ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം

കോവിഡ് 19:ഭക്ഷ്യ സംസ്കരണ വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരാതി പരിഹാര സെൽ സ്ഥാപിച്ചതായി കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം

Posted On: 26 MAR 2020 5:01PM by PIB Thiruvananthpuram

അവശ്യ ഭക്ഷ്യ വസ്തുക്കളുടെ ഉല്പാദനവും വിതരണവും കൃത്യമായി ഉറപ്പുവരുത്തണമെന്ന് മന്ത്രാലയ സെക്രട്ടറി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു

 

ന്യൂഡൽഹി, മാർച്ച്‌ 26, 2020

 

കോവിഡ് 19നുമായി ബന്ധപ്പട്ട ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സംസ്കരണ

വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ദ്രുതഗതിയിൽ പരിഹാരം കാണാൻ പരാതി പരിഹാര സെൽ സ്ഥാപിച്ചതായി കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം അറിയിച്ചു. കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായവകുപ്പ് മന്ത്രി ശ്രീമതി ഹർസിമ്രത് കൗർ ബാദൽ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

 

ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട ഏതു പരാതിയും covidgrievance-mofpi[at]gov[dot]in എന്ന മെയിലിൽ അയക്കാ വുന്നതാണെന്നു മന്ത്രി അറിയിച്ചു.

 

നേരത്തെ, കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായവകുപ്പ് സെക്രട്ടറി ശ്രീമതി പുഷ്പാ സുബ്രഹ്മണ്യം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറി മാർക് ഇതുമായി ബന്ധപ്പെട്ട് അയച്ച കത്തിൽ ഭക്ഷ്യ വ്യവസായവും അതിന്റെ വിതരണക്കാരും തുടർച്ചയായി തടസങ്ങളില്ലാതെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അറിയിച്ചിരുന്നു.

 

കൂടാതെ അവശ്യ ഭക്ഷ്യ വസ്തുക്കളുടെ ലിസ്റ്റും മാർഗ്ഗനിർദ്ദേശങ്ങളും കത്തിന്റെ കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്. വിതരണ ശൃംഖല നിലനിർത്താനും പൊതുജനങ്ങൾക്കു ഭക്ഷണം ഉറപ്പുവരുത്താനും ലിസ്റ്റിൽ പ്രതിപാതിച്ചിരിക്കുന്ന അവശ്യ ഭക്ഷ്യ വസ്തുക്കളുടെ തടസ്സമില്ലാത്ത ഉത്പാദനവും വിതരണവും അനിവാര്യമാണെന്നും കത്തിൽ നിർദ്ദേശിക്കുന്നു .

 

അത് പ്രകാരം, പൊതുജനങ്ങൾക് ഭക്ഷ്യ വിതരണം ഉറപ്പുവരുത്താനായി

അതിനാവശ്യമായ

അസംസ്‌കൃത വസ്തുക്കൾ, പാക്ക് ചെയ്യാനാവശ്യമായ വസ്തുക്കൾ, അവ വഹിച്ചുകൊണ്ട് പോകുന്ന ട്രക്കുകളുടെ സഞ്ചാരം, വെയർ ഹൗസുകൾ, കോൾഡ് സ്റ്റോറേജുകൾ എന്നിവയുടെ പ്രവർത്തനം, ഫാക്ടറികളിൽ ജോലി ചെയ്യുന്നവരുടെ സംരക്ഷണം എന്നിവ ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും സൂചിപ്പിക്കുന്നു.

 

ഭക്ഷ്യ ഉല്പാദനവുമായി ബദ്ധപ്പെട്ട ഫാക്ടറികൾ , നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വിതരണം, ഫാക്ടറികളിൽ ജോലി ചെയ്യുന്നവർക്ക് തടസമില്ലാതെയുള്ള സഞ്ചാരം എന്നിവക്കാവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർ, പോലീസ്, ട്രാൻസ്‌പോർട് ഓഫീസർമാർ എന്നിവർക്ക് നിർദ്ദേശം നൽകണമെന്നും സംസ്ഥാന ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു.

 

വിതരണ ശൃംഖലയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്കു ഉടനടി പരിഹാരം കാണാൻ സംസ്ഥാന തല നോഡൽ ഓഫീസറെ നിർദ്ദേശിക്കാനും ആവശ്യപെട്ടിട്ടുണ്ട്


(Release ID: 1608413) Visitor Counter : 263