പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോവിഡ്-19 നെതിരെ പോരാടുന്ന സാര്‍ക്ക് നേതാക്കളുടെ വീഡിയോ കോഫറന്‍സിംഗില്‍ പ്രധാനമന്ത്രി നടത്തിയ ഉദ്ഘാടന പ്രസംഗം

Posted On: 15 MAR 2020 5:19PM by PIB Thiruvananthpuram

 

ആദരണീയരെ,
വളരെ ചെറിയ സമയത്തിനുള്ളില്‍ ഈ പ്രത്യേക ആശയവിനിമയത്തിന് ഒത്തുചേര്‍ന്ന നിങ്ങള്‍ക്കു നന്ദി പ്രകടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.
അടുത്തിടെ നടന്ന തന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം വളരെപ്പെട്ടെന്നു തന്നെ ഒപ്പംചേര്‍ന്ന നമ്മുടെ സുഹൃത്ത് പ്രധാനമന്ത്രി ഒലിയോട് ഞാന്‍ പ്രത്യേകം നന്ദി പറയുകയാണ്. അദ്ദേഹത്തിന് എത്രയും വേഗം സുഖമാകട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അടുത്തിടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അഷറഫ് ഗനിയെ അഭിനന്ദിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.
ഇന്നു നമ്മോടൊപ്പമുള്ള സാര്‍ക്കിന്റെ പുതിയ സെക്രട്ടറി ജനറലിനെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. സാര്‍ക്ക് ദുരന്തപരിപാലന കേന്ദ്രം ജനറലിന്റെ ഗാന്ധിനഗറില്‍ നിന്നുളള സാന്നിദ്ധ്യവും ഞാന്‍ അംഗീകരിക്കുന്നു.
ആദരണീയരെ,
നിങ്ങള്‍ക്കെല്ലാം അറിയാവുന്നതുപോലെ കോവിഡ്-19നെ അടുത്തിടെ ലോകാരോഗ്യ സംഘന മഹാമാരിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതുവരെ നമ്മുടെ മേഖലയില്‍ 150ല്‍ താഴെ കേസുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നാല്‍ നമ്മള്‍ വളരെ ശ്രദ്ധാലുക്കളായിരിക്കേണ്ടതുണ്ട്. നമ്മുടെ സാര്‍ക്ക് മേഖല മൊത്തം മനുഷ്യരുടെ ഒന്നില്‍ അഞ്ചിന്റെ വാസസ്ഥലമാണ്. ഇത് വളരെ ജനസാന്ദ്രയേറിയതാണ്. വികസ്വരരാജ്യങ്ങള്‍ എന്ന നിലയില്‍ നമുക്കെല്ലാം ആരോഗ്യസൗകര്യത്തിന്റെ ലഭ്യതയില്‍ വലിയ വെല്ലുവിളികളുണ്ട്. നമ്മുടെ ജനങ്ങള്‍ തമ്മിലുള്ള ബന്ധം വളരെ പഴക്കമേറിയതും നമ്മുടെ സമൂഹങ്ങള്‍ തമ്മിലുള്ള ബന്ധം വളരെ ആഴമേറിയതുമാണ്. അതുകൊണ്ട് നമ്മളെല്ലാംചേര്‍ന്നു വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണം. നമ്മളെല്ലാം ഒന്നിച്ച് പ്രവര്‍ത്തിക്കണം, നമ്മളെല്ലാം ഒന്നിച്ച് വിജയിക്കണം.
ആദരണീയരെ,
ഈ വെല്ലുവിളിളെ  നേരിടാന്‍ നമ്മള്‍ തയാറെടുക്കുമ്പോള്‍, ഈ വൈറസ് പരക്കുന്നതിനെതിരെയുള്ള ഇന്ത്യയുടെ ഇതുവരെയുള്ള പോരാട്ടത്തിന്റെ അനുഭവം ഞാന്‍ ചുരുക്കത്തില്‍ വിവരിക്കാം. 'തയാറെടുക്കുക, എന്നാല്‍ പരിഭ്രാന്തരാകാതിരിക്കുക' എന്നതാണ് നമ്മെ നയിക്കുന്ന മന്ത്രം. ഈ പ്രശ്‌നത്തെ കുറച്ചുകാണാതിരിക്കുന്നതില്‍ നമ്മള്‍ വളരെ ശ്രദ്ധാലുക്കളായിരിക്കണം, എന്നാല്‍ മുട്ടിടിക്കുന്ന പ്രതികരണങ്ങള്‍ ഒഴിവാക്കണം. പ്രതികരണാത്മകമായ പ്രതികരണ സംവിധാനം ഉള്‍പ്പെടെ പരപ്രേരണ കൂടാതെ സജീവമായ നടപടികള്‍ എടുക്കാന്‍ നമ്മള്‍ ശ്രമിക്കണം. ജനുവരി മധ്യം മുതല്‍ തന്നെ ഇന്ത്യയിലേക്ക് വരുന്നതില്‍ നമ്മള്‍ സ്‌ക്രീനിംഗ് ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം യാത്രയില്‍ പതുക്കെപ്പതുക്കെ നിയന്ത്രണങ്ങളും കൊണ്ടുവന്നു. ഈ ഘട്ടംഘട്ടമായ സമീപനങ്ങള്‍ പരിഭ്രാന്തി ഒഴിവാക്കുന്നതിന് സഹായിച്ചിട്ടുണ്ട്.  ടിവി, അച്ചടിമാധ്യമങ്ങള്‍, സാമൂഹികമാധ്യമങ്ങള്‍ എന്നിവയിലൂടെ നമ്മള്‍ പൊതു ബോധവല്‍ക്കരണം വര്‍ധിപ്പിച്ചിട്ടുണ്ട്.
നമ്മുടെ ഏറ്റവും ദുര്‍ബലമായ വിഭാഗങ്ങള്‍ക്കടുത്ത് എത്തുന്നതിനായി പ്രത്യേക പ്രയത്‌നം നടത്തിയിട്ടുണ്ട്. രാജ്യത്തങ്ങോളമിങ്ങോളം ചികില്‍സാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കു പരിശീലനം നല്‍കുന്നതുള്‍പ്പെടെ നമ്മുടെ സംവിധാനത്തിന്റെ കാര്യശേഷി ശക്തിപ്പെടുത്തുന്നതിനായി നമ്മള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രോഗം കണ്ടെത്തുന്നതിനുള്ള കാര്യശേഷി നമ്മള്‍ വര്‍ധിപ്പിച്ചു. രണ്ടു മാസത്തിനുളളില്‍ ഇന്ത്യക്കാകെയുള്ള ഒരു പ്രധാനപ്പെട്ട പരിശോധനാ കേന്ദ്രത്തില്‍നിന്ന് അത്തരം 60 ലാബുകളിലേക്ക് ഞങ്ങള്‍ നീങ്ങി.
ഈ മാഹാമാരിയെ നിയന്ത്രിക്കുന്നതിനായി ഓരോ ഘട്ടത്തിനും പെരുമാറ്റ ചട്ടങ്ങളും ഞങ്ങള്‍ വികസിപ്പിച്ചു. പ്രവേശനസമയത്തുള്ള സ്‌ക്രീനിംഗ്; രോഗം സംശയിക്കുന്നവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തുക; ഐസലോഷന്‍ സൗകര്യങ്ങളുടെ പരിപാലനവും ക്വാറന്റൈനും; രോഗം മാറിയവരെ ആശുപത്രിയില്‍നിന്നു വിടുക എന്നിങ്ങനെ.
വിദേശത്തുള്ള ഞങ്ങളുടെ ജനങ്ങളുടെ ആവശ്യത്തോടും ഞങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്നായി ഞങ്ങള്‍ ഏകദേശം 1,400 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ഞങ്ങളുടെ 'അയല്‍ക്കാര്‍ ആദ്യം' നയത്തിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ നിങ്ങളുടെ ചില പൗരന്മാര്‍ക്കും ഇതേ പോലുള്ള സഹായം നല്‍കിയിട്ടുണ്ട്. 
വിദേശത്ത് വിന്യസിച്ചിട്ടുള്ള മൈാബൈല്‍ ടീമുകള്‍ നടത്തുന്ന പരിശോധനകള്‍ ഉള്‍പ്പെടെ അത്തരം ഒഴിപ്പിക്കലിന് നമ്മള്‍ ഒരു പെരുമാറ്റച്ചട്ടം നിര്‍മിച്ചിട്ടുണ്ട്.
ഇന്ത്യയിലുള്ള തങ്ങളുടെ പൗരന്മാരെക്കുറിച്ച് മറ്റു രാജ്യങ്ങള്‍ക്കുള്ള ആശങ്കകളും ഞങ്ങള്‍ മനസിലാക്കുന്നു. അതുകൊണ്ട് ഞങ്ങള്‍ എടുക്കുന്ന നടപടികളെക്കുറിച്ച് വിദേശ അംബാസഡര്‍മാരോട് വിശദീകരിച്ചിട്ടുണ്ട്.
ആദരണീയരെ,
ഇപ്പോഴുമുള്ള അജ്ഞാതമായ സാഹചര്യത്തെ നമ്മള്‍ പൂര്‍ണമായും അംഗീകരിക്കുന്നു. നമ്മുടെ ഏറ്റവും മികച്ച പരിശ്രമത്തിനിടയിലും സാഹചര്യം എങ്ങനെ ഉരുത്തിരിയുമെന്ന് ഉറപ്പോടെ പ്രവചിക്കാന്‍ നമുക്കു കഴിയില്ല. നിങ്ങളും ഇതേതരത്തിലുള്ള ആശങ്കകള്‍ അഭിമുഖീകരിക്കുന്നുണ്ട്. അതുകൊണ്ട് നമ്മുടെ വീക്ഷണങ്ങള്‍ പങ്കുവയ്ക്കുകയെന്നതു വളരെ വിലപ്പെട്ടതുമാണ്.
നിങ്ങളുടെ വീക്ഷണങ്ങള്‍ കേള്‍ക്കുന്നതിനായി ഞാന്‍ കാതോര്‍ക്കുന്നു.
നിങ്ങള്‍ക്ക് നന്ദി!

***


(Release ID: 1606493) Visitor Counter : 125