പ്രധാനമന്ത്രിയുടെ ഓഫീസ്
പൗരന്‍മാര്‍ക്കു സഹായം നല്‍കാനും അടിയന്തര ഘട്ടങ്ങളില്‍ ആശ്വാസമേകാനും ഉള്ള പ്രധാനമന്ത്രിയുടെ ഫണ്ടി(പി.എം. കെയേഴ്‌സ് ഫണ്ട്)ലേക്ക് ഉദാരമായി സംഭാവന നല്‍കാന്‍ അഭ്യര്‍ഥന
Posted On:
28 MAR 2020 4:36PM by PIB Thiruvananthpuram
കോവിഡ്-19 മഹാവ്യാധി ലോകത്തെയാകമാനം വിഴുങ്ങുകയും ലോകത്താകമാനം ദശലക്ഷക്കണക്കിനു പേരുടെ ആരോഗ്യത്തിനും സാമ്പത്തിക സുരക്ഷയ്ക്കും ഗുരുതരമായ വെല്ലുവിളി ഉയര്‍ത്തുകയുമാണ്. ഈ അടിയന്തര ഘട്ടത്തില്‍ ഉദാരമായ സംഭാവനകള്‍ നല്‍കി ഗവണ്‍മെന്റിനു പിന്‍തുണയേകാന്‍ ഒട്ടേറെ അപേക്ഷകളാണു പ്രധാനമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രകൃതിയില്‍നിന്ന് ഉണ്ടാവുന്നതോ അല്ലാത്തതോ ആയ വൈഷമ്യം നിറഞ്ഞ വേളകളില്‍ ദുരിത ബാധിതരുടെ കഷ്ടപ്പാടുകള്‍ കുറയ്ക്കുന്നതിനും അടിസ്ഥാന സൗകര്യത്തിന് ഉണ്ടാകുന്ന നാശനഷ്ടം പരിഹരിക്കുന്നതിനും തീവ്രവും സംയുക്തവുമായ നടപടികള്‍ അനിവാര്യമാണ്. അടിസ്ഥാന സൗകര്യവും സ്ഥാപനപരമായ ശേഷിയും പുനര്‍നിര്‍മിക്കപ്പെടുന്നതോടൊപ്പം പെട്ടെന്നു സഹായമെത്തിക്കുന്നതിനും ഫലപ്രദമായ രീതിയില്‍ സാമൂഹിക പുനര്‍നിര്‍മാണം നടത്തുന്നതിനും ശ്രമമുണ്ടാകണം. ഇത്തരത്തിലുള്ള ഏകോപിതമായ പ്രവര്‍ത്തനത്തിനു പുതിയ സാങ്കേതികവിദ്യയും നൂതന ഗവേഷണ ഫലങ്ങളും അനിവാര്യമാണ്.
കോവിഡ്-19 പോലുള്ള മഹാവ്യാധി നിമിത്തമുള്ളതുപോലുള്ള എത് അത്യാഹിതത്തെയും നേരിടുന്നതിനും ദുരിതബാധിതര്‍ക്കു സഹായം ലഭ്യമാക്കുന്നതിനും പ്രധാനമായും ലക്ഷ്യംവെച്ചു സമര്‍പ്പിത ദേശീയ നിധി വേണമെന്ന ഉദ്ദേശ്യത്തോടെ അടിയന്തര ഘട്ടങ്ങളില്‍ പൗരന്‍മാര്‍ക്കു സഹായം നല്‍കാനും അടിയന്തര ഘട്ടങ്ങളില്‍ ആശ്വാസമേകാനും ഉള്ള പ്രധാനമന്ത്രിയുടെ ഫണ്ട് (പി.എം. കെയേഴ്‌സ് ഫണ്ട്) എന്ന പേരില്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചു. പ്രധാനമന്ത്രി ചെയര്‍മാനായുള്ള ട്രസ്റ്റില്‍ പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ധനകാര്യ മന്ത്രി തുടങ്ങിയവര്‍ അംഗങ്ങളാണ്.
ഏതു പ്രശ്‌നവും പരിഹരിക്കാന്‍ പൊതുജനപങ്കാളിത്തമാണ് ഏറ്റവും ഫലപ്രദമായ വഴിയെന്ന പ്രധാനമന്ത്രി മോദിയുടെ ചിന്തയ്ക്കു മറ്റൊരു ഉദാഹരണമാണ് ഇത്. ചെറിയ തുകകള്‍ ചേര്‍ത്തു ഫണ്ട് രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നതിനാല്‍ വളരെയധികം പേര്‍ക്കു ചെറിയ തുക സംഭാവന ചെയ്യാന്‍ സാധിക്കും.
pmindia.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് താഴെ പറയുന്ന വിശദാംശങ്ങള്‍ ഉപയോഗപ്പെടുത്തി പൗരന്‍മാര്‍ക്കും സംഘടനകള്‍ക്കും സംഭാവന നല്‍കാം.
അക്കൗണ്ടിന്റെ പേര്: PM CARES
അക്കൗണ്ട് നമ്പര്‍: 2121PM20202
ഐ.എഫ്.എസ്. കോഡ്: SBIN0000691
സ്വിഫ്റ്റ് കോഡ് : SBININBB104
ബാങ്കിന്റെ പേരും ബ്രാഞ്ചും: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ന്യൂഡെല്‍ഹി മെയിന്‍ ബ്രാഞ്ച്
യു.പി.ഐ. ഐ.ഡി.: pmcares@sbi
pmindia.gov.in എന്ന വെബ്‌സൈറ്റില്‍ താഴെ പറയുന്ന രീതികളില്‍ പണമടയ്ക്കാം.
1. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി
2. ഇന്റര്‍നെറ്റ് ബാങ്കിങ്
3. യു.പി.ഐ.(ഭീം, ഫോണ്‍ പേ, ആമസോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം, മൊബിക്‌വിക് തുടങ്ങിയവ)
4. ആര്‍.ടി.ജി.എസ്./നെഫ്റ്റ്
ഈ ഫണ്ടിലേക്കുള്ള സംഭാവനകള്‍ക്ക് ആദായനികുതി 80(G) വകുപ്പു പ്രകാരമുള്ള ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.
(Release ID: 1608910)
Visitor Counter : 400
Read this release in:
Gujarati
,
Telugu
,
Tamil
,
Hindi
,
Assamese
,
Punjabi
,
Kannada
,
Urdu
,
English
,
Marathi
,
Bengali
,
Odia