പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി മെഡിക്കല്‍ കൂട്ടായ്മയുമായി-ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്മാര്‍ എന്നിവരുമായി ആശയവിനിയമം നടത്തി

Posted On: 24 MAR 2020 7:53PM by PIB Thiruvananthpuram

കോവിഡ്-19നെ കൈകാര്യം ചെയ്യുന്നതിന് രാജ്യത്തിന്
നല്‍കുന്ന നിസ്വാര്‍ത്ഥ സേവനത്തിന് പ്രധാനമന്ത്രി മെഡിക്കല്‍
കൂട്ടായ്മയ്ക്ക് നന്ദിരേഖപ്പെടുത്തി; നിങ്ങളുടെ ശുഭാപ്തിവിശ്വാസം രാജ്യം വിജയിക്കുമെന്ന വലിയ ആത്മവിശ്വാസം എന്നില്‍
നിറച്ചു; പ്രധാനമന്ത്രി
മെഡിക്കല്‍ ചികിത്സയ്ക്ക് ടെലികണ്‍സള്‍ട്ടേഷനുകള്‍
വലിയതോതില്‍ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം ഗവണ്‍മെന്റ്
പരിശോധിക്കും: പ്രധാനമന്ത്രി
ആരോഗ്യപരിരക്ഷാപ്രവര്‍ത്തകരുടെയും ഡോക്ടര്‍മാരുടെയും
സുരക്ഷാ ആശങ്കകള്‍ ഏറ്റവും പ്രാധാന്യത്തോടെ
പരിഗണിക്കും: പ്രധാനമന്ത്രി

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ലാബ് ടെസ്‌നീഷ്യന്മാര്‍ എന്നിവരടങ്ങുന്ന മെഡിക്കല്‍ കൂട്ടായ്മയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തി.
കോവിഡ്-19നെ കൈകാര്യം ചെയ്യുന്നതിന് ഇന്ത്യയിലെ മെഡിക്കല്‍ പ്രൊഫഷണലുകള്‍ നടത്തുന്ന നിസ്വാര്‍ത്ഥപ്രവര്‍ത്തനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. രാജ്യം മുഴുവന്‍ 'ജനാതകര്‍ഫ്യൂ'വില്‍ അവരെ വണങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന് അവര്‍ നല്‍കുന്ന സേവനത്തെ ഒരിക്കല്‍ കൂടി അംഗീകരിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അവര്‍ക്ക് പിന്തുണയുടെ സ്തൂപങ്ങളായി നില്‍ക്കുന്ന മെഡിക്കല്‍ കൂട്ടായ്മയുടെ കുടുംബാംഗങ്ങളുടെ സംഭാവനകള്‍ കൂടി അംഗീകരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു
രാജ്യത്തിന് മുന്നിലുള്ള വെല്ലുവിളി മുമ്പൊരിക്കലും ഉണ്ടാകാത്തതും ചരിത്രപരവുമാണെ് പ്രധാനമന്ത്രി പറഞ്ഞു. ഈ ഘട്ടത്തില്‍ രാജ്യമാകെതന്നെ മെഡിക്കല്‍ കൂട്ടായ്മയെയാണ് പ്രത്യാശയോടെ നോക്കുന്നത്, ഇത്തരം വലിയ ഒരു വെല്ലുവിളി നേരിടുമ്പോള്‍ അവരുടെ മനോവീര്യം ഒരിക്കലും നഷ്ടപ്പെടാതെ നോക്കേണ്ടത് അനിവാര്യവുമാണെ് പ്രധാനമന്ത്രി ചൂണ്ടിക്കാ'ി.
മെഡിക്കല്‍ കുട്ടായ്മയ്ക്ക് ഗവണ്‍മെന്റില്‍ നിന്നുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി, രോഗബാധയുണ്ടാകാതിരിക്കാന്‍ അനിവാര്യമായ എല്ലാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും പെരുമാറ്റച്ചട്ടങ്ങള്‍ പിന്തുടരാനും അവരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. 
പൊതുജനങ്ങളെ എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നു പറഞ്ഞു മനസ്സിലാക്കിക്കുകയും സ്വയം സമ്പര്‍ക്കവിലക്ക് ഏര്‍പ്പെടുത്തേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഉപദേശിക്കുകയും അവര്‍ക്ക് എവിടെ ചികിത്സ ലഭിക്കുമെന്ന വിവരം ലഭ്യമാക്കുകയും ചെയ്യാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.
പൊതുവായ അവബോധം സൃഷ്ടിക്കുന്നതിനും അശാസ്ത്രീയമായ ചികിത്സാരീതികളെയും തെറ്റായവിവരങ്ങളെയും പ്രതിരോധിക്കുന്നതിനും അദ്ദേഹം അവരോട് ആഭ്യര്‍ത്ഥിച്ചു. മുന്നിലുള്ള വെല്ലുവിളി നേരിടുന്നതിന് ആരോഗ്യ പ്രവര്‍ത്തകരുടെയും സാങ്കേതിവിദഗ്ധരുടെയും വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കുകയും അതിവേഗ പരിശീലനം നല്‍കുകയും ചെയ്ത് തയാറാക്കി നിര്‍ത്താനും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
ആവശ്യമായ സമയത്ത് മാര്‍ഗ്ഗം തെളിച്ചുകൊണ്ട് പ്രധാനമന്ത്രി നല്‍കുന്ന നേതൃത്വത്തിന് മെഡിക്കല്‍ കൂട്ടായ്മയുടെ പ്രതിനിധികള്‍ കൃതജ്ഞത പ്രകടിപ്പിച്ചു. ഫ്‌ളോറന്‍സ് നൈറ്റിംഗലിന്റെ 200-ാമത് ജന്മശതാബ്ദി വര്‍ഷത്തില്‍ തങ്ങളുടെ സംഭാവനകളെ അംഗീകരിച്ചതിന് ഓള്‍ ഇന്ത്യാ നഴ്‌സസ് ഫെഡറേഷന്‍ പ്രധാനമന്ത്രിക്ക് നന്ദി പ്രകാശിപ്പിച്ചു.
ആവശ്യമുള്ളവര്‍ക്കു വൈദ്യശാസ്ത്രത്തില്‍ എന്നപോലെ മനഃശാസ്ത്രപരമായ സഹായവും ലഭ്യമാക്കാനുള്ള തങ്ങളുടെ പരിശ്രമങ്ങളെക്കുറിച്ച് പ്രതിനിധികള്‍ സംസാരിച്ചു. സമ്പര്‍ക്കവിലക്ക് നടപടികളുടെ പ്രാധാന്യത്തെക്കുറിച്ചും കോവിഡ്-19 കേസുകളെ നേരിടുന്നതിന് അര്‍പ്പിതമായ ആശുപത്രികള്‍/വകുപ്പുകള്‍ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും ഓണ്‍ലൈന്‍ പരിശീലന മൊഡ്യൂളിന്റെ ക്രമീകരണങ്ങളെക്കുറിച്ചും അവര്‍ സംസാരിച്ചു. ഈ ആവശ്യഘട്ടത്തില്‍ മെഡിക്കല്‍ കൂട്ടായ്മയുടെ ആവശ്യങ്ങളോട് സമൂഹം സംവേദനക്ഷമത കാട്ടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവര്‍ പറഞ്ഞു.
വിശാലമായതും വിവിധ മാനങ്ങളുള്ളതുമായ നിര്‍ദേശങ്ങള്‍ക്ക് പ്രധാനമന്ത്രി മെഡിക്കല്‍ കൂട്ടായ്മയ്ക്ക് നന്ദി രേഖപ്പെടുത്തി. മെഡിക്കല്‍ ചികിത്സയ്ക്കായി ടെലികണ്‍സള്‍ട്ടേഷന്‍ കൂടുതലായി ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം ഗവണ്‍മെന്റ് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാരുടെയും ആരോഗ്യപരിരക്ഷാ പ്രവര്‍ത്തകരുടെയും സുരക്ഷാ ആശങ്കകള്‍ എറ്റവും പ്രധാന്യത്തോടെ പരിഗണിക്കും. ഇപ്പോള്‍ അഭിമുഖീകരിച്ചിരിക്കുന്ന ഈ വെല്ലുവിളികളില്‍ വിജയിക്കുമെന്നും വിജയശ്രീലാളിതരായി ഉയര്‍ത്തെഴുല്‍േക്കുമെന്നുമുള്ള ആത്മവിശ്വാസം തന്നിലുണ്ടാക്കിയത് അവരുടെ ശുഭാപ്തിവിശ്വാസം നിറഞ്ഞ ശബ്ദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യസാമൂഹികക്ഷേമവകുപ്പ് സെക്രട്ടറിയും അവരുടെ സംഭാവനകളെ അംഗീകരിച്ചു. മാറിവരുന്ന സാഹചര്യത്തിനനുസരിച്ച് ഉയര്‍ന്നുവരുന്ന പ്രതികരണങ്ങളെക്കുറിച്ച് അവര്‍ സംസാരിച്ചു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ഡി.ജി, ഐ.സി.എം.ആര്‍. എന്നിവരും ആശയവിനിമയത്തില്‍ പങ്കെടുത്തു.

(Release ID: 1608028) Visitor Counter : 186