പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബംഗ്ലാദേശ് പ്രധാനമന്ത്രിയോട് നന്ദി അറിയിച്ചു

Posted On: 23 MAR 2020 3:30PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ശ്രീമതി. ഷെയ്ഖ് ഹസീനയ്ക്ക് കോവിഡ് -19 അടിയന്തര ഫണ്ടിലേക്കുള്ള സഹായധനത്തിന് നന്ദി അറിയിച്ചു.

'കോവിഡ് -19  അടിയന്തര ഫണ്ടിലേക്ക് 1.5 മില്യണ്‍ ഡോളര്‍ സംഭാവനയായി പ്രഖ്യാപിച്ചതിന് ബംഗ്ലാദേശിലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോട് നന്ദിയുണ്ട്.  ഞങ്ങളുടെ ഐക്യദാര്‍ഢ്യവും,  ഒരുമിച്ചുള്ള പ്രവര്‍ത്തനവും  മുഖേന കോവിഡ് -19 ഉയര്‍ത്തുന്ന വെല്ലുവിളികളെ മറികടക്കുന്നതിന് സാധിക്കും ' , പ്രധാനമന്ത്രി പറഞ്ഞു.
MRD181
***



(Release ID: 1607765) Visitor Counter : 75