ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

രാജ്യത്തെ സ്വയം സഹായ സംഘങ്ങള്‍ നിര്‍മ്മിച്ചത്  ഒരു കോടിയിലധികം മുഖാവരണങ്ങള്‍

प्रविष्टि तिथि: 29 APR 2020 1:46PM by PIB Thiruvananthpuram

രാജ്യത്തെ വിവിധ സ്വയം സഹായ സംഘങ്ങള്‍ ചേര്‍ന്ന് ഈ കോവിഡ്-19 കാലത്ത് നിര്‍മ്മിച്ചത് ഒരു കോടിയിലധികം മുഖാവരണങ്ങള്‍.  കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ ദീനദയാല്‍ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന ദൗത്യത്തിന് കീഴിലുള്ള സ്വയം സഹായ സംഘങ്ങളാണ് ഈ നേട്ടം കൈവരിച്ചത്.

ദൗത്യത്തിന് കീഴിലുള്ള വനിതാ സംരംഭകരുടെ ശക്തമായ പങ്കാളിത്തമാണ് ഇത് സാധ്യമാക്കിയത്. കൂടുതുല്‍ ഊര്‍ജ്ജത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും പരിശ്രമിക്കാനുള്ള പ്രചോദനമാണ് ഇവരുടെ ഉല്‍പതിഷ്ണുത മറ്റുള്ളവര്‍ക്ക് നല്‍കുന്നത്. വനിതാ ശാക്തീകരണം അക്ഷരാര്‍ത്ഥത്തില്‍ ഇവിടെ ജീവനുകള്‍ കാത്തുരക്ഷിക്കുകയാണ്.

***


(रिलीज़ आईडी: 1619245) आगंतुक पटल : 247
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada