ധനകാര്യ മന്ത്രാലയം

സാമ്പത്തിക സര്‍വ്വേ 2019-20 പ്രസക്ത ഭാഗങ്ങള്‍

Posted On: 31 JAN 2020 1:27PM by PIB Thiruvananthpuram


കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ 2019-20ലെ സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിച്ചു. സാമ്പത്തിക സര്‍വ്വേയുടെ പ്രസക്ത ഭാഗങ്ങള്‍:
ധനരൂപീകരണം: വിശ്വാസ്യതയുടെ കൈകളാല്‍ പിന്തുണയ്ക്കപ്പെട്ട അദൃശ്യ കരം
·    സാമ്പത്തിക ചരിത്രത്തിന്റെ നാലില്‍ മൂന്നു സമയത്തും ആഗോള സാമ്പത്തിക ശക്തിയായുള്ള ഇന്ത്യയുടെ ആധിപത്യം രൂപകല്‍പനയാല്‍ വെളിപ്പെടുത്തുന്നു
·    കൗടില്യന്റെ അര്‍ത്ഥശാസ്ത്രം സമ്പദ് വ്യവസ്ഥയില്‍ വിലയുടെ പങ്ക് അംഗീകരിക്കുന്നു(സ്‌പെംഗ്ലര്‍ 1971)
·    ചരിത്രപരമായി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വിപണിയുടെ അദൃശ്യകരത്തെ ആശ്രയിക്കുന്നതും വിശ്വാസ്യതയുടെ കൈകളാല്‍ പിന്തുണയ്ക്കപ്പെടുന്നതുമാണ്.
Þ    സാമ്പത്തിക ഇടപാടുകളുടെ സുതാര്യതയില്‍ പ്രതിഫലിക്കപ്പെടുന്ന വിപണിയുടെ അദൃശ്യകരം
Þ    ധാര്‍മ്മികവും തത്വചിന്താപരവുമായ മാനങ്ങള്‍ ആകര്‍ഷിക്കുന്ന വിശ്വാസ്യതയുടെ കരം
·    ഉദാരവത്ക്കരണത്തിന് ശേഷം, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നമ്മുടെ പരമ്പരാഗത ചിന്തയില്‍ പരാമര്‍ശിക്കുന്ന സാമ്പത്തിക മാതൃകയുടെ ഇരു തൂണുകളെയും പിന്തുണയ്ക്കുന്നു. 
·    വിപണിയുടെ അദൃശ്യകരങ്ങളെ ബലപ്പെടുത്തുക വഴി ഉത്ഭവിച്ച ബൃഹത്തായ ഗുണങ്ങള്‍ സര്‍വേ വിവരിക്കുന്നു
·    ഉദാരവത്ക്കരണത്തിനു ശേഷമുള്ള ഇന്ത്യയുടെ ജിഡിപിയുടെയും ആളോഹരി ജിഡിപിയുടെയും ക്രമാതീത വര്‍ദ്ധന ധനസമ്പാദനവുമായി ഏകീഭവിക്കുന്നു.
·    ഉദാരവത്ക്കരിക്കപ്പെട്ട മേഖലകള്‍ അടഞ്ഞ് കിടന്ന മേഖലകളേക്കാല്‍ വേഗത്തില്‍ വളര്‍ന്നതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു
·    വിശ്വാസ്യതയുടെ കരങ്ങള്‍ അദൃശ്യ കരങ്ങള്‍ക്ക് പരിപൂരകമാകണമെന്ന് 2011-13ലെ ധനകാര്യ മേഖലയിലെ പ്രകടനം തെളിയിക്കുന്നു.
·      5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ അഭിലാഷം ആശ്രയിച്ചിരിക്കുന്നത് 
Þ    വിപണിയുടെ അദൃശ്യ കരങ്ങള്‍ ബലപ്പെടുത്തുന്നതില്‍
Þ    അവയെ വിശ്വാസ്യതയുടെ കരങ്ങളാല്‍ പിന്തുണയ്ക്കുന്നതില്‍
·    അദൃശ്യകരങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വ്യവസായ സൗഹൃദ നയങ്ങള്‍ പ്രോത്സാഹിപ്പിച്ചു കൊണ്ട് :
Þ    പുതുതായി വരുന്നവര്‍ക്ക് തുല്യ അവസരങ്ങള്‍ ഒരുക്കണം
Þ    ന്യായമായ മത്സരം സാധ്യമാക്കിത്തീര്‍ക്കുകയും വ്യാപാരം സുഗമമാക്കുകയും വേണം 
Þ    ഗവണ്‍മെന്റ് ഇടപെടലിലൂടെ വിപണിയെ തുരങ്കം വയ്ക്കുന്ന അനാവശ്യ നയങ്ങള്‍ ഇല്ലാതാക്കണം
Þ    തൊഴിലുണ്ടാക്കുന്നതിന് വ്യാപാരം ശക്തിപ്പെടുത്തണം
Þ    ബാങ്കിങ്ങ് മേഖലയെ കാര്യക്ഷമമായി ഉയര്‍ത്തണം
·    വിശ്വാസ്യത പൊതു നന്മയ്ക്ക് എന്ന ആശയം അവതരിപ്പിക്കുന്നു
·    നയങ്ങള്‍ സുതാര്യത വര്‍ദ്ധിപ്പിക്കുകയും ഡേറ്റയും സാങ്കേതിക വിദ്യയും ഉപയോഗിച്ച് അവ കാര്യക്ഷമമായി നടപ്പിലാക്കുകയും വേണമെന്ന് സര്‍വേ നിര്‍ദ്ദേശിക്കുന്നു. 
താഴേക്കിടയില്‍ സംരംഭകത്വവും സമ്പത്ത് സൃഷ്ടിക്കലും
·    ഉത്പാദന വളര്‍ച്ചയും ധനരൂപീകരണവും ഉദ്ദീപിപ്പിക്കുന്ന നയതന്ത്രമായി സംരംഭകത്വം
·    ലോകബാങ്കിന്റെ കണക്കനുസരിച്ച് പുതിയ കച്ചവട സ്ഥാപനങ്ങള്‍ രൂപീകരിക്കുന്നതില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് 
·    2014 മുതല്‍ ഇന്ത്യയിലെ പുതിയ കച്ചവട സ്ഥാപനങ്ങളുടെ രൂപീകരണം വന്‍തോതില്‍ വളര്‍ന്നു:
Þ    ഔപചാരിക മേഖലയിലെ പുതിയ സ്ഥാപനങ്ങളുടെ സഞ്ചിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് 2006-2014ല്‍ 3.8 ശതമാനമായിരുന്നത് 2014-18ല്‍ 12.2 ശതമാനമായി വളര്‍ന്നു. 
·     2014ല്‍ 70,000 ആയിരുന്ന സ്ഥാപനങ്ങളുടെ എണ്ണം 2018ല്‍ 80 ശതമാനം വളര്‍ന്ന് 1.24 ലക്ഷത്തിലെത്തി.
·    ഇന്ത്യയിലെ 500ലധികം ജില്ലകളില്‍ ഭരണ സംവിധാനത്തിന്റെ അടിത്തട്ടിലുള്ള സംരംഭക പ്രവൃത്തികളുടെ ഉള്ളടക്കം സര്‍വേ പരിശോധിക്കുന്നു. 
·    നിര്‍മ്മാണ, അടിസ്ഥാനസൗകര്യ, കൃഷി മേഖലകളേക്കാല്‍ സേവന മേഖലയിലാണ് കൂടുതല്‍ പുതിയ കച്ചവടസ്ഥാപനങ്ങള്‍ ഉണ്ടായത്. 
·    താഴേത്തട്ടിലെ സംരംഭകത്വം ആവശ്യകതയ്ക്ക് മാത്രം അനുസരിച്ചുള്ളതല്ലെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. 
·    ഒരു ജില്ലയിലെ പുതിയ കച്ചവട സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനില്‍ ഉണ്ടാകുന്ന 10 ശതമാനത്തിന്റെ വര്‍ദ്ധന ആഭ്യന്തര ജില്ലാ ഉത്പാദന വളര്‍ച്ചയില്‍ 1.8 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടാക്കും. 
·    ജില്ലാ തലത്തിലെ സംരംഭകത്വം താഴേത്തട്ടിലെ ധന സമ്പാദനത്തില്‍ വലിയ പ്രഭാവം ചെലുത്തുന്നു. 
·    ഇന്ത്യയിലെ പുതിയ സ്ഥാപനങ്ങളുടെ പിറവി വൈജാത്യങ്ങള്‍ നിറഞ്ഞതും ജില്ലകളിലും മേഖലകളിലും വ്യാപിച്ചു കിടക്കുന്നതുമായ സംഗതിയാണ്. 
·    ഒരു ജില്ലയിലെ സാക്ഷരതയും വിദ്യാഭ്യാസവും പ്രാദേശിക സംരംഭകത്വത്തെ വളര്‍ത്തുന്നു. 
Þ    സാക്ഷരത 70 ശതമാനത്തിനും മുകളിലാണെങ്കില്‍ പ്രഭാവം കൂടുതല്‍ പ്രകടമാണ്
Þ    കുറഞ്ഞ സാക്ഷരതാ നിരക്കുള്ള(2011ലെ സെന്‍സസ് അനുസരിച്ച് 59.6 ശതമാനം) കിഴക്കന്‍ ഇന്ത്യയില്‍ പുതിയ സ്ഥാപനങ്ങളുടെ രൂപീകരണം ഏറ്റവും കുറവാണ്. 
·    ജില്ലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം പുതിയ സ്ഥാപന രൂപീകരണത്തെ കാര്യമായി ബാധിക്കുന്നു. 
·    വ്യാപാരം സുഗമമാക്കലും അയവുള്ള തൊഴില്‍ നിയമങ്ങളും പുതിയ കച്ചവട സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നു, പ്രത്യേകിച്ച് നിര്‍മ്മാണ മേഖലയില്‍. 
·    വ്യാപാരം സുഗമമാക്കുന്നതും അയവുള്ള തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നതും ജില്ലകളിലും തദ്വാര സംസ്ഥാനങ്ങളിലും പരമാവധി തൊഴിലുകള്‍ സൃഷ്ടിക്കുമെന്നും സര്‍വേ നിര്‍ദ്ദേശിക്കുന്നു. 
വ്യവസായ അനുകൂലമോ, വിപണിക്ക് അനുകൂലമോ
·    അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ അഭിലാഷം ആശ്രയിച്ചിരിക്കുന്നത് താഴെ പറയുന്ന കാര്യങ്ങളിലാണെന്ന് സര്‍വേ പറയുന്നു:
Þ    ധനമുണ്ടാക്കാന്‍ ശേഷിയുള്ള മത്സരാത്മക വിപണിയുടെ ശക്തി കെട്ടഴിച്ച് വിടുന്ന തരം വ്യവസായ അനുകൂല നയം പ്രോത്സാഹിപ്പിക്കുക. 
Þ    പ്രത്യേക സ്വകാര്യ താത്പര്യങ്ങളെ അനുകൂലിക്കുന്ന തരം പ്രോ-ക്രോണി നയത്തില്‍ നിന്ന് അകന്ന് നില്‍ക്കുക. 
·    ഓഹരി വിപണിയുടെ ദൃഷ്ടിയില്‍ കൂടി നോക്കിയാല്‍ ഉദാരവത്ക്കരണത്തിനു ശേഷം സര്‍ഗ്ഗാത്മത വിനാശം വര്‍ദ്ധിച്ചു. 
Þ    ഉദാരവത്ക്കരണത്തിന് മുന്‍പ്, സെന്‍സെക്‌സിലെ ഒരു സ്ഥാപനത്തിന് അതില്‍ 60 വര്‍ഷം തുടരാമെന്ന് പ്രതീക്ഷിക്കാമായിരുന്നു. എന്നാല്‍ ഉദാരവത്ക്കരണത്തിന് ശേഷം ഇത് 12 വര്‍ഷമായി ചുരുങ്ങി. 
Þ    ഓരോ അഞ്ച് വര്‍ഷവും സെന്‍സെക്‌സ് സ്ഥാപനങ്ങളിലെ മൂന്നിലൊന്ന് പുറത്താക്കപ്പെടുന്നത് പുതിയ കച്ചവട സ്ഥാപനങ്ങളുടെയും ഉത്പന്നങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും നിരന്തരമായ ഒഴുക്കിന്റെ പ്രതിഫലനമാണ്. 
·    മത്സരാത്മക വിപണികളെ ശക്തിപ്പെടുത്തുന്നതില്‍ നേടിയ മതിപ്പുളവാക്കുന്ന പുരോഗതിക്കിടയിലും പ്രത്യേക താത്പര്യങ്ങള്‍ക്കനുകൂലമായി പുലര്‍ത്തിയ നയങ്ങള്‍ സമ്പദ്വവ്യവസ്ഥയുടെ മൂല്യമില്ലാതാക്കി.
Þ    ബന്ധപ്പെട്ട കച്ചവടസ്ഥാപനങ്ങളുടെ ഒരു ഓഹരി സൂചിക 2007 മുതല്‍ 2010 വരെ വിപണിയേക്കാല്‍ 7 ശതമാനം അധികം വളര്‍ച്ച നേടിയത് പൊതു ജനത്തിന്റെ ചെലവില്‍ പിഴിഞ്ഞെടുത്ത അസാധാരാണ ലാഭത്തെ പ്രതിഫലിപ്പിക്കുന്നു. 
Þ    ഇതില്‍ നിന്ന് വ്യത്യസ്തമായി ഈ സൂചിക 2011ല്‍ വിപണിയേക്കാല്‍ 7.5 ശതമാനം കുറവ് വളര്‍ച്ചയാണ് നേടിയത്. അത്തരം സ്ഥാപനങ്ങളില്‍ അന്തര്‍ലീനമായ കാര്യക്ഷതമയില്ലായ്മയും മൂല്യശോഷണവുമാണ് ഇത് തെളിയിക്കുന്നത്. 
·    ചില താത്പര്യങ്ങള്‍ക്കനുകൂലമായി സ്വീകരിച്ച നയങ്ങള്‍ 2011 വരെ വിവേചനപരമായ പ്രകൃതി വിഭവവിതരണത്തിന് കാരണമായി. 2014ന് ശേഷം അവ മത്സരാത്മക സ്വഭാവത്തോടെ വിതരണം ചെയ്തു തുടങ്ങി. 
·    അത്തരം ചില നയങ്ങള്‍ മൂലം തന്നെയാണ് ചില പ്രമോട്ടര്‍മാര്‍ ബാങ്കുകളില്‍ നിന്ന് പണവുമായി കടന്നു കളഞ്ഞതും അവ നഷ്ടത്തിനിടയാക്കി ഗ്രാമീണ വികസനത്തിനുള്ള സബ്‌സിഡികളെ വെട്ടിക്കുറച്ചതും. 
    വിപണിക്ക് തുരങ്കം വയ്ക്കല്‍: ഗവണ്‍മെന്റ് ഇടപെടല്‍ സഹായത്തേക്കാല്‍ ദോഷകരമാകുമ്പോള്‍ 
·    സദുദ്ദേശ്യപരമായിട്ട് ചെയ്യുന്നതാണെങ്കിലും പലപ്പോഴും ഗവണ്‍മെന്റ് ഇടപെടലുകള്‍ ധന രൂപീകരണത്തിനുള്ള വിപണിയുടെ ശേഷിയെ തുരങ്കം വയ്ക്കുകയും വിപരീത ഫലങ്ങള്‍ ഉളവാക്കുകയും ചെയ്യുന്നു. കാലഘട്ടത്തിന് അനുയോജ്യമല്ലാത്ത ഗവണ്‍മെന്റിന്റെ ഇടപെടലുകളുടെ നാല് ഉദാഹരണങ്ങള്‍
1. അവശ്യ സാധന നിയമം(ഇസിഎ) 1955:
2. അവശ്യ സാധന നിയമത്തിന് കീഴില്‍ മരുന്നുകളുടെ വില നിയന്ത്രണം.
3. ധാന്യമാര്‍ക്കറ്റിലെ ഗവണ്‍മെന്റ് ഇടപെടലുകള്‍
4. വായ്പ ഒഴിവാക്കല്‍ 
സര്‍വേ നിര്‍ദ്ദേശങ്ങള്‍:
ആവശ്യമില്ലാതെ ഇടപെടലുകള്‍ നടത്തുന്നതും വിപണിക്ക് തുരങ്കം വയ്ക്കുന്നതുമായ മേഖലകള്‍ ഗവണ്‍മെന്റ് ക്രമാനുഗതമായി പരിശോധിക്കണം. ഗവണ്‍മെന്റ് ഇപടെലുകള്‍ പൂര്‍ണ്ണമായും പാടില്ല എന്ന് അതിന് അര്‍ത്ഥമില്ല.  വ്യത്യസ്തമായൊരു സാമ്പത്തിക സ്ഥിതിയില്‍ അനുയോജ്യമായിരുന്ന ഇടപെടലുകള്‍ക്ക് ഒരു മാറിയ സമ്പദ് വ്യവസ്ഥയില്‍ സാംഗത്യം നഷ്ടമായെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിലൂടെ മത്സരാത്മക വിപണിയെ ശക്തിപ്പെടുത്തി കൂടുതല്‍ നിക്ഷേപവും സാമ്പത്തിക വളര്‍ച്ചയുമുണ്ടാക്കാന്‍ സാധിക്കും. 
നെറ്റ് വര്‍ക്ക് ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് 
തൊഴിലും വളര്‍ച്ചയും നേടുക
·    ചൈനയ്ക്ക് സമാനമായി തൊഴില്‍ അധിഷ്ഠിത കയറ്റുമതി പാതയില്‍ വളര്‍ച്ച കൈവരിക്കാനുള്ള അവസരം ഇന്ത്യയ്ക്കും കൈവന്നിരിക്കുകയാണെന്ന് സര്‍വേ പറയുന്നു. 
·    മേയ്ക്ക് ഇന്‍ ഇന്ത്യയും 'അസംബിള്‍ ഇന്‍ ഇന്ത്യ ഫോര്‍ ദ് വേള്‍ഡും' സംയോജിപ്പിക്കുക വഴി ഇന്ത്യയ്ക്ക് തങ്ങളുടെ കയറ്റുമതി വിപണി വിഹിതം 2025ല്‍ 3.5 ശതമാനത്തിലേക്കും 2030ല്‍ 6 ശതമാനത്തിലേക്കും ഉയര്‍ത്താനാകും. ഇത് വഴി 2025ല്‍ 4 കോടി തൊഴിലും 2030ല്‍ 8 കോടി തൊഴിലും സൃഷ്ടിക്കാനാകും. 
·    2025 ഓടെ ഇന്ത്യയെ 5 ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കുന്നതിലേക്കുള്ള മൂല്യവര്‍ദ്ധനയുടെ നാലിലൊന്ന് നല്‍കാന്‍ നെറ്റ് വര്‍ക്ക് ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് സാധിക്കും. 
·    ഇതിന് ചൈനയുടേതിന് സമാനമായ തന്ത്രങ്ങള്‍ നടപ്പാക്കണമെന്നും സര്‍വേ നിര്‍ദ്ദേശിക്കുന്നു. 
·    ഇന്ത്യയുടെ വ്യാപാര കരാറുകള്‍ ആകമാന വ്യാപാര സമതുലനാവസ്ഥയിലുണ്ടാക്കുന്ന പ്രഭാവവും സര്‍വേ വിലയിരുത്തുന്നു.
Þ    ഇന്ത്യയുടെ കയറ്റുമതി നിര്‍മ്മിച്ച ഉത്പന്നങ്ങളുടേത് 13.4 ശതമാനവും ആകെ വ്യാപാരചരക്ക് 10.9 ശതമാനവും വര്‍ദ്ധിച്ചു. 
Þ    നിര്‍മ്മിച്ച ഉത്പന്നങ്ങളുടെ ഇറക്കുമതി 12.7 ശതമാനവും ആകെ വ്യാപാരചരക്കിന്റെ ഇറക്കുമതി 8.6 ശതമാനവും വര്‍ദ്ധിച്ചു. 
Þ    നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ 0.7 ശതമാനം വ്യാപാര മിച്ചവും ആകെ വ്യാപാരചരക്കില്‍ 2.3 ശതമാനത്തിന്റെ വ്യാപാര മിച്ചവും നേടി. 

ഇന്ത്യയില്‍  വ്യാപാരം സുഗമമാക്കുന്നത് ലക്ഷ്യമിടുന്നു 
·    2014ല്‍ ലോകബാങ്കിന്റെ വ്യാപാരം സുഗമമാക്കുന്ന റാങ്കിങ്ങില്‍ 142-ാം റാങ്കായിരുന്നത് 79 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 2019 ഇല്‍ 63 ഇല്‍  എത്തി 
·    വ്യാപാരം തുടങ്ങുന്നത് , വസ്തുക്കളുടെ രജിസ്ട്രേഷന്‍, നികുതി അടക്കുന്നത് , കരാറുകള്‍ നടപ്പാക്കല്‍ എന്നിവ സുഗമമാക്കുക എന്നീ ഘടകങ്ങളില്‍ ഇന്ത്യ  ഇപ്പോഴും പിന്നിലാണ്. 
·    ഇന്ത്യയില്‍ കപ്പലുകളുടെ ചംക്രമണ  സമയം 2010 -11 ഇല്‍ 4.67 ദിവസമായിരുന്നത് 2018-19 കാലയളവില്‍ 2.48 ദിവസം, അതായത് പകുതിയായി കുറക്കാന്‍ സാധിച്ചു. 
·    വ്യാപാരം സുഗമമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ 
Þ    കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ലോജിസ്റ്റിക് വിഭാഗം കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് ബോര്‍ഡുമായും, ഷിപ്പിംഗ് മന്ത്രാലയവുമായും വിവിധ തുറമുഖ അധികൃതരുമായും മികച്ച സഹകരണം ഉണ്ടാകണം 
Þ    ടൂറിസം , ഉത്പാദന മേഖല തുടങ്ങിയ പ്രത്യേക മേഖലകളില്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ചും നടപടിക്രമങ്ങള്‍ സംബന്ധിച്ചുമുള്ള തടസങ്ങള്‍ ചൂണ്ടിക്കാട്ടുന്ന സമീപനം ആവശ്യമാണ്.
ബാങ്ക് ദേശസാത്കരണത്തിന്റെ സുവര്‍ണ ജൂബിലി: കണക്കെടുപ്പ് 
·    2019 ബാങ്ക് ദേശസാത്ക്കരണത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷമായി സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു 
·    പൊതു മേഖല ബാങ്കുകളിലെ ലക്ഷക്കണക്കിന് തൊഴിലാളികളുടെ നേട്ടങ്ങള്‍ പരിപോഷിപ്പിക്കുകയും ഈ ബാങ്കുകളുടെ ഉദ്ദേശ ലക്ഷ്യങ്ങളുടെ മൂല്യനിര്ണയവും സര്‍വ്വേ നിര്‍ദ്ദേശിക്കുന്നു 
·    1969 മുതല്‍, സമ്പത് ഘടനയുടെ  വളര്‍ച്ചക്കു ആനുപാതികമായി ഇന്ത്യയിലെ ബാങ്കിങ് മേഖലാ വികസിച്ചിട്ടില്ല 
·    ലോകത്തിലെ ആദ്യ മികച്ച 100 ബാങ്കുകളില്‍, അതായത് വിസ്തൃതിയില്‍ ഇന്ത്യയുടെ ഒരു അംശം മാത്രമുള്ള ഫിന്‍ലന്‍ഡ് , ഡെന്‍മാര്‍ക് തുടങ്ങിയ രാജ്യങ്ങളുടേത്  പോലെ, ഇന്ത്യയില്‍ നിന്ന് ഒരു ബാങ്കു മാത്രമാണുള്ളത് 

·    ഒരു വലിയ സമ്പത് ഘടനക്കു കാര്യക്ഷമമായ ഒരു ബാങ്കിങ് സംവിധാനത്തിന്റെ സാന്നിധ്യം അത്യന്താപേക്ഷിതമാണ് 
·    സമ്പത് ഘടനക്കു  താങ്ങാകേണ്ട ബാധ്യത ഇന്ത്യന്‍ ബാങ്കിങ് മേഖലയുടെ 70 ശതമാനം വരുന്ന  പൊതു മേഖല ബാങ്കുകളില്‍   നിക്ഷിപ്തമാണ് 
·    പ്രകടന സൂചികയില്‍ സമന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ പൊതു മേഖല ബാങ്കുകള്‍ കാര്യക്ഷമതയില്ലാത്തവയാണ്
·    2019 ല്‍ പൊതു മേഖല ബാങ്കുകളില്‍ നിക്ഷേപിച്ച ഓരോ രൂപക്കും ശരാശരി 23 പൈസയുടെ നഷ്ടം ഉണ്ടായപ്പോള്‍ , പുതിയ സ്വകാര്യ ബാങ്കുകളില്‍ അത് 9 .6 പൈസയുടെ നേട്ടമുണ്ടാക്കി 
·    കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പൊതു മേഖല ബാങ്കുകളിലെ വായ്പ വളര്‍ച്ച പുതിയ സ്വകാര്യ ബാങ്കുകളേക്കാള്‍ വളരെ താഴെയാണ് 
·    പൊതു മേഖല ബാങ്കുകളെ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ 
Þ    പൊതു മേഖല ബാങ്കുകളിലെ തൊഴിലാളികള്‍ക്ക് എംപ്ലോയീ സ്റ്റോക്ക് ഔണര്ഷിപ് പ്ലാന്‍ നടപ്പാക്കുക 
Þ    തൊഴിലാളികള്‍ക്ക് പ്രചോദനമാവാന്‍ അവര്‍ക്കുള്ള ബ്ലോക്കുകള്‍ക്കു ആനുപാതികമായി ബോര്‍ഡുകളില്‍ പ്രാതിനിധ്യം നല്‍കുക. അങ്ങനെ ബാങ്കിന്റെ മറ്റു ശ്രെഹോള്‍ഡര്‍മാരുമായി അവരുടെ താല്പര്യങ്ങളെയും കൂട്ടിയിണക്കുക 
Þ    GSTN പോലുള്ള സംവിധാനങ്ങള്‍ നടപ്പാക്കി എല്ലാ പൊതു മേഖല ബാങ്കുകളില്‍ നിന്നുമുള്ള ഡാറ്റ സമാഹരിക്കുക . ബിഗ് ഡാറ്റ , കൃത്രിമ ബുദ്ധി തുടങ്ങിയവയുടെ ഉപയോഗത്തിലൂടെ വായ്പയെടുക്കുന്നവരുടെ മെച്ചപ്പെട്ട  നിര്‍ണയം സാധ്യമാക്കുക .
ബാങ്കിങ് ഇതര ധനകാര്യ മേഖലയിലെ സാമ്പത്തിക ദൗര്‍ബല്യം 
·    മേഖലയില്‍ നിലവിലുള്ള ലിക്വിഡിറ്റി പ്രതിസന്ധിയില്‍ ഇന്ത്യയിലെ നിഴല്‍ ബാങ്കിങ് സംവിധാനങ്ങളിലെ റോളോവേര്‍ റിസ്‌ക് സംബന്ധിച്ചു സര്‍വ്വേ അന്വേഷണം നടത്തുന്നു 
·    സ്വത്ത് ബാധ്യത നിര്‍വഹണത്തിലുള്ള നഷ്ട സാധ്യത 
·    ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തികവും പ്രവര്‍ത്തിപരവുമായ പിന്‍വലിയല്‍ 
·    ഹൃസ്വ കാല  മൊത്തവ്യാപാര നിക്ഷേപത്തിന്മേലുള്ള അമിത ആശ്രയത്വം 
സ്വകര്യവത്കരണവും ധന രൂപീകരണവും 
·    സ്വകാര്യവത്കരണത്തിലൂടെ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ ഉണ്ടായ  കാര്യക്ഷമത നേട്ടങ്ങള്‍ സംബന്ധിച്ചു സര്‍വ്വേ പരിശോധിക്കുകയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കല്‍ കൂടുതല്‍ തീവ്രമാക്കണം 
·    BPCL ലെ 53.29 ശതമാനം ഓഹരി വിറ്റഴിച്ചതിലൂടെ ഖജനാവിന് 33000 കോടിയുടെ നേട്ടമുണ്ടായി 
·    1999 -2000 മുതല്‍ 2003 -04 കാലയളവില്‍ ഓഹരിവിറ്റഴിച്ച 11 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ മുന്‍പും ശേഷവുമുള്ള പ്രകടനം സംബന്ധിച്ച് സര്‍വ്വേ അപഗ്രഥനം നടത്തി 
·    സ്വകാര്യവത്കരിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍  സാമ്പത്തിക നേട്ടങ്ങളുടെ സൂചികകളായ ആകെയുള്ള മൂല്യം, സ്വത്തുക്കളില്‍ നിന്നുള്ള വരവ് , ഓഹരിയില്‍നിന്നുള്ള വരവ് എന്നിവയില്‍ താരതമ്യേന , മികച്ച വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് 
·    ഒരേ വിഭവങ്ങളില്‍ നിന്ന് തന്നെ സ്വകാര്യവല്കരിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടുതല്‍ ധനം രൂപീകരിച്ചു 
·    കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ വര്‍ഷിച്ച ഓഹരിവിറ്റഴിക്കല്‍ ആവശ്യമാണെന്ന് സര്‍വ്വേ നിര്‍ദ്ദേശിക്കുന്നതിന്റെ കാരണങ്ങള്‍ 
Þ    കൂടുതല്‍ ലാഭമുണ്ടാക്കാന്‍ 
Þ    കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ 
Þ    മത്സര സ്വഭാവം വര്‍ധിപ്പിക്കാന്‍ 
Þ    പ്രൊഫഷണലിസം പ്രോത്സാഹിപ്പിക്കാന്‍
ഇന്ത്യയുടെ ജിഡിപി വളര്‍ച്ച പെരുപ്പിച്ച കാണിക്കുന്നതാണോ ? അല്ല !

·    ജിഡിപി വളര്‍ച എന്നത് നിക്ഷേപകര്‍ക്കും നയ രൂപവക്താക്കള്‍ക്കും തീരുമാനമെടുക്കാനുള്ള നിര്‍ണായകമായ ഘടകമാണ് . അതുകൊണ്ട് തന്നെ , 2011 ലെ പരിഷ്‌കരിച്ച നിര്‍ണയ രീതിശാസ്ത്രം അനുസരിച്ച ഇന്ത്യയുടെ ജിഡിപി നിര്‍ണയം സംബന്ധിച്ചു ഉണ്ടായ സംവാദങ്ങള്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു 
·    രാജ്യങ്ങള്‍ വിവിധ വിഷയങ്ങളില്‍ പ്രത്യക്ഷമായും പരോക്ഷമായും വ്യത്യസ്തത പുലര്‍ത്തുന്നു. തന്മൂലം മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അത്തരം ചില ഘടകങ്ങളുടെ  പ്രഭാവത്തെ  മാറ്റി നിര്‍ത്തുകയും വേണം 
·    2011 നു ശേഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയില്‍ 2 .7 ശതമാനം തെറ്റായി പെരുപ്പിച്ച കാണിക്കുന്ന മോഡലുകള്‍ അതെ കാലയളവില്‍ തന്നെ അതെ മാതൃകയില്‍ 95 ല്‍ 51 രാജ്യങ്ങളുടെ വളര്‍ച്ചയെയും തെറ്റായി വ്യാഖ്യാനിക്കുന്നു 
·    വളരെയധികം പുരോഗതി പ്രാപിച്ച സാമ്പത്തിക ശക്തികളായ യു കെ , ജര്‍മ്മനി , സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളുടെ ജിഡിപിയും അപൂര്‍ണമായി പ്രതിപാദിച്ച എകാണോമെട്രിക് മോഡലിലൂടെ തെറ്റായി നിര്ണയിച്ചിരുന്നു 
·    വിവിധ രാജ്യങ്ങളുടെ ജിഡിപി വളര്‍ച്ചയിലുള്ള വ്യത്യാസങ്ങളെയും ട്രെന്‍ഡുകളെയും ഉള്‍കൊണ്ട കൊണ്ട് തന്നെ കൃത്യമായി വ്യാഖ്യാനിച്ചിരിക്കുന്ന മാതൃകകള്‍ ഇന്ത്യയുടേയും ഇതര രാജ്യങ്ങളുടെയും വളര്‍ച്ച നിര്‍ണയത്തില്‍ തെറ്റുള്ളതായി കണ്ടെത്തിയില്ല 
·    തെറ്റായി നിര്‍ണയിച്ച ഇന്ത്യന്‍ ജിഡിപി എന്നത് അതിനെ സ്ഥിരീകരിക്കുന്ന ഡാറ്റയുടെ അഭാവം മൂലം അടിസ്ഥാനരഹിതമാണ്

താലിനോമിക്സ് : ഇന്ത്യയിലെ ഒരു പ്ലേറ്റ് ഭക്ഷണത്തിന്റെ സാമ്പത്തിക ശാസ്ത്രം 
·    ഇന്ത്യയില്‍ ഒരു സാധാരണക്കാരന്‍   ഒരു പ്ലേറ്റ് ഊണിന്   കൊടുക്കുന്ന വില നിര്‍ണയം നടത്താനുള്ള ശ്രമം 
·    2015 -16 കാലയളവില്‍ ഊണിന്റെവിലയില്‍ ഉണ്ടായ മാറ്റങ്ങള്‍ 
·    2015 -16 കാലയളവ് മുതല്‍ വെജിറ്റേറിയന്‍ ഊണിന്റെവിലയില്‍ ഇന്ത്യയില്‍ മൊത്തത്തില്‍ കുറവുണ്ടായി. എങ്കിലും 2019 -20 കാലയളവില്‍ വില വര്‍ധിച്ചു 
·    വെജിറ്റേറിയന്‍ ഊണിന്റെ വിലയിലുണ്ടായ കുറവ് മൂലം ഒരു ശരാശരി ഇന്ത്യന്‍ കുടുംബത്തിന് പതിനൊന്നായിരം രൂപയുടെ വാര്‍ഷിക നേട്ടം ഉണ്ടായി 
·    അതെ കാലയളവില്‍ രണ്ടു നോണ്‍ വെജിറ്റേറിയന്‍ ഊണ് കഴിക്കുന്ന കുടുംബത്തിന് 12000 രൂപയുടെ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു 
·    2006 -07  മുതല്‍ 2019 -20 കാലയളവില്‍ 
Þ    വെജിറ്റേറിയന്‍ ഊണ്താങ്ങാന്‍ കഴിയുന്നതില്‍  29 ശതമാനത്തിന്റെയും നോണ്‍ വെജിറ്റേറിയന്‍ ഊണില്‍ 18 ശതമാനത്തിന്റെയും വര്‍ധനവുണ്ടായി .
2019-20 ല്‍ ഇന്ത്യയുടെ സാമ്പത്തിക പ്രകടനം 
·    ആഗ്ലോള ഉല്പാദനം , വ്യാപാരം, ആവശ്യകത എന്നിവയില്‍ ദുര്‍ബലമായ പരിതഃസ്ഥിയില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 2019 -20 അര്‍ദ്ധവാര്‍ഷികത്തില്‍ 4 .8 ശതമാനമായി കുറഞ്ഞു 
·    2019 -20 അര്‍ദ്ധ വര്ഷത്തില് കൃഷി അനുബന്ധ പ്രവര്‍ത്തികള്‍, പൊതു ഭരണം, പ്രതിരോധം മറ്റു സര്‍വീസുകള്‍ എന്നിവയില്‍ വളര്‍ച്ച 2018 -19 അര്‍ദ്ധവര്ഷവുമായി താരതമ്യം  ചെയ്യുമ്പോള്‍ കൂടുതലാണ് 
·    ഇന്ത്യയുടെ ബാഹ്യ മേഖലകള്‍ 2019 -20 അര്‍ദ്ധവര്‍ഷം വളര്‍ച്ചയില്‍ കൂടുതല്‍  സ്ഥിരത കൈവരിച്ചു 
·    ക്രൂഡ് ഓയില്‍ വിലയില്‍ ആശ്വാസം ലഭിച്ചതോടെ കറണ്ട് അക്കൗണ്ട് കമ്മി ജിഡിപിയുടെ 1 .5 ശതമാനമായി കുറഞ്ഞു 
·    വിദേശ നിക്ഷേപം വര്‍ധിച്ചു 
·    വിദേശ വിനിമയ കരുതല്‍  ധനത്തില്‍ വര്‍ദ്ധനവ് 
·    ക്രൂഡ് ഓയില്‍ വിലയില്‍ കുറവ് വന്നതോടെ ഇറക്കുമതിയില്‍ ഉണ്ടായ കുറവ് 
·    വര്‍ഷാന്ത്യത്തോടെ വിലക്കയറ്റത്തില്‍ കുറവ് വരുമെന്ന പ്രതീക്ഷ 
·    ഭക്ഷ്യ നാണ്യപ്പെരുപ്പം വര്‍ധിച്ചത് മൂല, നാണയപ്പെരുപ്പം 2019 -20 അര്ദ്ധവാര്ഷികത്തില്‍ 3.3 ശതമാനാമായിരുന്നത് 2019 -20 ഡിസംബറില്‍ 7.35 ശതമാനമായി വര്‍ധിച്ചു.
·    നിക്ഷേപം, ഉപഭോഗം , കയറ്റുമതി എന്നിവ വര്‍ദ്ധിപ്പിക്കാന്‍ 2019 -20 ല്‍ നടപ്പില്‍  വരുത്തിയ പരിഷ്‌കാരങ്ങള്‍ 
·    പാപ്പരത്ത നിയമത്തിനു കീഴില്‍ പാപ്പരത്ത നിര്‍ണയ പ്രക്രിയയുടെ വേഗത വര്‍ധിപ്പിക്കുക 
·    വായ്പയില്‍ ഇളവ്, പ്രത്യേകിച്ചും ദുര്‍ബല സ്ഥിതിയിലുള്ള റിയല്‍ എസ്റ്റേറ്റ്, ബാങ്കിങ് ഇതര മേഖലയില്‍ 
·    ദേശിയ അടിസ്ഥാനസൗകര്യ വികസന പരിപാടി 2019 -2025 ന്റെ പ്രഖ്യാപനം 
·    2019 -20 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ജിഡിപി വളര്‍ച്ചയില്‍ പുരോഗതി ഉണ്ടാകുമെന്നു സര്‍വ്വേ പ്രതീക്ഷിക്കുന്നു:
·    സി എസ് ഒയുടെ ആദ്യ മൂല്യനിര്‍ണയ പ്രകാരം 2019 -20 ല്‍  ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 5 ശതമാനം ആയിരിക്കും 
·    2020 -21 സാമ്പത്തിക വര്‍ഷം സമ്പത് ഘടനക്കു ശക്തമായി തിരിച്ചു കുതിപ്പ് നടത്താനുതകുന്നതരത്തില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുക 


സാമ്പത്തിക വികസനങ്ങള്‍ 
·    2019 -20 ന്റെ ആദ്യ 8 മാസങ്ങളില്‍ ആദായ വരവ്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു  മികച്ച വളര്‍ച്ച രേഖപ്പെടുത്തി. 
·    2019-20 കാലയളവില്‍  ഡിസംബര്‍ വരെ ചരക്കു സേവന നികുതിയില്‍ അകെ വരവ് ഒരു ലക്ഷം കോടി രൂപ അഞ്ചു തവണ കടന്നു.
·    നടപ്പു സാമ്പത്തിക വര്ഷം നികുതി ഈടാക്കുന്നതില്‍ വരുത്തിയ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ 
·    കോര്‍പ്പറേറ്റ് നികുതിയില്‍  മാറ്റം 
·    ചരക്കു സേവന നികുതി നടപ്പാക്കുന്നത് ലളിതവത്കരിക്കാന്‍ 
ബാഹ്യ മേഖല 
·    ബാലന്‍സ് ഓഫ് പയ്‌മെന്റ്‌സ് (ബി ഒ പി )
·    ഇന്ത്യയുടെ ബിഓപി നില ഫോറെക്സ്  റിസേര്‍വില്‍ 2019 , മാര്‍ച്ചില്‍ 412.9 ബില്യണ്‍ യു എസ് ഡോളറായിരുന്നത് 2019 , സെപ്റ്റംബറില്‍ 433 .7 ബില്യണ്‍ യു എസ് ഡോളറായി ഉയര്‍ന്നു 
·    കറന്റ് അക്കൗണ്ട് കമ്മി 2018 -19 ഇത് 2 .1 ശതമാനമായിരുന്നത് 2019 -20 ആദ്യ അര്‍ധവാര്‍ഷികത്തില്‍ ജിഡിപിയുടെ 1 .5 ശതമാനമായി കുറഞ്ഞു 
·    2020 ജനുവരി 10ല്‍ വിദേശ കരുതല്‍ ധനം 461 .2 ബില്യണ്‍ ഡോളര്‍ ആണ് 
ആഗോള വ്യാപാരം 
·    ആഗോള   വ്യാപാരത്തില്‍ ഒരു ശതമാനത്തിന്റെ വളര്‍ച്ച പ്രതീക്ഷിക്കുന്നു 
·    ആഗോള സാമ്പത്തിക രംഗം മെച്ചപ്പെടുന്നതോടെ 2020 ല്‍ വളര്‍ച്ച 2 .9 ശതമാനമായി മെച്ചപ്പെടുമെന്നും പ്രതീക്ഷിക്കുന്നു 
·    2009 -14 മുതല്‍ 2014 -19 വരെ ഇന്ത്യയുടെ വ്യാപാരച്ചരക്കു കൈമാറ്റത്തില്‍ ഗണ്യമായ പുരോഗതി രേഖ പ്പെടുത്തി . 
·    അമേരിക്ക, ചൈന, യൂഎഇ , സൗദി അറേബ്യ, ഹോംഗ് കോങ്ങ് എന്നിവ ഇന്ത്യയുടെ ഏറ്റവും പ്രധാന പെട്ട അഞ്ചു വ്യാപാര പങ്കാളികളായി തുടരുന്നു 
കയറ്റുമതി
·    ഉയര്‍ന്ന കയറ്റുമതി വസ്തുക്കള്‍: പെട്രോളിയം ഉത്പന്നങ്ങള്‍, അമൂല്യമായ കല്ലുകള്‍, ഡ്രഗ് ഫോര്‍മുലേഷനുകളും ബയോളജിക്കലുകളും, സ്വര്‍ണ്ണവും മറ്റ് അമൂല്യ ലോഹങ്ങളും
·    2019-20(ഏപ്രില്‍-നവംബര്‍) ലെ വലിയ കയറ്റുമതി രാജ്യങ്ങള്‍: അമേരിക്ക, യുഎഇ, ചൈന, ഹോങ്കോങ്ങ്
·    വ്യാപാര കയറ്റുമതിയും ജിഡിപിയുമായുള്ള അനുപാതം കുറയുക വഴി ബാലന്‍സ് ഓഫ് പേയ്‌മെന്റ്‌സില്‍ പ്രതികൂല പ്രഭാവം
·    ലോകമെമ്പാടുമുണ്ടായ മാന്ദ്യം കയറ്റുമതി ജിഡിപി അനുപാതം കുറയ്ക്കുന്നതില്‍ സ്വാധീനം ചെലുത്തി, പ്രത്യേകിച്ചും 2018-19 മുതല്‍ 2019-20ന്റെ ആദ്യ അര്‍ദ്ധവാര്‍ഷികം വരെ. 
·    പെട്രോളിയം, ഓയില്‍, ലൂബ്രിക്കന്റ് ഇതര കയറ്റുമതിയിലെ വളര്‍ച്ച 2009-14 മുതല്‍ 2014-19 വരെ ഗണ്യമായി ഇടിഞ്ഞു.
ഇറക്കുമതി 
·    ഉയര്‍ന്ന ഇറക്കുമതി വസ്തുക്കള്‍: അസംസ്‌കൃത പെട്രോളിയം, സ്വര്‍ണ്ണം, പെട്രോളിയം ഉത്പന്നങ്ങള്‍, കല്‍ക്കരി, കോക്ക്, ബ്രിക്വിറ്റുകള്‍
·    ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ചൈന, അമേരിക്ക, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍
·    ഇന്ത്യയുടെ വ്യാപാരചരക്ക് ഇറക്കുമതിയും ജിഡിപിയുമായുള്ള അനുപാതം കുറയുക വഴി ബാലന്‍സ് ഓഫ് പേയ്‌മെന്റ്‌സില്‍ അനുകൂല പ്രഭാവം. 

ധനകാര്യ മാനേജ്‌മെന്റും സാമ്പത്തിക ഇടപെടലുകളും
·    റിപ്പോ നിരക്ക് തുടര്‍ച്ചയായ നാലു എംപിസി യോഗങ്ങളിലായി 110 പോയിന്റ് കുറച്ചു
·    2019 ഡിസംബറില്‍ നടന്ന അഞ്ചാമത് യോഗത്തില്‍ അത് മാറ്റമില്ലാതെ നിലനിര്‍ത്തി. 
·    ബാങ്ക് വായ്പാ വളര്‍ച്ച 2019 ഏപ്രിലിലെ 12.9 ശതമാനത്തില്‍ നിന്ന് 2019 ഡിസംബറില്‍ 7.1 ശതമാനത്തിലെത്തി. 
വിലയും വിലക്കയറ്റവും
·    വിലക്കയറ്റത്തിന്റെ തീക്ഷ്ണത 2014 മുതല്‍ കുറഞ്ഞു തുടങ്ങി.
·    ഉപഭോക്തൃ വില സൂചിക 2018-19ലെ 3.7 ശതമാനത്തില്‍ നിന്ന് 2019-20ല്‍ 4.1 ശതമാനമായി.
·    മൊത്തവില സൂചിക 2018-19ലെ 4.7 ശതമാനത്തില്‍ നിന്ന് 2019-20ല്‍ 1.5 ശതമാനമായി കുറഞ്ഞു.
·    ഉപഭോക്തൃ വില സൂചിക അനുസരിച്ചുള്ള വിലക്കയറ്റത്തില്‍ സംസ്ഥാനങ്ങളില്‍ വ്യതിയാനങ്ങള്‍ കണ്ടു. പല സംസ്ഥാനത്തും ഗ്രാമീണ മേഖലകളിലെ വിലക്കയറ്റം നഗരമേഖലകളേക്കാല്‍ കുറവായിരുന്നു. 
സുസ്ഥിര വികസനവും കാലാവസ്ഥാ വ്യതിയാനവും
·    ഇന്ത്യയിലെ സുസ്ഥിര വികസന സൂചികയില്‍ ഹിമാചല്‍ പ്രദേശ്, കേരളം, തമിഴ്‌നാട്, ചണ്ഡീഗഢ് എന്നിവര്‍ മുന്നിലെത്തി.
·    അസം, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഉന്നത സ്ഥാനേച്ഛയുള്ള സംസ്ഥാനങ്ങളായി
·    ഇന്ത്യ സിഒപി-14ന് ആതിഥേയത്വം വഹിച്ചു
·    ഇന്ത്യയിലെ വന വിസ്തൃതി വളര്‍ന്ന് 80.73 ദശലക്ഷം ഹെക്ടറിലെത്തി. രാജ്യത്തിന്റെ 24.56 ശതമാനം ഭൂവിസ്തൃതിയും വനമാണ്. 

കൃഷി, ഭക്ഷണ നിര്‍വഹണം
·    ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനസംഖ്യയും തൊഴിലവസരങ്ങള്‍ക്കായി പ്രത്യക്ഷമായോ പരോക്ഷമായോ കൃഷിയെ ആശ്രയിക്കുന്നു. 
·    രാജ്യത്തിന്റെ ജിവിഎയില്‍ കൃഷി, അനുബന്ധ മേഖലകളുടെ പങ്ക് തുടര്‍ച്ചയായി കുറയുന്നു. 
·    കൃഷിയിലെ യന്ത്രവത്കരണത്തിന്റെ നില ഇന്ത്യയില്‍ 40 ശതമാനം മാത്രമായതിനാല്‍ കാര്‍ഷിക ഉത്പാദനക്ഷമതയെ ഇത് ബാധിക്കുന്നു. ചൈനയില്‍ ഇത് 59.5 ശതമാനവും ബ്രസീലില്‍ 75 ശതമാനവുമാണ്. 
·    ഇന്ത്യയില്‍ പ്രദേശിക തലത്തില്‍ കാര്‍ഷിക വായ്പ വിതരണത്തിന്റെ ഘടന :
·    കിഴക്കന്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കുറഞ്ഞ വായ്പ നിരക്ക് 
·    കന്നുകാലികളില്‍ നിന്നുള്ള വരുമാനം ഗ്രാമീണ മേഖലയിലെ ലക്ഷകണക്കിന് കുടുംബങ്ങള്‍ക്ക് പ്രധാനപ്പെട്ട രണ്ടാമത്തെ വരുമാന മാര്‍ഗമാണ് 
·    കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യ പൂര്‍ത്തീകരണത്തിന് പ്രധാന പങ്കു വഹിക്കുന്നു 

·    2017 -18 വരെയുള്ള 6 വര്‍ഷ കാലയളവില്‍ ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങള്‍  ഗണ്യമായ വളര്‍ച്ച 
·    5 .06 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ച 
വ്യവസായം അടിസ്ഥാനസൗകര്യം 

·    ഇന്‍ഡക്‌സ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍ അനുസരിച്ച വ്യവസായ മേഖല 2019 -20  (ഏപ്രില്‍ മുതല്‍ നവംബര്‍ ) വരെ 0 .6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 
·    രാസവള മേഖല 2019 -20  (ഏപ്രില്‍ മുതല്‍ നവംബര്‍ ) വരെ 4 ശതമാനവും സ്റ്റീല്‍ മേഖല 5 .2 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. ഇന്ത്യയിലെ ആകെ ടെലിഫോണ്‍ കണക്ഷനുകളുടെ എണ്ണം 2019 സെപ്തംബര് ,30 വരെ 119 .43 കോടിയായി  ഉയര്‍ന്നു. 
·    2019 , ഒക്ടോബര് 31 വരെ ഊര്‍ജ ഉത്പാദനം 3 ,64 ,960 മെഗാ വട്ടായി ഉയര്‍ന്നു. 2019 , മാര്‍ച്ച് 31 നു ഇത്  3 ,56  ,100 മെഗാ വട്ടായി ആയിരുന്നു. 
  സേവന  മേഖല 

·    സമ്പത് വ്യവസ്ഥയുടെ മൊത്തം വലിപ്പത്തിന്റെ 55 ശതമാനവും മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ മൂന്നില്‍ രണ്ടും ആണ് 
·    മൊത്തം കയറ്റുമതിയുടെ  38 ശതമാനം 
·    2019 -20 ന്റെ ആദ്യം സേവന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം മെച്ചപ്പെടുത്തി

സാമൂഹിക അടിസ്ഥാനസൗകര്യം. തൊഴില്‍ മാനവ വിഭവശേഷി 
·    ആരോഗ്യം ,  വിദ്യാഭ്യാസം തുടങ്ങിയ സാമൂഹിക സേവന മേഖലകളില്‍ കേന്ദ്ര സംസ്ഥാന ധന വിനിയോഗം 2014 -15 ലെ 6 .2 ശതമാനത്തില്‍ നിന്നും 2019 -20 ല്‍ 7 .7 ശതമാനമായി വര്‍ധിച്ചു,
·    മാനവ വിഭവ ശേഷി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 2017  ല്‍  130 ആയിരുന്നത് 2018 ല്‍ 129 ആയി മെച്ചപ്പെടുത്തി 
·    2 .62 കോടി പുതിയ തൊഴില്‍ അവസരങ്ങളില്‍ , ഇതില്‍ 1 .21 കോടി ഗ്രാമീണ മേഖലയിലും 1 .39 കോടി നഗര പ്രദേശങ്ങളിലും  ആണ് 
·    സമ്പത് ഘടനയില്‍ മൊത്തം ഔപചാരിക തൊഴിളില്‍ 2011 -12 ഇത് 8 ശതമാനം വളര്‍ച്ചയായിരുന്നത് 2017 -18 ല്‍ 9 .98 ശതമാനമായി 
·    മിഷന്‍ ഇന്ദ്രധനുഷ്‌ലൂടെ 3 .39 കോടി കുട്ടികള്‍ക്കും 87 .18 ലക്ഷം 
·    ഗര്‍ഭിണികള്‍ക്കും 680 ജില്ലകളിലായി വാക്സിനേഷന്‍ നല്‍കി.
·    ഗ്രാമീണ മേഖലയില്‍ 76 .7 ശതമാനം വീടുകളും നഗര പ്രദേശങ്ങളില്‍ 96 ശതമാന വീടുകളും ഉറപ്പുള്ള വീടുകള്‍. 


SKY/BSN(31.01.2020)



(Release ID: 1601420) Visitor Counter : 2338