ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19: തയ്യാറെടുപ്പുകളും സ്വീകരിച്ച നടപടികളും
Posted On:
12 MAR 2020 3:45PM by PIB Thiruvananthpuram
ഇന്ത്യയില്‍ ഇതുവരെ 73 കോവിഡ് 19 കേസുകളിലാണ്‌രോഗം സ്ഥിരീകരിച്ചത്. ഇതില്‍കേരളത്തിലെ മൂന്നു കേസുകളില്‍രോഗം ഭേദമാവുകയുംഅവര്‍ ആശുപത്രിവിടുകയുംചെയ്തു.ലോകാരോഗ്യസംഘടന കോവിഡ് 19നെ ഒരു ആഗോള മഹാമാരിയായി പ്രഖ്യാപിച്ചുകഴിഞ്ഞു. 114 രാജ്യങ്ങളിലായി 118,000 കൊറോണവൈറസ്‌കേസുകളാണുള്ളത്.
ചൈനയിലെ വുഹാന്‍ നഗരത്തില്‍ 2019 ഡിസംബര്‍ 31ന് ആദ്യകേസ് വന്നതുമുതല്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ബന്ധപ്പെട്ട മന്ത്രാലയങ്ങളും വകുപ്പുകളും സംസ്ഥാനങ്ങളുംകേന്ദ്രഭരണ പ്രദേശങ്ങളുമായിച്ചേര്‍ന്ന് സ്ഥിതിഗതികള്‍ സ്ഥിരമായിവിലയിരുത്തുകയും അവലോകനം ചെയ്യുകയുമാണ്.
2020 ജനുവരി 30ന് ലോകാരോഗ സംഘടന കൊവിഡ് 19നെ ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി പ്രഖ്യാപിക്കുന്നതിനു മുമ്പേ ജനുവരി 8നു തന്നെ ഇന്ത്യയുടെ ഇടപെടലുകള്‍ തുടങ്ങിയിരുന്നു. ആരോഗ്യ മേഖലയില്‍ സംസ്ഥാനതലത്തിലുള്ള തയ്യാറെടുപ്പുകള്‍ക്ക് 2020 ജനുവരി 17നു നിര്‍ദേശം നല്‍കി. അതേദിവസം തന്നെ നിരീക്ഷണകേന്ദ്രങ്ങള്‍ തുടങ്ങി.
കോവിഡ് 19 കൈകാര്യംചെയ്യുന്നതിന് സാമൂഹിക നിരീക്ഷണം, രോഗികളെ പ്രത്യേകം നിരീക്ഷിക്കല്‍, ഒറ്റയ്ക്കു താമസിപ്പിച്ചു ചികില്‍സ, പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവര്‍ത്തകര്‍, ദ്രുതകര്‍മ സംഘംതുടങ്ങിയവ ശക്തിപ്പെടുത്തിക്കൊണ്ട് സംസ്ഥാന ഗവണ്‍മെന്റുകളുംകേന്ദ്രഭരണ പ്രദേശങ്ങളുമായിചേര്‍ന്ന് കേന്ദ്ര മന്ത്രാലയങ്ങള്‍ വിവിധ നടപടികള്‍ സ്വീകരിച്ചു. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത വിമാനത്താവളങ്ങളില്‍ ജനുവരി 17നു സ്‌ക്രീനിംഗ്തുടങ്ങുകയും 21ന് ചെന്നൈ, കൊച്ചി, ബംഗളൂരു, ഹൈദരാബാദ്‌വിമാനത്താവളങ്ങളിലേക്കു കൂടിവ്യാപിപ്പിക്കുകയും പിന്നീടത് 30 വിമാനത്താവളങ്ങളില്‍ക്കൂടിതുടങ്ങുകയുംചെയ്തു. വിദേശരാജ്യങ്ങളില്‍ നിന്നു വരുന്ന മുഴുവന്‍ യാത്രക്കാരെയും 30 വിമാനത്താവളങ്ങളില്‍ നിരീക്ഷിക്കുകയും പരിശോധിക്കുകയുംചെയ്യുന്നു. അതുപോലെതന്നെ 12 പ്രധാന തുറമുഖങ്ങളിലും 65 ചെറുകിടതുറമുഖങ്ങളിലും എത്തുന്ന കപ്പലുകളിലെ യാത്രക്കാരെയും പരിശോധനയ്ക്കു വിധേയരാക്കുന്നു.
ഇന്ത്യ എല്ലായ്‌പ്പോഴുംവിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമത്തില്‍ ശ്രദ്ധയുള്ള രാജ്യമാണ്; കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് 2020 ഫെബ്രുവരി ഒന്നു മുതല്‍ തന്നെ യഥാസമയംഇന്ത്യന്‍ പൗരന്മാരെ നാട്ടിലേക്കു കൊണ്ടുവന്നുകൊണ്ടിരിക്കുന്നു. 900 ഇന്ത്യന്‍ പൗരന്മാരെഇന്ത്യാ ഗവണ്‍മെന്റ് ഇങ്ങനെ മടക്കിക്കൊണ്ടുവന്നു.
ഇതിനു പുറമേ, ഇറ്റലിയില്‍ നിന്ന് 83 പേരെ ഇന്നലെ എത്തിച്ച് കര്‍ശന നിരീക്ഷണത്തിലാക്കി. ആശുപത്രികളിലുള്ള മുഴുവന്‍ രോഗികളുടെയും നില മെച്ചപ്പെട്ടു.
സ്ഥിരമായിസ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും തയ്യാറെടുപ്പുകള്‍ മെച്ചപ്പെടുത്തുന്നതിനു രാജ്യത്തുകോവിഡ് 19 കൈകാര്യംചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് രൂപം നല്‍കുന്നതിനുമായി പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ഒരു സംഘം മന്ത്രിമാരുടെ ഉന്നതതല സമിതിരൂപീകരിച്ചു. ഈ സമിതി ഇതുവരെ ആറു തവണയോഗം ചേരുകയും നിര്‍ദേശങ്ങള്‍ നല്‍കുകയുംസ്ഥിതിഗതികള്‍ അവലോകനം ചെയ്തുവിലയിരുത്തുകയുംചെയ്തു.
അതിവേഗം സ്ഥിതിമാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഇന്നലെ മാത്രം മന്ത്രിതല സമിതി രണ്ടുവട്ടം യോഗം ചേര്‍ന്നു. രാജ്യത്തെ പൗരന്മാരുടെ ക്ഷേമതാല്‍പര്യം കണക്കിലെടുത്ത് വിവിധ മുന്‍കരുതല്‍ സംവിധാനങ്ങള്‍ക്കു തീരുമാനമെടുത്തു. ക്യാബിനറ്റ്‌സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിമാരുടെ സമിതിയുടെശുപാര്‍ശപ്രകാരം മന്ത്രിതല സമിതി എടുത്ത സുപ്രധാന തീരുമാനങ്ങള്‍ താഴെച്ചേര്‍ക്കുന്നു.
- നിലവിലെ മുഴുവന്‍ വിസകളും ( നയതന്ത്ര വിസ, യുഎന്റെയും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളുടെയും വിസ, തൊഴില്‍വിസ, പ്രോജക്റ്റ്‌വിസ എന്നിവ ഒഴികെ) 2020 ഏപ്രില്‍ 15 വരെ റദ്ദു ചെയ്തു. ഇത് മാര്‍ച്ച് 13ന് അര്‍ധരാത്രിമുതല്‍ അതാതു രാജ്യങ്ങളില്‍ പ്രാബല്യത്തില്‍ വരും.
- ഒസിഐ ( ഓവര്‍സീസ്‌സിറ്റിസണ്‍ഷിപ്പ് ) കാര്‍ഡ്പ്രകാരമുള്ള വിസാ രഹിത യാത്രാസൗജന്യം 2020 ഏപ്രില്‍ 15 വരെ നിര്‍ത്തിവച്ചു. ഇതുംമാര്‍ച്ച് 13ന് അര്‍ധരാത്രി നിലവില്‍ വരും.
- നിലവില്‍ ഇന്ത്യയില്‍താമസിക്കുന്ന ഒസിഐകാര്‍ഡുടമകള്‍ക്ക് ഇഷ്ടമുള്ള കാലത്തോളം ഇവിടെതുടരാം.
- നിലവില്‍ഇന്ത്യയിലുള്ള മുഴുവന്‍ വിദേശികളുടെയുംവിസകള്‍ സാധുവായിരിക്കുന്നതും അവര്‍ഇ-എഫ്ആര്‍ആര്‍ഒ മുഖേന സമീപത്തുള്ള എഫ്ആര്‍ആര്‍ഒ/എഫ്ആര്‍ഒയെ ബന്ധപ്പെട്ട് വിസ നീട്ടുകയോ അവര്‍ക്ക് താല്‍പര്യമുള്ള കോണ്‍സുലാറിലേക്കു മാറ്റുകയോചെയ്യാവുന്നതാണ്.
- ഇന്ത്യയില്‍ നിര്‍ബന്ധിത സാഹചര്യങ്ങളില്‍യാത്ര തുടരേണ്ടതുള്ള വിദേശികള്‍ അടുത്തുള്ള ഇന്ത്യന്‍ ദൗത്യകാര്യാലയവുമായി ബന്ധപ്പെടണം.
- ഇറ്റലി, കൊറിയന്‍ റിപ്പബ്ലിക്ക്എന്നിവിടങ്ങള്‍സന്ദര്‍ശിച്ച, തിരികെ ഇന്ത്യയിലേക്കു വരാന്‍ ആഗ്രഹിക്കുന്നവര്‍വിസാ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നശേഷം, അവര്‍ക്ക്‌കോവിഡ് 19 ഇല്ല എന്ന അതാതു രാജ്യത്തു നിന്നുള്ള പരിശോധനാ സര്‍ട്ടിഫിക്കേറ്റ് ഹാരാക്കണം. മാര്‍ച്ച് 10 അര്‍ധരാത്രിമുതല്‍ ഇതിനു പ്രാബല്യമുണ്ടായിരിക്കും.
- ഫെബ്രുവരി 15നു ശേഷംചൈന, ഇറ്റലി, ഇറാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ ഇങ്ങോട്ടു വന്നഎല്ലായാത്രക്കാരും 14 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്.ഇത് മാര്‍ച്ച് 13ന് അര്‍ധരാത്രി നിലവില്‍ വരും.
-ചൈന, ഇറ്റലി, ഇറാന്‍, റിപ്പബ്ലിക് ഒഫ് കൊറിയ, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ പോകുന്നത് നിരുല്‍സാഹപ്പെടുത്തുന്നു.
- ഇന്ത്യയിലേക്ക് വരുന്ന മുഴുവന്‍ യാത്രക്കാരുംഇന്ത്യാ ഗവണ്‍മെന്ററ് മാനദണ്ഡങ്ങള്‍ പ്രകാരമുള്ള നിരീക്ഷണ നടപടിക്രമങ്ങളിലൂടെ കടന്നു പോകേണ്ടതാണ്.
- അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി വരുന്ന മുഴുവന്‍ അന്താരാഷ്ട്ര യാത്രക്കാരു പരിശോധനകള്‍ക്കു വിധേയരാകണം. ഇത് ആഭ്യന്തര മന്ത്രാലയം പ്രത്യേകംവിജ്ഞാപനം ചെയ്യും.
- ഇന്ത്യയിലേക്ക് വരുന്ന മുഴുവന്‍ അന്തര്‍ദേശീയ യാത്രക്കാരും ഇന്ത്യയില്‍ അവരുടെവിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുന്ന സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതാണ്.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കും സമര്‍പ്പിക്കുകയും പ്രവേശിക്കുന്ന സ്ഥലത്തെ ആരോഗ്യ വകുപ്പ് കൗണ്ടറില്‍ ആഗോള മാനദണ്ഡങ്ങളനുസരിച്ചുള്ള പരിശോധനയ്ക്ക് വിധേയരാവുകയുംവേണം.
PSR/MRD
(Release ID: 1606169)
Visitor Counter : 274