ആഭ്യന്തരകാര്യ മന്ത്രാലയം

കൊവിഡ്19 വ്യാപനം തടയാനുള്ള 21 ദിന ലോക്ഡൗണ്‍ കാലത്ത്  ഗുണഭോക്താക്കൾക്ക്  പിഎം-ജികെവൈ ആനുകൂല്യങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിർദേശം നൽകി

Posted On: 02 APR 2020 5:02PM by PIB Thiruvananthpuram


കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ലോക്ഡൗണ്‍ കാലയളവില്‍ ബാങ്കുകള്‍ മുഖേന പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന ( പിഎം-ജികെവൈ) ആനുകൂല്യങ്ങള്‍ നൽകുന്നത് സംബന്ധിച്ച് ധന മന്ത്രാലയത്തിനു കീഴിലുള്ള സാമ്പത്തിക സേവന വിഭാഗം വിശദമായ മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ മാര്‍ഗ്ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കൾക്ക് പി എം-ജികെവൈ ആനുകൂല്യങ്ങള്‍ നൽകുന്നത് അനായാസമാക്കാന്‍ ആവശ്യമായ നടപടികളെടുക്കണം എന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി ശ്രീ. അജയ് കുമാര്‍ ഭല്ല സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്ത് എഴുതി. അതേസമയം, സാമൂഹിക അകലം പാലിക്കുന്നതു സംബന്ധിച്ച മാനദണ്ഡങ്ങള്‍ ഇക്കാര്യത്തില്‍ പാലിക്കുകയും ചെയ്യണം. സംസ്ഥാന ഗവണ്‍മെന്റുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ക്കും ഫീല്‍ഡ് ഏജന്‍സികള്‍ക്കും ഈ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതു സംബന്ധിച്ച് അറിയിപ്പു നല്‍കണം എന്നും കത്തില്‍ നിര്‍ദേശിച്ചു.
 

***



(Release ID: 1610430) Visitor Counter : 94