ധനകാര്യ മന്ത്രാലയം

സ്റ്റാന്‍ഡ് അപ്പ് ഇന്ത്യാ പദ്ധതിക്ക് കീഴിലെ  അക്കൗണ്ടുടമകളില്‍ 81% ലധികവുംസ്ത്രീകള്‍

Posted On: 03 MAR 2020 9:48AM by PIB Thiruvananthpuram

 

 

മുദ്ര: വായ്പയെടുത്തവരില്‍ 70%ലേറെയും വനിതകള്‍

 

പി.എം.ജെ.ഡി.വൈ: ആകെയുള്ള 38.13 കോടി

ഗുണഭോക്താക്കളില്‍ 20.33കോടിയും വനിതകള്‍

 

എ.പി.വൈ: മൊത്തമുള്ള 2.15 കോടിയോളം വരിക്കാരില്‍

93 ലക്ഷത്തിലധികം (43%) വനിതാ വരിക്കാര്‍

 

പി.എം.ജെ.ജെ.ബി.വൈയിലും പി.എം.എസ്.ബി.വൈയിലും

40% ലേറെ വനിതകള്‍ ചേര്‍ന്നു





വനിതാശാക്തീകരണത്തിന് പ്രത്യേക വ്യവസഥകളുള്‍ക്കൊള്ളുന്ന വിവിധ പദ്ധതികളാണ് കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍കേന്ദ്ര ധനകാര്യമന്ത്രാലയം ആരംഭിച്ചത്. ഈ പദ്ധതികള്‍ വനിതകള്‍ക്ക് മികച്ച ഒരു ജീവിതം നയിക്കുന്നതിനായി അവരെശാക്തീകരിക്കുകയും ഒരു സംരംഭകയാകുകയെന്ന അവരുടെസ്വപ്‌നങ്ങള്‍ പിന്തുടരുന്നതിനുംസഹായിച്ചു.
2020 മാര്‍ച്ച് 8 ന് അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുമ്പോള്‍, ഇന്ത്യയിലെ വനിതകള്‍ക്ക് ഗുണകരമായി ധനകാര്യമന്ത്രാലയം നടപ്പാക്കിയ വിവിധ പദ്ധതികളിലേക്ക് ഒന്ന് എത്തിനോക്കാം.
സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതി:-സാമ്പത്തിക ശാക്തീകരണത്തിനുംതൊഴില്‍സൃഷ്ടിക്കുമായി ഏറ്റവുംതാഴേത്തട്ടുമുതല്‍ സംരംഭകത്വംപ്രോത്സാഹിപ്പിക്കുന്നതിനായി 2016 ഏപ്രില്‍ 5ന് തുടക്കം കുറിച്ചതാണ് സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതി. രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയില്‍ പങ്കാളികളാക്കുന്നതിന് സഹായിക്കുന്നതിനായി, അവഗണിക്കപ്പെട്ട വിഭാഗങ്ങളായ പട്ടിക ജാതി, പട്ടികവര്‍ഗ്ഗ, വനിതാ സംരംഭകരിലേക്ക് സ്ഥാപനവായ്പ ഘടനയെ എത്തിക്കുന്നതിന് ഉത്തേജനം നല്‍കുന്നതിന് ഈ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്.
ഷെഡ്യൂള്‍ഡ്‌വാണിജ്യ ബാങ്കുകളുടെഓരോശാഖകകളിലൂടെയുംകുറഞ്ഞത് ഒരു പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വായ്പക്കാര്‍ക്കും ഒരു വനിതയ്ക്കും ഒരു ഗ്രീന്‍ഫീല്‍ഡ് എന്റര്‍പ്രൈസസ് ആരംഭിക്കുന്നതിനായി  10 ലക്ഷം മുതല്‍ ഒരുകോടി വരെരൂപ വരെ ബാങ്ക് വായ്പയ്ക്ക് സൗകര്യമൊരുക്കുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം.
2020 ഫെബ്രുവരി 17 വരെയുള്ള കണക്ക് പ്രകാരം സ്റ്റാന്‍ഡ് അപ്പ് പദ്ധതിയിലെ അക്കൗണ്ടുടമകളില്‍ 81%വും വനിതകളാണ്. വനിതകള്‍ക്കായി 73,155 അക്കൗണ്ടുകളാണ്തുറന്നത്. വനിതാ അക്കൗണ്ടുടമകള്‍ക്കായി 16,712.72 കോടിരൂപ അനുവദിക്കുകയും 9106.13 കോടിരൂപ വിതരണംചെയ്യുകയുംചെയ്തു.
പ്രധാനമന്ത്രി മുദ്രായോജന (പി.എം.എം.വൈ):-കോര്‍പ്പറേറ്റിതര, ഫാമിതരചെറുകിട/സൂക്ഷ്മ സംരംഭങ്ങള്‍ക്ക് 10 ലക്ഷം രൂപ വരെവായ്പകള്‍ ലഭ്യമാക്കുന്നതിനായി 2015 ഏപ്രില്‍ 8ന് ആരംഭിച്ച പദ്ധതിയാണ് പി.എം.എം.വൈ. പി.എം.എം.വൈക്ക് കീഴില്‍ ഈ വായ്പകളെമുദ്രാവായ്പകളായാണ് ക്രമീകരിച്ചിരിക്കുന്നത്. വാണിജ്യ ബാങ്കുകള്‍, ആര്‍.ആര്‍.ബികള്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍, എം.എഫ്.ഐകള്‍, എന്‍.ബി.എഫ്.സികള്‍ എന്നിവയാണ് ഈ വായ്പകള്‍ നല്‍കുന്നത്.

വളര്‍ച്ച/വികസനം എന്നിവയുടെ ഘട്ടങ്ങള്‍ വ്യക്തമാക്കുന്നതിനുംസൂക്ഷ്മ യൂണിറ്റ്ഗുണഭോക്താക്കള്‍/സംരംഭകര്‍ എന്നിവര്‍ക്ക് വേണ്ട ഫണ്ടിന്റെ ആവശ്യം മനസിലാക്കുന്നതിനും  അടുത്ത ഘട്ടത്തിലേക്കുള്ള ഉയര്‍ച്ച/വളര്‍ച്ച എന്നിവയുടെ റഫറന്‍സ് പോയിന്റ് നല്‍കുന്നതിനുമായിപി.എം.എം.വൈ, മുദ്രയുടെ ആഭിമുഖ്യത്തില്‍ 'ശിശു, കിഷോര്‍, തരുണ്‍' എന്നിങ്ങനെ മൂന്ന് ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
2020 ജനുവരി 31 വരെയുള്ള കണക്ക് പ്രകാരംമൊത്തം വായ്പയെടുത്തിട്ടുള്ളവരില്‍ 70% വനിതകളാണ്.
പ്രധാനമന്ത്രി ജന്‍ധന്‍ യോജന (പി.എം.ജെ.ഡി.വൈ):- പി.എം.ജെ.ഡി.വൈ പദ്ധതിക്ക് 2014 ഓഗസ്റ്റ് 28നാണ്തുടക്കം കുറിച്ചത്. പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കുംകുറഞ്ഞത് ഒരു അടിസ്ഥാന ബാങ്കിംഗ് അക്കൗണ്ട്, സാമ്പത്തിക സാക്ഷരത, വായ്പാ ലഭ്യത, ഇന്‍ഷ്വറന്‍സ്, പെന്‍ഷന്‍, സാര്‍വത്രിക ബാങ്കിംഗ്‌സൗകര്യം എന്നത് വിഭാവനം ചെയ്തുകൊണ്ട് 2018 ഓഗസ്റ്റ് 14മുതല്‍ പദ്ധതി വിപുലീകരിക്കുകയും പരിഷ്‌ക്കരിക്കുകയുംചെയ്തു.
2020 ഫെബ്രുവരി 19 വരെയുള്ള കണക്ക് പ്രകാരം 38.13 കോടിമൊത്തം ഗുണഭോക്താക്കളില്‍ 20.33 കോടി പേര്‍ വനിതകളാണ് ഇത് 53 ശതമാനത്തോളം വരും.
അടല്‍ പെന്‍ഷന്‍ യോജന (എ.പി.വൈ):-  2015 മാര്‍ച്ച് 9നാണ് എ.പി.വൈ ആരംഭിച്ചത്. അറുപത് വയസിന് ശേഷം നിശ്ചിത പ്രതിമാസ പെന്‍ഷനായ 1000 രൂപ മുതല്‍ 5000 രൂപ വരെ നല്‍കികൊണ്ട് എല്ലാ ഇന്ത്യാക്കാര്‍ക്കും പ്രത്യേകിച്ച് പാവപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുംസാര്‍വത്രിക സാമൂഹിക സുരക്ഷ നല്‍കാനാണ്ഇതിലൂടെവിഭാവനം ചെയ്യുന്നത്.

ബാങ്കുകളിലൂടെയൂം പോസ്റ്റ്ഓഫീസുകളിലൂടെയും പദ്ധതിയില്‍ വരിക്കാരായിചേരാം. 2020 ഫെബ്രുവരി 22ലെ കണക്ക് പ്രകാരം എ.പി.വൈക്ക് കീഴിലെ 2.15 കോടിയോളം വരുന്ന മൊത്തം വരിക്കാരില്‍ 93 ലക്ഷത്തിലേറെ (43%) വനിതകളാണ്.

എ.പി.വൈയിലെ വനിതകളുടെ അംഗത്വം 2016 ഡിസംബറില്‍ 37% ആയിരുന്നത്  2020 ഫെബ്രുവരിയില്‍ 43% ആയി വര്‍ദ്ധിച്ചു. കുറഞ്ഞ തൊഴില്‍ ശക്തി പങ്കാളിത്തവും, വേതനത്തിലെഉയര്‍ന്ന അന്തരവുമുണ്ടായിട്ടും  വാര്‍ദ്ധ്യകാല വരുമാന സുരക്ഷയില്‍ വനിതകളാണ് മുന്‍പന്തിയില്‍. സിക്കിം (73%), തമിഴ്‌നാട് (56%), കേരള (56%), ആന്ധ്രാപ്രദേശ് (55%), പുതുച്ചേരി (54%), മേഘാലയ (54%), ജാര്‍ഖണ്ഡ് (54%), ബിഹാര്‍ (52%) എന്നീ സംസ്ഥാനങ്ങളിലും/കേന്ദ്ര ഭരണപ്രദേശങ്ങളിലും  അവരുടെ പങ്കാളിത്തം പുരുഷന്മാരെക്കാള്‍കൂടുതലാണ്.
പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന (പി.എം.ജെ.ജെ.ബി.വൈ):- 2015 മേയ് 9നാണ് പി.എം.ജെ.ജെ.ബി.വൈക്ക് തുടക്കം കുറിച്ചത്. വെറും 330 രൂപ പ്രീമിയത്തില്‍, പുതുക്കാവുന്ന ലൈഫ് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കികൊണ്ട് 18-50 വയസുള്ള പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും സാമൂഹിക സുരക്ഷിതത്വംസൃഷ്ടിക്കുകയെന്നതായിരുന്നു പദ്ധതിയുടെ ഉദ്ദേശ്യം.

പി.എം.ജെ.ജെ.ബി.വൈയില്‍ചേര്‍ന്ന അംഗങ്ങളില്‍ 40.70% പേരുംആനുകൂല്യം ലഭിച്ച ഗുണഭോക്താക്കളില്‍ 58.21% പേരും വനിതകളായിരുന്നു (2020 ജനുവരി 31 ലെ കണക്ക് പ്രകാരം)
മൊത്തം ചേര്‍ന്ന 4,71, 71, 568 പേരില്‍ 1,91,96,805 പേര്‍ സ്ത്രീകളാണ്. മൊത്തം 1,69,216 പേര്‍ക്ക് ആനുകൂല്യം നല്‍കിയതില്‍ അതില്‍ 95,508 സ്ത്രീ ഗുണഭോക്താക്കളാണ് (2020 ജനുവരി 31ലെ കണക്ക് പ്രകാരം).

പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (പി.എം.എസ്.ബി.വൈ):-  2015 മേയ് 9നാണ് പി.എം.എസ്.ബി.വൈക്ക് തുടക്കം കുറിച്ചത്. ബാങ്ക് അക്കൗണ്ടുള്ള 18നും 70നും ഇടയ്ക്ക് പ്രായമുള്ള പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പ്രതിവര്‍ഷം 12 രൂപ പ്രീമിയത്തില്‍ അപകടമരണത്തിനും സമ്പൂര്‍ണ്ണ വൈകല്യത്തിനും 2 ലക്ഷം രൂപയുടെയും ഭാഗീകമായ വൈകല്യത്തിന് ഒരു ലക്ഷം രൂപയുടെയും അപകട പരിരക്ഷ നല്‍കുന്ന താങ്ങാവുന്ന ഇന്‍ഷ്വറന്‍സ് പദ്ധതി ലഭ്യമാക്കുകയെന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം.

പി.എം.എസ്.ബി.വൈ പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളവരില്‍ 41.50% പേരും വനികളാണ്. നഷ്ടപരിഹാരം നേടിയ ഗുണഭോക്താക്കളില്‍ 61.29% പേരും വനിതകള്‍ തന്നെയാണ് (2020 ജനുവരി 31ലെ കണക്ക് പ്രകാരം)

മൊത്തം 15,12,54,678 പേര്‍ പദ്ധതിയില്‍ ചേര്‍ന്നപ്പോള്‍ 6,27,76,282 പേര്‍ വനിതകളാണ്. മൊത്തം 38,988 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയപ്പോള്‍ നല്‍കിയപ്പോള്‍ അതില്‍ 23,894 പേരുംവനിതാഗുണഭോക്താക്കളായിരുന്നു (2020 ജനുവരി 31ലെ കണക്ക് പ്രകാരം)
AM /SRMRD

 


 

---------


(Release ID: 1604936) Visitor Counter : 254