മന്ത്രിസഭ

ഗുജറാത്ത് ആയുര്‍വേദ സര്‍വ്വകലാശാല ക്യാംപസിലെ ആയുര്‍വേദ സ്ഥാപനങ്ങള്‍ക്ക് ദേശീയ പദവി

Posted On: 08 JAN 2020 3:11PM by PIB Thiruvananthpuram

ഗുജറാത്തിലെ ജാംനഗറിലുള്ള ആയുര്‍വേദ സര്‍വ്വകലാശാല ക്യാംപസിലെ ആയുര്‍വേദ സ്ഥാപനങ്ങളുടെ ശേഖരത്തെഅധ്യാപനത്തിനും, ഗവേഷണത്തിനും ദേശീയ പ്രാധാന്യമുള്ള സ്ഥാപനത്തിന്റെ പദവി നല്‍കിയതിനെപ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു.


ഇന്‍സ്റ്റിറ്റ്യൂട്ട്  ഫോര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചിംഗ് & റിസര്‍ച്ച് ഇന്‍ ആയുര്‍വേദ, ശ്രീ ഗുലാബ്കുന്‍വെര്‍ബ ആയുര്‍വേദ മഹാവിദ്യാലയ, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആയുര്‍വേദ ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, ഫാര്‍മസി യൂണിറ്റ്, പതജ്ഞലി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ യോഗ ആന്റ് നാച്ചുറോപ്പതി എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് എന്നിവയെ ആയുര്‍വേദത്തിലെ അധ്യാപനത്തിനും, ഗവേഷണത്തിനുമായുള്ള സ്വസ്ഥവ്രതാ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളെ ഒന്നിച്ചു കൂട്ടിയാണ് ദേശീയ പ്രാധാന്യമുള്ള സ്ഥാപനത്തിന്റെ പദവി നല്‍കുന്നത്.
ഇതു സംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ കൊണ്ടു വരും. 


ഇന്ത്യയുടെ പൊതുജനാരോഗ്യ വെല്ലുവിളികള്‍ നേരിടുന്നതിന് ആയുഷ് സമ്പ്രദായത്തിന്റെ ധൃതഗതിയില്‍ വളര്‍ന്നു വരുന്ന പങ്ക് കണക്കിലെടുക്കുമ്പോള്‍, ദേശീയ പ്രാധാന്യമുള്ള സ്ഥാപനത്തിന്റെ പദവി ലഭിക്കുന്നത് പൊതുജനാരോഗ്യരംഗത്ത് ആയുര്‍വേദത്തിന്റെ പങ്കും, പ്രാധാന്യവും വര്‍ദ്ധിപ്പിക്കും. ആയുര്‍വേദത്തെ ശക്തിപ്പെടുത്തുന്നത് ആരോഗ്യരംഗത്തെ ഗവണ്‍മെന്റിന്റെ ചെലവും കുറയ്ക്കും.


ലോകമെമ്പാടും ആയുര്‍വേദ വിജ്ഞാനത്തോടും, സേവനങ്ങ ളോടുമുള്ള ആവശ്യവും, താല്പര്യവും വര്‍ദ്ധിച്ചു വരികയാണ്. ആയുര്‍വേദത്തിന്റെ ഉത്ഭവ രാജ്യമെന്ന നിലയില്‍ ഈ ശാഖയില്‍ അന്താരാഷ്ട്ര നിലവാരത്തിലുളള വിദ്യാഭ്യാസവും, പരിശീലനവും നല്‍കുന്ന അത്യാധുനിക സംവിധാനങ്ങളോടു കൂടിയ സ്ഥാപനങ്ങള്‍ക്കായി ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണ്. നിര്‍ദ്ദിഷ്ട ഇന്‍സ്റ്റിറ്റ്യൂട്ടിനെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനത്തിന്റെ പദവിയിലേക്ക് ഉയര്‍ത്തുന്നത് ആയുര്‍വേദ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള സ്വയംഭരണാവകാശം നല്‍കും.ദേശീയ അന്താരാഷ്ട്ര ആവശ്യങ്ങള്‍ക്ക് അനുസൃതമായി ആയുര്‍വേദത്തില്‍ വിവിധ കോഴ്‌സുകള്‍ക്ക് രൂപം നല്‍കാനും ആധുനിക മൂല്യനിര്‍ണ്ണയ രീതികള്‍ സ്വായത്തമാക്കാനും സഹായിക്കും. സ്വന്തമായി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ തുടങ്ങുന്നതിനും അനുവാദം ലഭിക്കും. രാജ്യത്തെ പൊതുജനാരോഗ്യ രംഗത്തുള്ള പ്രധാന വെല്ലുവിളികള്‍നേരിടുന്നതിന് ആയുര്‍വേദ രംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ഇതിലൂടെ കഴിയും.
ND   MRD



(Release ID: 1598895) Visitor Counter : 92