മന്ത്രിസഭ

ഡി.പി.ഇയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്ന് ഇന്ത്യാ പോര്‍ട്സ് ഗ്ലോബല്‍ ലിമിറ്റഡി(ഐ.പി.ജി.എല്‍)നെ ഒഴിവാക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 26 FEB 2020 3:43PM by PIB Thiruvananthpuram

സംവരണ വിജിലന്‍സ് നയങ്ങള്‍ ഒഴികെയുള്ള ഡി.പി.ഇ മാര്‍ഗരേഖകളില്‍നിന്ന് ഇന്ത്യാ പോര്‍ട്സ് ഗ്ലോബല്‍ ലിമിറ്റഡി(ഐ.പി.ജി.എല്‍)നെ ഒഴിവാക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.


ജവഹര്‍ലാല്‍ നെഹ്രു പോര്‍ട് ട്രസ്റ്റും (ജെ.എന്‍.പി.ടി) ദീനദയാല്‍ പോര്‍ട് ട്രസ്റ്റും (ഡി.പി.ടി.) (മുമ്പ് കണ്ടല പോര്‍ട് ട്രസ്റ്റ്) സംയുക്തമായി പ്രോത്സാഹിപ്പിക്കുന്ന ഒരു സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി 2013ലെ കമ്പനി നിയമപ്രകാരമാണ് ഐ.പി.ജി.എല്‍. രൂപീകരിച്ചത്. ഇറാനിലെ ഷാഹിദ് ബേഹസ്തി പോര്‍ട്ട് ഓഫ് ഛബാറിന്റെ വികസനത്തിനും പരിപാലനത്തിനുമായി രൂപീകരിച്ച ഇതിന്റെ ഭരണനിയന്ത്രണം ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുമാണ്.
സംയുക്ത സമഗ്രകര്‍മ പദ്ധതിയില്‍ (ജെ.സി.പി.ഒ.എ)നിന്ന് യു.എസ്.എ. പിന്മാറിയതിന് തുടര്‍ച്ചയായി സാധ്യതയുള്ള അമേരിക്കന്‍ നിരോധനങ്ങളില്‍ നിന്നും രക്ഷനേടുന്നതിനായി  ജെ.എന്‍.പി.ടിയെയും ഡി.പി.ടിയെയും ഒഴിവാക്കണമെന്ന് 2018 ഒക്ടോബര്‍ 29ന്  വിദേശകാര്യമന്ത്രാലയം കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് ഉപദേശം നല്‍കിയിരുന്നു.


ഇതിന്റെയും എംപവേര്‍ഡ് കമ്മിറ്റിയുടെ അംഗീകാരത്തിനേയും തുടര്‍ന്ന ജെ.എന്‍.പി.ടിയുടെയൂം ഡി.പി.ടിയുടെയും എല്ലാ ഓഹരികളും 2018 ഡിസംബര്‍ 17ന് 'സാഗള്‍മാല ഡെവലപ്പ്മെന്റ് കമ്പനി ലിമിറ്റഡ്' (എസ്.ഡി.സി.എല്‍.) വാങ്ങിയിരുന്നു. എസ്.ഡി.സി.എല്‍. ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് അതുകൊണ്ട് എസ്.ഡി.സി.എല്ലിന്റെ ഉപസ്ഥാപനമായ ഐ.പി.ജി.എല്ലും ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ്. അതിന്റെ ഫലമായി ഡി.പി.ഇയുടെ മാര്‍ഗരേഖകള്‍ സാങ്കേതികമായി ഐ.പി.ജി.എല്ലിന് ബാധകമാണ്.


തന്ത്രപരമായ ലക്ഷ്യങ്ങളോടെയുള്ള രാജ്യത്തിന്റെ ആദ്യത്തെ വിദേശപദ്ധതിയാണ് ഛബാര്‍ പോര്‍ട്ട്. അതിനാല്‍ ഒരു ബോര്‍ഡ് നിയന്ത്രിക്കുന്ന കമ്പനിയെന്ന നിലയിലും ഷിപ്പിംഗ് മന്ത്രാലയത്തിന്റെയും വിദേശകാര്യമന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പിന്തുടരുന്നതുമായ ഐ.പി.ജി.എല്ലിനെ തുടര്‍ന്നും ഡി.പി.ഇയുടെ മാര്‍ഗ്ഗരേഖകള്‍ ബാധകമാകാതെ അഞ്ച് വര്‍ഷം പ്രവര്‍ത്തിക്കാന്‍ അനുവദിക്കേണ്ടത് അടിയന്തിരമായ ആവശ്യമാണ്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഐ.പി.ജി.എല്ലിനെ ഡി.പി.ഇ മാര്‍ഗ്ഗരേഖകളില്‍ നിന്നും ഒഴിവാക്കണമെന്ന് ഷിപ്പിംഗ് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
GK MRD


(Release ID: 1604506) Visitor Counter : 113