വാണിജ്യ വ്യവസായ മന്ത്രാലയം
കോവിഡിന് ശേഷം ആഗോള വിതരണ ശൃംഖലയില്‍ പ്രകടമായ വ്യത്യാസമുണ്ടാകും: കേന്ദ്ര മന്ത്രി ശ്രീ പിയൂഷ് ഗോയല്‍
Posted On:
29 APR 2020 6:12PM by PIB Thiruvananthpuram
കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പീയുഷ് ഗോയല്‍ ഇന്ന് രാജ്യത്തെ എക്സ്പോര്‍ട്ട് പ്രൊമോഷന് കൗണ്‍സില്‍ അംഗങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തി. കോവിഡിന് ശേഷമുള്ള കാലഘട്ടത്തില്‍ ആഗോള വിതരണ ശൃംഖലയില്‍ പ്രകടമായ വ്യത്യാസമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ ലോക വ്യാപാരത്തില്‍ പ്രധാന പങ്ക് വഹിക്കാന്‍ ഇന്ത്യയിലെ വ്യവസായികളും കയറ്റുമതി രംഗത്തുള്ളവരും തയ്യാറാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വ്യവസായികളുടെ പരിശ്രമങ്ങള്‍ക്ക്, ഇന്ത്യാ ഗവണ്മെന്റ് പൂര്‍ണ പിന്തുണ നല്‍കുമെന്നും വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകൾക്ക് ഇതില്‍ പ്രധാന പങ്ക് വഹിക്കാനാവുമെന്നും ശ്രീ ഗോയല്‍ പറഞ്ഞു. നീതി പൂര്‍വ്വകവും ന്യായവും ലോകവ്യാപാര സംഘടനയ്ക്ക് അനുസൃതവുമായ ചില ഇളവുകള്‍ വ്യാപാരികള്‍ക്ക് നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ സീസണില്‍, നല്ല രീതിയില്‍ റാബി വിളവെടുപ്പ് ലഭിച്ചതായും രാജ്യത്തെ സംഭരണ സംവിധാനങ്ങള്‍ നിറഞ്ഞു കവിയുകയാണെന്നും ശ്രീ ഗോയല്‍ പറഞ്ഞു. ഈ കാലഘട്ടത്തില്‍, നിരവധി രാജ്യങ്ങളില്‍ ഭക്ഷ്യ ധാന്യങ്ങള്‍ക്ക് ക്ഷാമമുള്ളതായി വാര്‍ത്തകളുണ്ട്. ഇത്, കൃഷി ഉത്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷണം തുടങ്ങിയവയുടെ കയറ്റുമതിക്ക് മികച്ച അവസരം നൽകുന്നുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരിയെത്തുടര്‍ന്നുണ്ടായ ലോക് ഡൗണില്‍, മികച്ച പിന്തുണയും സമയബന്ധിതമായ പരിഹാരങ്ങളും നല്കിയ കേന്ദ്ര മന്ത്രിക്ക് യോഗത്തില്‍ പങ്കെടുത്ത എക്സ്പോര്‍ട്ട് പ്രൊമോഷന് കൗണ്‍സില്‍ അംഗങ്ങള്‍ നന്ദി രേഖപ്പെടുത്തി.
****
(Release ID: 1619362)
Visitor Counter : 196
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada