മന്ത്രിസഭ

ജമ്മു കാശ്മീരില്‍ കേന്ദ്ര നിയമങ്ങള്‍ അംഗീകരിക്കുന്നതിനുള്ളഉത്തരവ് പുറപ്പെടുവിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 26 FEB 2020 3:44PM by PIB Thiruvananthpuram

കേന്ദ്ര ഗവണ്‍മെന്റിന്റെ ജമ്മു കാശ്മീര്‍ പുനഃസംഘടനാ നിയമം 2019 ലെ 96-ാം വകുപ്പിന് കീഴില്‍ കേന്ദ്രഭരണപ്രദേശമായ ജമ്മു കാശ്മീരില്‍ കേന്ദ്ര നിയമങ്ങള്‍ക്ക് അനുരൂപമായി മുന്നോട്ടുപോകുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
ജമ്മു കാശ്മീര്‍ പുനഃസംഘടനാ നിയമം 2019 നിലവില്‍ വന്നതോടെ പഴയ ജമ്മു കാശ്മീര്‍ സംസ്ഥാനം ജമ്മു കാശ്മീരും ലഡാക്കുമെന്ന കേന്ദ്ര ഭരണപ്രദേശങ്ങളായി 2019 ഒക്ടോബര്‍ 31 മുതല്‍ പ്രാബല്യത്തോടെ പുനഃസംഘടിപ്പിക്കപ്പെ്ട്ടു

.
രാഷ്ട്രത്തിന് മുഴുവന്‍ ബാധകമായിരുന്ന കേന്ദ്ര നിയമങ്ങള്‍ പഴയ ജമ്മു കാശ്മീര്‍ സംസ്ഥാനത്തിന് 2019 ഒക്ടോബര്‍ 31 വരെ ബാധകമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കേന്ദ്രഭരണപ്രദേശമായ ജമ്മു കാശ്മീരിന് ഇവ 2019 ഒക്ടോബര്‍ 31 മുതല്‍ ബാധകമാകും. അതിനുപരിയായി കണ്‍കറന്റ് പട്ടികയ്ക്ക് കീഴില്‍ നിര്‍മ്മിക്കുന്ന കേന്ദ്രനിയമങ്ങള്‍ ഭരണപരമായ കാര്യക്ഷമത ഉറപ്പാക്കുന്നതിനും കേന്ദ്ര ഭരണപ്രദേശമായ ഇന്ത്യന്‍ ഭരണഘടനയ്ക്കനുസൃതമായി നടപ്പാക്കുമ്പോള്‍ ജമ്മുകാശ്മീരിലുണ്ടാകുന്ന ആശങ്കകള്‍ ഇല്ലാതാക്കുന്നതിനായി ജമ്മു കാശ്മീരിലേക്ക് ഇവ മൃദുവായി പരിവര്‍ത്തനം ചെയ്യുന്നതിനും അവശ്യം വേണ്ട മാറ്റങ്ങളോടെയും ഭേദഗതിയോടെയും കേന്ദ്ര നിയമങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്.
ജമ്മു കാശ്മീര്‍ പുനഃസംഘടനാ നിയമം 2019 ലെ 96-ാം വകുപ്പ് പ്രകാരം നിയമങ്ങള്‍ സ്വീകരിക്കുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനുമുള്ള അധികാരം കേന്ദ്ര ഗവണ്‍മെന്റിനാണ്. നിയമനദിവസങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ഏതൊരു നിയമവും കേന്ദ്രഭരണ പ്രദേശത്തിന്റെ പിന്‍ഗാമിയുമായി ബന്ധപ്പെട്ട നിയമനം മുതല്‍ കാലഹരണപ്പെടുന്നതിനിടിയിലുള്ള ഒരു വര്‍ഷത്തിനിടയില്‍ ഏതൊരു നിയമവും പ്രാബല്യത്തില്‍ വരുന്നത്  വേഗതയിലാക്കുന്നതിന് പിന്‍വലിക്കുകയോ അല്ലെങ്കില്‍ ഭേദഗതി നടത്തുകയോ ചെയ്യുന്ന തരത്തിലാകാം.


ജമ്മു കാശ്മീര്‍ പുനഃസംഘടനാ നിയമം 2019 ലെ 96-ാം വകുപ്പ് നല്‍കിയ അധികാരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നത്തെ മന്ത്രിസഭായോഗം കേന്ദ്ര ഭരണപ്രദേശമായ ജമ്മുകാശ്മീരിന് ബാധകമായ അത്തരം 37 നിയമങ്ങള്‍ സ്വീകരിക്കുന്നതിനോ മാറ്റം വരുത്തുന്നതിനോ ഒരു ഉത്തരവ് ഇറക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കി. മുകളില്‍ പറഞ്ഞിട്ടുള്ള കേന്ദ്ര നിയമങ്ങള്‍ വേണ്ട പരിഷ്‌ക്കാരങ്ങളോടെ  സ്വീകരിക്കുന്നത് കേന്ദ്ര ഭരണപ്രദേശമായ ജമ്മുകാശ്മീരില്‍ ഭരണകാര്യക്ഷമത ഉറപ്പാക്കുകയും ഇന്ത്യന്‍ ഭരണഘടനയ്ക്കനുസൃതമായി ഈ നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന ആശങ്കകള്‍ ഇല്ലാതാക്കുകയും ചെയ്യും.


GK MRD



(Release ID: 1604505) Visitor Counter : 495