ധനകാര്യ മന്ത്രാലയം

സാമ്പത്തിക വര്‍ഷം ദീര്‍ഘിപ്പിച്ചിട്ടില്ല

Posted On: 30 MAR 2020 10:48PM by PIB Thiruvananthpuram


സാമ്പത്തിക വര്‍ഷം ദീര്‍ഘിപ്പിച്ചതായി ഒരു വ്യാജ വാര്‍ത്ത ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യന്‍ സ്റ്റാമ്പ് നിയമത്തില്‍ വരുത്തിയ ചില ഭേദഗതികളുമായി ബന്ധപ്പെട്ട് 2020 മാര്‍ച്ച് 30ന് കേന്ദ്ര ഗവണ്‍മെന്റ് പുറപ്പെടുവിച്ച ഒരു വിജ്ഞാപനമാണ് തെറ്റായി ഉദ്ധരിക്കപ്പെടുന്നത്. സാമ്പത്തിക വര്‍ഷത്തില്‍ യാതൊരു തരത്തിലുള്ള ദീര്‍ഘിപ്പിക്കലും വരുത്തിയിട്ടില്ല. ഇന്ത്യന്‍ സ്റ്റാമ്പ് നിയമത്തില്‍ വരുത്തിയ ചില ഭേദഗതികളേക്കുറിച്ച് ധനമന്ത്രാലയത്തിലെ റവന്യൂ വിഭാഗം മാര്‍ച്ച് 30ന് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചതായി ധനമന്ത്രാലയം അറിയിച്ചു. ഈ മാറ്റം 2020 ഏപ്രില്‍ 1 മുതല്‍ നടപ്പാക്കും എന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആ തീയതി 2020 ജൂലൈ ഒന്നിലേക്കു മാറ്റുകയാണ് ചെയ്തത്. അതിന് സാമ്പത്തിക വര്‍ഷം സംബന്ധിച്ച നിലവിലെ തീയതിയുമായി യാതൊരു ബന്ധവുമില്ലെന്ന് ധന മന്ത്രാലയം അറിയിച്ചു.(Release ID: 1609453) Visitor Counter : 42