ കാണുന്ന വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നു.
ഇന്ത്യ ഗവണ്‍മെന്റ് ആഭ്യന്തര മന്ത്രാലയം 24.03.2020 ന് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണിന്റെ ഭാഗമായി കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബൂണലിന്റെ പ്രിന്‍സിപ്പല്‍ ബഞ്ചിന്റെയും രാജ്യമെമ്പാടുമുള്ള അതിന്റെ ശാഖകളുടെയും പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. ഈ ഉത്തരവിന്റെ 2020 ഏപ്രില്‍ 14 വരെയുള്ള ദീര്‍ഘിപ്പിക്കല്‍ 2020 മെയ് മൂന്ന് വരെ നീട്ടിയിട്ടുണ്ട്. കോവിഡ് 19 ബാധിച്ചിരിക്കുന്ന രോഗികളുടെ തീവ്രതയനുസരിച്ച് റെഡ് (ബോട്ട് സ്പോട്ടുകള്‍) ഗ്രീന്‍, ഓറഞ്ച് മേഖലകള്‍ തിരിച്ചറിയുന്നതിനായി മാര്‍ഗരേഖകള്‍ ലഭ്യമാക്കികൊണ്ട് 2020 മെയ് 1 ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്. മാര്‍ഗ്ഗരേഖയനുസരിച്ച് ഈ മേഖലകളില്‍ അനുവദിച്ചിട്ടുള്ളതും നിരോധിച്ചിട്ടുള്ളതുമായ പ്രവര്‍ത്തനങ്ങളുടെ സ്വഭാവം പ്രഖ്യാപിച്ചിരിക്കുന്നു. ഈ സംഭവവികാസങ്ങള്‍ കണക്കിലെടുത്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബുണലിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നു.
ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി അനുസരിച്ച് സാമൂഹിക അകലം പാലിച്ചുകൊണ്ടും ശുചിത്വ ക്രമീകരണങ്ങള്‍ ചെയ്തും, നേരിട്ടുള്ള സമ്പര്‍ക്കം ഇവ ഒഴിവാക്കിയും ഗ്രീന്‍ സോണുകളിലുള്ള ബഞ്ചുകളും കോടതികളും പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. സാധിക്കുമെങ്കില്‍ ആ മേഖലയിലെ ഹൈക്കോടതിയുടെ പ്രവര്‍ത്തനം മാതൃകയായി അനുകരിക്കാം. നിര്‍ദ്ദിഷ്ഠ ബഞ്ചിന്റെ വകുപ്പു തലവന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമായി ആലോചിച്ച് തീരുമാനം സ്വീകരിക്കാവുന്നതുമാണ്. ജീവനക്കാരുടെ സൗകര്യം സംബന്ധിച്ചും അവരുടെ പ്രവര്‍ത്തന രീതികളും സംബന്ധിച്ചുള്ള പ്രതികരണം ബഞ്ച് രജിസ്ട്രാറില്‍ നിന്നു എടുക്കണം. ഈ തീരുമാനങ്ങള്‍ പ്രിന്‍സിപ്പല്‍ ബഞ്ചിന്റെ രജിസ്ട്രാര്‍ക്ക് അയച്ചു കൊടുക്കണം.
റെഡ് (ലോക്ഡൗണ്‍ മേഖലകള്‍) ഓറഞ്ച് സോണുകള്‍ എന്നിവിടങ്ങളിലെ ബഞ്ചുകളിലേയ്ക്ക് അടിയന്തിര സ്വഭാവമുള്ള കേസുകള്‍ മാത്രം ഇ - മെയിലായി ഫയല്‍ ചെയ്യാം. അതും ആ ബഞ്ചിന്റെ രജിസ്ട്രാറെ അറിയിച്ച ശേഷം മാത്രമെ പാടുള്ളു. അറിയിപ്പു ലഭിക്കുന്ന രജിസ്ട്രാര്‍ അദ്ദേഹത്തിന്റെ ഇ -മെയില്‍ വിലാസം പാര്‍ട്ടിയുടെ അഭിഭാഷകനു നല്കും. രജിസ്ട്റ്രറിക്ക് കേസിന്റെ അടിയന്തര സ്വഭാവം മനസിലാവുകയും അതില്‍ തൃപ്തനാവുകയും ചെയ്യുന്ന പക്ഷം ഇക്കാര്യം ബഞ്ചിന്റെ വകുപ്പു തലവനെ അറിയിക്കാം. എന്നാലും കേസ് എടുക്കണോ വേണ്ടായോ എന്ന് തീരുമാനിക്കേണ്ടത് വകുപ്പു തലവനാണ്. കേസ് വിചാരണയ്ക്ക് എടുക്കാനാണ് തീരുമാനമെങ്കില്‍ ഓണ്‍ലൈന്‍ വിഡിയോ കോണ്‍ഫറണ്‍സിംങ്ങിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കി കൊടുക്കണം.
പ്രിന്‍സിപ്പല്‍ ബഞ്ച് രജിസ്ട്രറിയുമായി നിര്‍ദ്ദിഷ്ട ബഞ്ചുകളുടെ വകുപ്പു തലവന്മാര്‍ ഇതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു ക്രമീകരിക്കണം. വിഡിയോ കോണ്‍ഫറണ്‍സില്‍ പങ്കെടുക്കുന്നവര്‍ വൃത്തിയായി വസ്ത്രങ്ങള്‍ ധരിച്ചിരിട്ടുണ്ട് എന്ന് ഉറപ്പാക്കേണ്ടതാണ്.
ഇത്തരം ബഞ്ചുകളിലെ തീര്‍പ്പാകാതെ കിടക്കുന്ന കേസുകള്‍ ഈ സംവിധാനത്തിലൂടെ വിചാരണയ്ക്ക് എടുക്കാന്‍ ആ ബാറിലെ അഭിഭാഷകര്‍ സമ്മതിക്കുന്ന പക്ഷം അവ റജിസ്ട്രറി മനസിലാക്കി വകുപ്പു തലവന്‍ നിശ്ചയിക്കുന്ന സമയക്രമത്തില്‍ അവ വിചാരണയ്ക്ക് എടുക്കേണ്ടതാണ്.2020 മെയ് 17 വരെയോ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയോ ഈ ക്രമീകരണമായിരിക്കും പ്രാബല്യത്തിലുണ്ടാവുക.
(Release ID: 1620409)
Read this release in:
Punjabi
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Odia
,
Tamil
,
Telugu
,
Kannada