സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
പ്രധാൻമന്ത്രി തൊഴിൽദാന പദ്ധതിയുടെ (പിഎംഇജിപി) തടസങ്ങൾ നീക്കി വേഗത്തിലാക്കുന്നു; കെവിഐസി അതിവേഗ നടപടിയെടുക്കും.
Posted On:
01 MAY 2020 4:32PM by PIB Thiruvananthpuram
കേന്ദ്രമന്ത്രി ശ്രീ നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിലുള്ള സൂക്ഷ്മ ,ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയം ( എംഎസ്‌എംഇ) , പ്രധാൻമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം (പിഎംഇജിപി) അപേക്ഷ പ്രകാരമുള്ള നിർദേശങ്ങൾ ശുപാർശ ചെയ്യുന്നതിൽ നിന്നും കളക്ടർമാരുടെ നേതൃത്വത്തിലുള്ള ജില്ലാ തല ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റിയെ (ഡിഎൽടിഎഫ്സി) ഒഴിവാക്കി മുഴുവൻ നടപടിക്രമങ്ങളും ലളിതമാക്കി.
ഭേദഗതി ചെയ്ത മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പിഎംഇജിപി പദ്ധതി നടപ്പിലാക്കുന്നതിനുള്ള നോഡൽ ഏജൻസിയായ ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെവിസി) സംരംഭകരുടെ അപേക്ഷ കാലതാമസം കൂടാതെ നേരിട്ട് പരിശോധിക്കുകയും വായ്‌പ അനുവദിക്കാനുള്ള തീരുമാനങ്ങൾ എടുക്കുന്നതിനായി ബാങ്കുകൾക്ക് കൈമാറുകയും ചെയ്യും. നിലവിൽ ഈ അപേക്ഷകൾ ഡിഎൽടിഎഫ്സിയാണ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നത്, ഇത് പലപ്പോഴും പദ്ധതികൾ അനുവദിക്കുന്നതിൽ കാലതാമസമുണ്ടാക്കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഒരു വിജ്ഞാപനം 2020 ഏപ്രിൽ 28 ന് എംഎസ്‌എംഇ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്: “നിലവിൽ ഡിഎൽടിഎഫ്‌സി തലത്തിൽ തീർപ്പുകൽപ്പിച്ചിട്ടില്ലാത്ത എല്ലാ പിഎംഇജിപി അപേക്ഷകളും അവ നടപ്പിലാക്കുന്ന ഏജൻസികൾ പിൻവലിക്കുകയും ഉടൻ തന്നെ വായ്‌പയിൽ തീരുമാനമെടുക്കാനായി ബാങ്കുകൾക്ക് കൈമാറുകയും ചെയ്യാം’’ എന്ന് മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.
പിഎംഇജിപി സ്‌കീം പ്രകാരം ഉൽപാദന, സേവന വ്യവസായങ്ങൾക്ക് 25 ലക്ഷം രൂപ വരെ വായ്പ നൽകുന്നു. മേഖല അനുസരിച്ച് 15 മുതൽ 35% വരെ കെവിഐസി സബ്‌സിഡി നൽകും.
പിഎംഇജിപി പദ്ധതി 2008 ൽ ആരംഭിച്ചതിനുശേഷം പ്രതിവർഷം ശരാശരി 35,000 അപേക്ഷകൾ ലഭിക്കുന്നു. 2016 ൽ കെവിഐസി ഒരു ഉപയോക്‌ത സൗഹൃദ പോർട്ടൽ വികസിപ്പിക്കുകയും 2016 ജൂലൈ മുതൽ പിഎംഇജിപി പദ്ധതിക്കു കീഴിലുള്ള അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കാൻ തുടങ്ങുകയും ചെയ്തു.
2019‐20 ൽ രാജ്യത്ത് 66,653 തൊഴിൽ പദ്ധതികൾക്കായി കെവിഐസി 1951 കോടി രൂപയുടെ മാർജിൻ മണി സബ്സിഡി അനുവദിച്ചിട്ടുണ്ട്.
***
(Release ID: 1620139)
Visitor Counter : 226