ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
കോവിഡ്-19 മഹാമാരിയെ മറികടക്കുന്നതിനുള്ള പ്രവര്‍ത്തനോപായങ്ങള്‍ കണ്ടെത്തുന്നതിനായുള്ള ഓണ്‍ലൈന്‍ ഹാക്കത്തോണ്‍ ഹാക്ക് ദി ക്രൈസിസ്-ഇന്ത്യ ശ്രീ സജ്ഞയ് ദോത്രേ ഉദ്ഘാടനം ചെയ്തു
കോവിഡ്-19നെതിരായ പോരാട്ടം ശക്തിപ്പെടുത്തുക ഹാക്കത്തോണിന്റെ ലക്ഷ്യം
Posted On:
03 APR 2020 7:46PM by PIB Thiruvananthpuram
കോവിഡ്-19 മഹാമാരിയെ മറികടക്കുന്നതിനുള്ള പ്രവര്‍ത്തനോപായങ്ങള്‍ കണ്ടെത്തുന്നതിന് വേണ്ടി ഒരു ഓണ്‍ലൈന്‍ ഹാക്കത്തോണ്‍ ഹാക്ക് ദി ക്രൈസിസ്-ഇന്ത്യ ഇന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് വിവരസാങ്കേതികവിദ്യ, ആശയവിനിമയ, മാനവവിഭവശേഷി സഹമന്ത്രി ശ്രീ സജ്ഞയ് ദോത്രേ ഉദ്ഘാടനം ചെയ്തു. 'ഹാക്ക് എ കോസ്-ഇന്ത്യ'യും 'ഫിക്കി' വനിതാസംഘടന പൂനയും സംയുക്തമായി സംഘടിപ്പിക്കുന്ന ആഗോള മുന്നേറ്റത്തിന്റെ ഭാഗമായ ഈ ഹാക്കത്തോണിനെ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇലക്ട്രോണിക് വിവരസാങ്കേതികവിദ്യ മന്ത്രാലയം (മെയ്റ്റി) പിന്തുണയ്ക്കുന്നുമുണ്ട്.
കോവിഡ്-19നെതിരായ പോരാട്ടം ശക്തിപ്പെടുത്തുകയാണ് ഈ ഹാക്കത്തോണിന്റെ ലക്ഷ്യം. കൊറോണാ പ്രതിസന്ധിക്കെതിരെ നടപ്പാക്കാന്‍ കഴിയുന്ന ചില ഉപായങ്ങള്‍ പങ്കെടുക്കുന്ന ചില ടീമുകളില്‍ നിന്നും ലഭിക്കുന്നത് ഇന്ത്യയേയൂം ആഗോള പൗരന്മാരെയും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ലോകത്തിനും വ്യവസായങ്ങള്‍ക്കും ഇന്ന് കോവിഡ്-19 മുമ്പൊന്നുമില്ലാത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ചുകൊണ്ട് ശ്രീ സജ്ഞയ് ദോത്രേ പറഞ്ഞു. ഒരു രാജ്യം എന്ന നിലയില്‍ ഇതിനെതിരെയുള്ള പോരാട്ടം തുടരുമ്പോഴും, തടസപ്പെടുന്ന വ്യാപാരത്തിനും വളരെ വിദൂരമായ പ്രവര്‍ത്തന സാഹചര്യത്തിനും ഇടയിലുള്ള ഇന്നത്തെ പ്രതിസന്ധി മറികടക്കാനും ശക്തമായ മാനവരാശിയുടെ ഉദയത്തിനും ഗവണ്‍മെന്റ്, വ്യവസായം, വ്യക്തികള്‍ ഉള്‍പ്പെടെ എല്ലാവരും സംഭാവനചെയ്യേണ്ടത് സുപ്രധാനമാണ്.
നമ്മള്‍ ഈ വെല്ലുവിളി മറികടക്കുമെന്നും ഒരു രാജ്യമെന്ന നിലയില്‍ ശക്തമായി തിരിച്ചുവരുമെന്നും അങ്ങനെ മാനവരാശിക്ക് തന്നെ വലിയ അതിജീവനത്തിന് പിന്തുണ നല്‍കുമെന്നും തനിക്ക് ഉറച്ചവിശ്വാസമുണ്ടെന്ന് ഇലക്ട്രോണിക് വിവരസാങ്കേതികവിദ്യ സഹമന്ത്രി പറഞ്ഞു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ അഭിപ്രായത്തില്‍ ബുദ്ധിമുട്ടുകള്‍ക്കിടയിലാണ് അവസരം കിടക്കുന്നത്.
ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ കഴിവുറ്റ നേതൃത്വത്തില്‍ മറ്റ് നിരവധി ഊര്‍ജ്ജസ്വലമായ സംഘടനകളുമായി ചേര്‍ന്നുകൊണ്ട് ഇന്ത്യാഗവണ്‍മെന്റ് ഇപ്പോഴത്തെ വേദന കുറയ്ക്കാനും അതിവേഗ തിരിച്ചുവരവിന് സംഭാവനകള്‍ നല്‍കുന്നതിനും ഉപായങ്ങളും ആശയങ്ങളും കണ്ടെത്താനും പിന്തുണയ്ക്കാനും നിരവധി മുന്‍കൈകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി ശ്രീ സജ്ഞയ് ദോത്രേ തുടര്‍ന്നുപറഞ്ഞു.
സാമൂഹിക അകലംപാലിക്കല്‍ ഒരു പുതിയ ക്രമമായി മാറുന്ന കാലത്ത് ഡിജിറ്റല്‍ ഉപായങ്ങളും ഉല്‍പ്പന്നങ്ങളും മാനവരാശിയെ പുനര്‍ബന്ധിപ്പിക്കുമെന്നും അങ്ങനെ സാമ്പത്തിക തിരിച്ചുവരവിന് കുറേക്കൂടി തീവ്രമായ രീതിയില്‍ സംഭാവന നല്‍കുമെന്നുമുള്ള ഉറച്ച ദൃഢവിശ്വാസം തനിക്കുള്ളതായി മന്ത്രി വ്യക്തമാക്കി.
കോവിഡ്-19 മഹാമാരിയെ മറികടക്കുന്നതിനുള്ള പ്രവര്‍ത്തനോപായങ്ങള്‍ കണ്ടെത്തുന്നതിനായി ഓണ്‍ലൈന്‍ ഹാക്കത്തോണായ ഹാക്ക് ദ ക്രൈസിസ്-ഇന്ത്യ ഹാക്കത്തോണ്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞത് തനിക്ക് ലഭിച്ച വിശേഷഭാഗ്യവും അഭിമാനവുമാണെന്ന് ശ്രീ സജ്ഞയ് ദോത്രോ പറഞ്ഞു. ഒരു ആഗോള മുന്നേറ്റത്തിന്റെ ഭാഗമായ ഈ ഹാക്കത്തോണ്‍ 'ഹാക്ക് എ കോസ്-ഇന്ത്യ'യും 'ഫിക്കി' വനിതാസംഘടന പൂനയും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്. ഇതിനെ ഇന്ത്യ ഗവണ്‍മെന്റിന്റെ ഇലക്ട്രോണിക്സ് ആന്റ് വിവരസാങ്കേതികവിദ്യ മന്ത്രാലയം പിന്തുണയ്ക്കുന്നുമുണ്ട്.
കോവിഡ്-19നെതിരായ പോരാട്ടം ശക്തിപ്പെടുത്തുകയാണ് ഈ ഹാക്കത്തോണിന്റെ ലക്ഷ്യമെന്ന് മന്ത്രി വിശദീകരിച്ചു. കൊറോണാ പ്രതിസന്ധിയില്‍ നടപ്പാക്കാന്‍ കഴിയുന്ന ഉപായങ്ങളായി ചില ടീമുകളില്‍ നിന്നു വിജയ ആശയങ്ങള്‍ ലഭിച്ചാല്‍ അത് ഇന്ത്യയെയും ആഗോള പൗരന്മാരെയും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യ, എസ്തോണിയ, ഫിന്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധ മാര്‍ഗദര്‍ശികളോടൊത്തുള്ള 48 മണിക്കൂര്‍ ഹാക്കത്തോണില്‍ 15,000 ലധികം പേര്‍ പങ്കാളികളായിട്ടുള്ള രണ്ടായിരത്തിലധികം ടീമുകള്‍ അവരുടെ ആദ്യമാതൃകകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന് മന്ത്രി സജ്ഞയ് ദോത്രേ തുടര്‍ന്നുപറഞ്ഞു. വരുന്ന ആഴ്ചകളില്‍ നടക്കുന്ന ആഗോള ഹാക്കത്തോണായ 'ഹാക്ക് ദ ക്രൈസിഡ്-വേള്‍ഡി'ല്‍ ഇന്ത്യയില്‍ നിന്നുള്ള മികച്ച ടീമുകള്‍ പങ്കെടുക്കും.
മാനവരാശി മുമ്പും പല ഭീഷണികളും അതിജീവിച്ചിട്ടുണ്ടെന്നും ഈ സമയത്തും ഇതിനെ ഒരു അവസരമാക്കി മാറ്റിക്കൊണ്ട് ഐക്യത്തോടെ നമ്മള്‍ ഈ കോവിഡ്-19 പ്രതിസന്ധിയും മറികടക്കുമെന്നും എനിക്ക് പൂര്‍ണ്ണമായ ഉറപ്പുണ്ടെന്ന് ഇലക്ട്രോണിക്‌സ് ആന്റ് വിവരസാങ്കേതിക വകുപ്പ് സഹമന്ത്രി പറഞ്ഞു. എല്ലാ ടീമുകള്‍ക്കും വിജയാംശകള്‍ നേര്‍ന്ന ശ്രീ സജ്ഞയ് ദോത്രേ അവരെല്ലാം ഇപ്പോഴത്തെ സാഹചര്യത്തില്‍ സാങ്കേതിക ഉപായങ്ങളുടെ നൂതനാശയങ്ങളുമായി വരുമെന്ന് പ്രതീക്ഷയും പ്രകടിപ്പിച്ചു.
'എല്ലാവര്‍ക്കും നല്ലത് ആശംസിക്കുന്നു സുരക്ഷിതരായിരിക്കൂ'' ഇലക്ട്രോണിക് വിവരസാങ്കേതികവിദ്യ, കമ്മ്യൂണിക്കേഷന്‍ മാനവവിഭവശേഷി വികസന സഹമന്ത്രി ശ്രീ സജ്ഞയ് ദോത്രേ ആശംസിച്ചു.
(Release ID: 1611003)
Visitor Counter : 215