രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതിയുടെ ഈസ്റ്റര്‍ ആശംസ
प्रविष्टि तिथि:
11 APR 2020 5:13PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് ഈസ്റ്റര്‍ ദിനത്തലേന്ന് ഇന്ത്യന്‍ ജനതയ്ക്ക് ആശംസകള്‍ നേര്‍ന്നു. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ക്ഷമയുടെയും പാത പിന്തുടരാനാണ് ഈസ്റ്റര്‍ പ്രചോദിപ്പിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. യേശു ക്രിസ്തുവിന്റെ ഉപദേശങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാമെന്നും മുഴുവന്‍ മനുഷ്യകുലത്തിന്റെയും പൊതു നന്മയ്ക്കായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിനെതിരെ പോരാടുന്ന പരീക്ഷണ ഘട്ടത്തില്‍ ഈ വിശുദ്ധ ആഘോഷം കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് സാമൂഹിക അകല്‍ച്ചാ മാനദണ്ഡങ്ങളും ഗവണ്‍മെന്റ് നിര്‍ദ്ദേശങ്ങളും പിന്തുടര്‍ന്ന് കൊണ്ട് ആഘോഷിക്കാന്‍ പ്രതിജ്ഞ ചെയ്യാമെന്നും രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു.
***
(रिलीज़ आईडी: 1613368)
आगंतुक पटल : 96