രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി നാളെ ഗവര്‍ണര്‍മാർ, ലഫ്.ഗവര്‍ണര്‍മാർ, സംസ്ഥാന, കേന്ദ്രഭരണപ്രദേശ അധികാരികൾ എന്നിവരുമായി കോവിഡ്-19 പ്രതിസന്ധി സംബന്ധിച്ച് ചര്‍ച്ച നടത്തും.
प्रविष्टि तिथि:
02 APR 2020 2:38PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദും ഉപരാഷ്ടപതി ശ്രീ എം വെങ്കയ്യ നായിഡുവും സംസ്ഥാന ഗവര്‍ണര്‍മാര്‍, ലഫ്.ഗവര്‍ണര്‍മാര്‍, സംസ്ഥാന ഭരണാധിപന്മാര്‍, കേന്ദ്രഭരണ പ്രദേശ അധികാരികള്‍ എന്നിവരുമായി നാളെ (ഏപ്രിൽ ,03 ,2020 )ചർച്ച നടത്തും. രാഷ്ട്രപതി ഭവനില്‍ നിന്ന് വിഡിയോ കോണ്‍ഫറണ്‍സിങിലൂടെയാണ് ചര്‍ച്ച. രാജ്യത്ത് കോവിഡ് -19 പകര്‍ച്ച വ്യാധി മൂലമുണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സംസ്ഥാന തലങ്ങളില്‍ നടത്തുന്ന പരിശ്രമങ്ങള്‍ ഇരുവരും വിലയിരുത്തും. ഈ വിഷയത്തിൽ ഗവര്‍ണര്‍മാര്‍, ലഫ്.ഗവര്‍ണര്‍മാര്‍, സംസ്ഥാന കേന്ദ്രഭരണ പ്രദേശ ഭരണതലവന്മാര്‍ എന്നിവരുമായി രാഷ്ട്രപതി നടത്തുന്ന രണ്ടാമത്തെ ചർച്ചയാണിത് . വീഡിയോ കോൺഫെറെൻസിങ് വഴി ആദ്യ ചർച്ച നടത്തിയത് 2020 , മാർച്ച് 27 നായിരുന്നു . അന്ന് 14 ഗവര്‍ണര്‍മാരും ഡല്‍ഹി ലഫ്.ഗവര്‍ണറും അവരവരുടെ പ്രദേശങ്ങളിലെ സ്ഥിഗതികൾ പങ്കുവച്ചു. ബാക്കിയുള്ള ഗവര്‍ണര്‍മാരും ലഫ്. ഗവര്‍ണര്‍മാരും മറ്റ ഭരണതലവന്മാരും നാളെ സ്ഥിഗതികൾ പങ്കു വയ്ക്കും.
വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് -19 ന്റെ അവസ്ഥ എന്നതാണ് നാളെത്തെ ചര്‍ച്ചാ വിഷയം. രാജ്യത്ത്, സ്ഥിതിഗതികള്‍ ഏറ്റവും മോശമായ മേഖലകളില്‍ കൊറോണ വൈറസിനെതിരെ റെഡ് ക്രോസിന് എന്തു ചെയ്യാനാവും, കോവിഡ് തടയുന്നതിൽ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളെ സഹായിക്കാൻ, പൗരസമൂഹം, സന്നദ്ധ സംഘടനകൾ, സ്വകാര്യ മേഖല എന്നിവക്ക് എന്ത് ചെയ്യാൻ സാധിക്കും തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യും
(रिलीज़ आईडी: 1610330)
आगंतुक पटल : 184