ആഭ്യന്തരകാര്യ മന്ത്രാലയം
കോവിഡ് 19: അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു
Posted On:
27 MAR 2020 3:16PM by PIB Thiruvananthpuram
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള കാർഷിക, വ്യവസായ തൊഴിലാളികൾ, മറ്റ് അസംഘടിത മേഖലയിലെ തൊഴിലാളികൾ എന്നിവർക്ക് 21 ദിവസത്തെ ദേശവ്യാപകമായ ലോക്ക് ഡൌൺ കാലയളവിൽ ഭക്ഷണം, താമസസൗകര്യം എന്നിവ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കാൻ ഉടനെ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം . ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കത്തെഴുതി. അതുപോലെ തന്നെ, അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, ജോലി ചെയ്യുന്ന വനിതകൾ എന്നിവരെ നിലവിൽ അവർ താമസിക്കുന്ന സ്ഥലങ്ങളിൽ തന്നെ തുടരാൻ അനുവദിക്കുന്നെണ്ടെന്നു ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും നിർദേശിക്കുന്നു.
അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, ശുദ്ധമായ കുടിവെള്ളം, വൃത്തിയുള്ള താമസസൗകര്യം എന്നിവ ഉറപ്പാക്കാൻ എൻ ജി ഒകൾ ഉൾപ്പടെയുള്ള വിവിധ ഏജൻസികളുടെ സഹായം തേടുന്നതിനെകുറിച്ച് ആലോചിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
കൂടാതെ പൊതു വിതരണ സമ്പ്രദായത്തിലൂടെയും മറ്റും സൗജന്യമായി ഭക്ഷ്യ ധാന്യങ്ങൾ ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ ലഭ്യമാക്കാൻ ഗവണ്മെന്റ് നടപ്പാക്കി വരുന്ന വിവിധ നടപടികളെകുറിച്ച് ഇവരെ ബോധവാന്മാരാക്കണമെന്നും നിർദ്ദേശിക്കുന്നു. ഇതിലൂടെ ഇവരുടെ ഒഴിവാക്കാൻ കഴിയുന്ന സഞ്ചാരം തടയാൻ സാധിക്കുമെന്നും മന്ത്രാലയം അറിയിക്കുന്നു.
പ്രതിരോധ നടപടികൾ സ്വീകരിച്ച് നിലവിലെ താമസ സ്ഥലങ്ങളിൽ തുടരാൻ കഴിയും വിധം വിദ്യാർത്ഥികൾ, വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർ എന്നിവർക്കായി ഹോട്ടലുകൾ, വാടക താമസസൗകര്യങ്ങൾ, ഹോസ്റ്റലുകൾ എന്നിവ തുടർന്ന് പ്രവർത്തിക്കുന്നതായും ഭക്ഷണം ഉൾപ്പടെയുള്ളവ ലഭ്യമാക്കുന്നുവെന്നും സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉറപ്പു വരുത്തണമെന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു.
RRTN/IE/SKY
(Release ID: 1608577)
Visitor Counter : 290
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada