മന്ത്രിസഭ

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തുന്നതിന്  അലയന്‍സ് എയറിന് അനുമതി നല്‍കിയതിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 05 FEB 2020 1:45PM by PIB Thiruvananthpuram

 


പൂര്‍ണമായും എയര്‍ ഇന്ത്യയുടെ ഭാഗമായ അലയന്‍സ് എയറിന് ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തുന്നതിന് ഇടക്കാല അനുമതി നല്‍കിയ തീരുമാനത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മൂന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. അലയന്‍സ് എയറിന്റെ മൊത്തം ശേഷിയുടെ 20 ശതമാനമോ അല്ലെങ്കില്‍ കുറഞ്ഞത് 20 വിമാനങ്ങളോ വിന്യസിക്കുന്നത് വരെയുള്ള കാലയളവിനാണ് അനുമതി.

ഇന്ത്യയുമായി വളരെ അടുപ്പമുള്ള ശ്രീലങ്കയുമായുള്ള പരസ്പര ബന്ധം വര്‍ധിപ്പിക്കുകയും രണ്ടു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം വ്യാപിപ്പിക്കുകയുമാണ് നമ്മുടെ താല്‍പര്യം. ഈ അനുമതിക്ക് മുമ്പ് പലാലി, ബട്ടിക്കലോവ വിമാനത്താവളങ്ങളില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വീസുകള്‍ ഉണ്ടായിരുന്നില്ല.
MRD 



(Release ID: 1602170) Visitor Counter : 86