പ്രധാനമന്ത്രിയുടെ ഓഫീസ്
ഉന്നതാധികാര ഗ്രൂപ്പുകളുടെ യോഗത്തിന് പ്രധാനമന്ത്രി അദ്ധ്യക്ഷ്യം വഹിച്ചു;രാജ്യവ്യാപകമായി കോവിഡ്-19 പ്രതിരോധത്തിനുള്ള ഒരുക്കങ്ങള്‍ അവലോകനം ചെയ്തു
प्रविष्टि तिथि:
04 APR 2020 3:19PM by PIB Thiruvananthpuram
ന്യൂഡല്‍ഹി; 2020 ഏപ്രില്‍ 04
കോവിഡ്-19 പ്രതിരോധത്തിനുള്ള ആസൂത്രണവും നടപ്പാക്കല്‍ ഉറപ്പാക്കുന്നതിനുമായി രൂപീകരിച്ച ഉന്നതാധികാര സമിതികളുടെ സംയുക്തയോഗത്തിന് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അ ദ്ധ്യക്ഷ്യം വഹിച്ചു.
ആശുപത്രികളുടെ ലഭ്യത, ശരിയായ ഏകാന്തവാസത്തിനും സമ്പര്‍ക്കവിലക്കിനുമുള്ള സൗകര്യങ്ങള്‍ അതോടൊപ്പം രോഗനിരീക്ഷണം, പരിശോധനയും അടിയന്തിര പരിപാലന പരിശീലനങ്ങളും ഉള്‍പ്പെടെ രാജ്യത്തങ്ങോളമിങ്ങോളം നടത്തിയ തയാറെടുപ്പുകള്‍ അവലോകനം ചെയ്തതായി തുടര്‍ച്ചയായ ട്വീറ്റുകളിലൂടെ പ്രധാനമന്ത്രി എഴുതി. അതോടൊപ്പം ബന്ധപ്പെട്ട വിഭാഗങ്ങളോടും ഉദ്യോഗസ്ഥരോടും പി.പി.ഇകള്‍, മുഖാവരണം, കൈയുറകള്‍, വെന്‍്‌റിലേറ്ററുകള്‍ എന്നിങ്ങനെയുള്ള അവശ്യ മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യതയും ആവശ്യത്തിന് ഉല്‍പ്പാദനവും സംഭരണവും ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചതായും അദ്ദേഹം ട്വീറ്റുകളിലൂടെ
( https://twitter.com/PMOIndia/status/1246363974683299840) വ്യക്തമാക്കി.
(रिलीज़ आईडी: 1611052)
आगंतुक पटल : 207
इस विज्ञप्ति को इन भाषाओं में पढ़ें:
Punjabi
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada
,
Kannada