ആഭ്യന്തരകാര്യ മന്ത്രാലയം

ഇന്ത്യയിൽ തങ്ങുന്നവിദേശ പൗരന്മാർക്ക് മെയ് 3 വരെ നയതന്ത്ര സേവനം തുടരും

Posted On: 17 APR 2020 8:58PM by PIB Thiruvananthpuram

ന്യൂഡൽഹി, ഏപ്രിൽ 18, 2020

കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ യാത്രാ നിയന്ത്രണത്തെത്തുടർന്ന് ഇന്ത്യയിൽ തങ്ങുന്ന വിദേശപൗരൻമാർക്ക്‌ 2020 ഏപ്രിൽ 30 വരെ നയതന്ത്ര സേവനം നൽകാൻ 28.03.2020 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവാദം നൽകിയിരുന്നു (https://pib.gov.in/PressReleaselframePage.aspx?PRID=1613895).

ഇപ്പോൾ വിഷയം വീണ്ടും പരിഗണിച്ച ശേഷം നിലവിൽ ഇന്ത്യയിൽ തങ്ങുന്ന വിദേശപൗരന്മാർക്ക് നൽകിവരുന്ന ഫോറിനേഴ്സ്റീജിയണൽ രജിസ്ട്രേഷൻ ഓഫീസിന്റെയും ഫോറിനേഴ്സ്രജിസ്ട്രേഷൻ ഓഫീസിന്റെയും സേവനം നീട്ടിനൽകാൻ തീരുമാനിച്ചു.

ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ്‌ 19 വ്യാപിച്ചതിനാലും ഇന്ത്യ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളാലും വിസകളുടെ കാലാവധി കഴിഞ്ഞതോ അല്ലെങ്കിൽ ഇന്ത്യയിൽ അകപ്പെട്ടുപോയതോ ആയ വിദേശ പൗരന്മാരുടെ സാധാരണ വിസ, -വിസ അല്ലെങ്കിൽ സ്റ്റേ വിസയുടെ കാലാവധി നിബന്ധനകൾ 01.02.2020 (അർദ്ധരാത്രി) മുതൽ 03.05.2020 (അർദ്ധരാത്രി) വരെയുള്ള സമയപരിധിയിൽ കാലഹരണപ്പെട്ടേക്കും. അത്തരം വിസകൾ അവർ ഓൺലൈനായ അപേക്ഷ നൽകിയ ശേഷം സൗജന്യമായി 03.05.2020 അർദ്ധരാത്രി വരെ നീട്ടിനൽകും. അവർ ആവശ്യപ്പെടുന്ന പക്ഷം എക്സിറ്റ് സമയ പരിധി 03.05.2020 നിന്നും 14 ദിവസം വരെ നീട്ടി 17.05.2020 വരെ അനുവദിക്കും



(Release ID: 1615620) Visitor Counter : 182