ആയുഷ്‌

വര്‍ഷാന്ത്യ അവലോകനം ആയുഷ് മന്ത്രാലയം

1,032 ആയുഷ് ആന്റ് സൗഖ്യകേന്ദ്രങ്ങള്‍ക്കായി 89.92 കോടി, 
91 ആയുഷ് ആശുപത്രികള്‍  സംയോജിത ആരോഗ്യ ഗവേഷണ പദ്ധതിയുടെ സഹായത്തോടെ രൂപീകരിച്ചു. 
2019 ലെ കേന്ദ്ര കൗണ്‍സിലില്‍ 140 ക്ലാസിക്കല്‍ മരുന്നുകളെ 70 വ്യവസ്ഥകളില്‍ മൂല്യവല്‍ക്കരിച്ചു

Posted On: 23 DEC 2019 12:05PM by PIB Thiruvananthpuram

നമ്മുടെ സംസ്‌ക്കാരത്തിലും പാരമ്പര്യത്തിലും ആഴത്തില്‍ വേരുകളുള്ള ആയുഷ് ആരോഗ്യപരിപാലന സംവിധാനം ഇന്ന് രാജ്യത്തിന്റെ വലിയ പ്രശ്‌നമായി വളര്‍ന്നുവരുന്ന വിവിധ രോഗങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിക്കുന്നു.


മന്ത്രാലയത്തിന്റെ രൂപീകരണത്തിന്റെ ഈ അഞ്ചാംവര്‍ഷവും നേടിയ നേട്ടങ്ങള്‍ നിലനിര്‍ത്തുകയും ഇതിനെ ജനകീയവല്‍ക്കരിക്കുകയും ചെയ്യുന്നത് ദൃഢീകരിക്കുകയാണ്. ആയുഷ് ആരോഗ്യപരിരക്ഷ, ആയുഷ് ഗവേഷണം പ്രോത്സാഹിപ്പിക്കല്‍, ആയുഷ് വിഭ്യാഭ്യാസം, ആയുഷ് ഔഷധങ്ങളും ബന്ധപ്പെട്ട വിഷയങ്ങളും, അവബോധം സൃഷ്ടിക്കല്‍, ആയുഷ് സംവിധാനത്തെ ആഗോളവല്‍ക്കരിക്കുന്നതിനുള്ള പരിശ്രമങ്ങള്‍, ആയുഷ് മേഖലയില്‍ ഐ.ടി ഉള്‍പ്പെടുത്തുക എന്നിങ്ങനെ എട്ട് മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി വിജയകരമായിരുന്നു.

ആയുഷ് ആരോഗ്യപരിപാലനത്തിന്റെ കൂടുതല്‍ ലഭ്യത
സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഉറപ്പാക്കുകയും വേണ്ട പ്രോത്സാഹനം ലഭ്യമാക്കുകയും ചെയ്യും. അതോടൊപ്പം ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ 10% ആരോഗ്യ സൗഖ്യകേന്ദ്രങ്ങള്‍ ആയുഷ്മന്ത്രാലയം വഴിയായിരിക്കും പ്രവര്‍ത്തിപ്പിക്കുക. 
പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ കീഴില്‍ ആയുഷ് ഇന്‍ഷ്വറന്‍സ് പാക്കേജ് ഉള്‍പ്പെടുത്തുന്നതിനായി 10 ആയുര്‍വേദ, സിദ്ധ, യുനാനിയുടെയും 14 യോഗ പ്രകൃതി ചികിത്സാ പാക്കേജുകളുടെയും പദ്ധതികള്‍ ദേശീയ ആരോഗ്യ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. ആയുഷിന്റെ സൗകര്യം പൊതുആരോഗ്യരംഗത്തിന് ലഭ്യമാക്കാന്‍ പ്രാഥമികാരോഗ്യകേന്ദ്രതലം മുതല്‍ ഇവ നടപ്പാക്കുന്നുണ്ട്. 2019 ജൂണ്‍ വരെ മുഖ്യധാരയില്‍ 7620 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, 2,758 സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍, 495 ജില്ലാ ആശുപത്രികള്‍ എന്നിവയില്‍ ആയുഷ് സൗകര്യങ്ങളും ലഭ്യമാണ്.
ആയുഷ് വഴിയുള്ള രണ്ടാംഘട്ട ആരോഗ്യപരിപാലനത്തിനായി 50 കിടക്കകള്‍ വരെയുള്ള സംയോജിത ആയുഷ് ആശുപത്രികള്‍ സ്ഥാപിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും സഹായം നല്‍കുന്നുണ്ട്. ഈ വര്‍ഷം രാജ്യത്ത് അത്തരത്തില്‍ ആറു ആശുപത്രികള്‍ക്ക് തുടക്കം കുറിച്ചു. ഔഷധങ്ങള്‍ക്കായി 48,050 ഹെക്ടര്‍ കര്‍ഷകരുടെ കൃഷിഭൂമിയില്‍ ഔഷധകൃഷിയും ആരംഭിച്ചിട്ടുണ്ട്.
സൗവ്വ റിഗ്പാ പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിനായി ലേയില്‍ സൗവ്വ റിഗ്പാ ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി നല്‍കി.
ആയുഷ്മന്ത്രാലയത്തിന് കീഴിലുള്ള മൊറാര്‍ജി ദേശായി ദേശീയ യോഗ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് തീഹാര്‍ ജയിലില്‍ അന്താരാഷ്ട്ര യോഗ ദിനത്തിന് വേണ്ടിപരിശീലനം നല്‍കി 16,000 ജയില്‍ അന്തേവാസികള്‍ക്ക് പരിശീലനം ലഭിച്ചു.
മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്യുറോപതി പൊതുജനങ്ങളിലേക്ക് എത്തിഞേരുന്നതിനായി വിവിധ പരിപാടികള്‍ നടത്തി. 'നിസാര്‍ഗോപാചാര്‍ മഹോത്സവ് എന്ന് നാമകരണംചെയ്തിരിക്കുന്ന പദ്ധതിഒരുവര്‍ഷം നീണ്ടുനില്‍ക്കും. ഇതുകൂടാതെ 150 ക്യാമ്പുകളും സംഘടിപ്പിച്ചു.

ആയുഷ് സംവിധാനത്തില്‍ ഗവേഷണ പ്രര്‍ത്തനങ്ങളുടെ 
പ്രോത്സാഹനം

ആയുര്‍വേദ, യുനാനി, ഹോമിയോപതി, സിദ്ധ എന്നിവയുടെ കേന്ദ്ര കൗണ്‍സിലുകള്‍ ചേര്‍ന്ന്  70 അവസ്ഥകള്‍ക്കായി 140 ക്ലാസിക്കല്‍ ഔഷധങ്ങളെ ക്ലിനിക്കല്‍ സുരക്ഷയുടെയും കാര്യക്ഷമതയുടെയും തെളിവോടെ മുല്യവല്‍ക്കരിച്ചു. നിതി ആയോഗും ഇന്‍വെസ്റ്റ് ഇന്ത്യയുമായിചേര്‍ന്ന് ഭാവിയിലേക്കുള്ള ഒരു സംയോജിത ആരോഗ്യ ഗവേഷണ പദ്ധതിക്ക് രൂപം നല്‍കി. ഇത് ആയുഷ് സംവിധാനത്തിനെ ആധുനിക വൈദ്യശാസ്ത്രവുമായി ബന്ധിപ്പിച്ച് പൊതുജനാരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പ്രത്യുല്‍പ്പാദന ശിശു ആരോഗ്യ രംഗത്തെ ആയുര്‍വേദത്തിന്റെ ഇടപെടല്‍ സാദ്ധ്യമാക്കി.
ഇക്കൊല്ലം ആയുഷ്മന്ത്രി ശ്രീ ശ്രീപദ് യെസോ നായിക് യുനാനി രംഗത്തെ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബ്രെയിന്‍ ഫിവറിനെക്കുറിച്ചുള്ള പഠനം സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോ ഈ വര്‍ഷം പൂര്‍ത്തിയാക്കി. ഒപ്പം ഡെങ്കി, ഹെമറേജിക് പനി എന്നിവയെക്കുറിച്ചും.

ആയുഷ് വിദ്യാഭ്യാസം
ആയുഷ് വകുപ്പ് ഈ മേഖലയിലെ പഠനം ആധുനികവല്‍ക്കരിച്ചു. എല്ലാ മേഖലയിലേയും പ്രവേശനം നീറ്റ് പരിക്ഷയിലൂടെയാക്കി. 
ബിരുദാനന്തര ബിരുദകോഴ്‌സുകള്‍ക്കും പ്രവേശനപരീക്ഷയാക്കി. ഓണ്‍ലൈന്‍ കൗണ്‍സലിംഗും രജിസ്‌ട്രേഷനും ഏര്‍പ്പെടുത്തി. അഖിലേന്ത്യാ ക്വാട്ടയിലെ 15% പ്രവേശനം കേന്ദ്ര ഗവണ്‍മെന്റിലൂടെയാക്കി.
ആയുഷ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നത് കാര്യക്ഷമമാക്കി. അതുകൊണ്ട് നടപടിക്രമങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നേരത്തെ പൂര്‍ത്തിയാക്കി. ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയുടെ ഉയര്‍ത്തല്‍ നടക്കുകയാണ്, കല്‍പ്പിത സര്‍വകലാശാല പദവി വേണമെന്ന ആവശ്യം യു.ജി.സിയുടെ പരിഗണനയിലുമാണ്.
പ്രാചീനരീതിയായ വെര്‍മം പ്രോത്സാഹിപ്പിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ  ചില നടപടികള്‍ സ്വീകരിച്ചു. അവരുടെ പരിശ്രമത്തിന് പൊതുസമൂഹത്തില്‍ നിന്നും വലിയ പ്രോത്സാഹനമാണ് ലഭിച്ചത്. വര്‍മ്മം പ്രാക്ടീസിനെക്കുറിച്ചുള്ള സമഗ്രമായ വെര്‍മ്മശാസ്ത്രം എന്ന പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്. ചിക്കന്‍ഗുനിയ, സോറിയാസിസ് തുടങ്ങി ആരോഗ്യപരിരക്ഷാ രോഗമേഖലയിലെ 10 സവിശേഷമായ ഗവേഷണ പദ്ധതികളും വിവിധ ദേശീയ സ്ഥാപനങ്ങള്‍ ഏറ്റെടുത്തു.

ആയുഷ് ഔഷധനയവും ബന്ധപ്പെട്ട വിഷയങ്ങളും
ആയുഷ് മരുന്നുകളുടെ നിയന്ത്രണത്തിനുള്ള നടപടികള്‍ തുടര്‍ന്നു. ഏറ്റവും സവിശേഷമായ നേട്ടം ആയുഷ് ഔഷധ നിയന്ത്രണത്തിനുള്ള ഒരു സംവിധാനത്തിന് 9 തസ്തികകളോടെ രൂപം നല്‍കി. ഓണ്‍ലൈന്‍ ലൈസന്‍സിനുള്ള അപേക്ഷകള്‍ നല്‍കേണ്ട ഇ-ഔഷധി പോര്‍ട്ടല്‍ ശക്തിപ്പെടുത്തി. ജന്‍ ഔഷധി സംവിധാനത്തില്‍ ആയുഷ് മരുന്നുകളും ഉള്‍പ്പെടുത്തി. ആയുര്‍വേദ, ഹോമിയോപതി, സിദ്ധ, യുനാനി എന്നിവയുടെ മരുന്നുകളുടെ പട്ടിക പരിഷ്‌ക്കരിച്ച് കാലാനുസൃതമാക്കി.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ തടയുന്നതിനും ആയുഷ് വിഭാഗങ്ങളിലെ ഔഷധങ്ങളുടെ സുരക്ഷിതമായ നിരീക്ഷണത്തിനുമായി ഫാര്‍മകോവിജിലന്‍സ് എന്ന കേന്ദ്ര പദ്ധതിക്ക് രൂപം നല്‍കി. ഇതിന്റെ മൂന്നുതല ശൃംഖലയ്ക്കായി ഗ്രാന്‍ഡ് ഇന്‍ എയ്ഡ് അനുവദിച്ചു. 2019 ജനുവരി മുതല്‍ ഒക്‌ടോബര്‍ വരെ ആയുഷ്മരുന്നുകളില്‍ വിപരീതഫലമുണ്ടായ 250 കേസുകള്‍ റിപ്പോര്‍ട്ടുചെയ്തു.
ആയുഷ്മന്ത്രാലയത്തിന് കീഴിലുള്ള ഫാര്‍മകോപിയ കമ്മിഷന്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍സ് ആയുഷ് ഫാര്‍മകോപിയകളെ കുടുതല്‍ സ്ഫുടം ചെയ്‌തെടുക്കുന്നതിനുള്ളപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മരുന്നുകളുടെ നിലവാരം സംബന്ധിച്ച് അവര്‍ നിബന്ധനകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ബുക്കുകളും ഇറക്കി.
ആയുഷ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികച്ചതാക്കുന്നതിനായി ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള മറ്റൊരു സ്ഥാപനമായ ഫാര്‍മകോപിയല്‍ ലാബ്രട്ടറി ഫോര്‍ ഇന്ത്യന്‍ മെഡിസിനും കാര്യക്ഷമമായിപ്രവര്‍ത്തിക്കുന്നു. 
ഇക്കൊല്ലം നടത്തിയപരിപാടികള്‍:
ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നാല് പരിശീലന പരിപാടികള്‍.
2019-20ല്‍ എ.പി.സി സമര്‍പ്പിച്ച 40 സുഗന്ധദ്രവ്യങ്ങള്‍ പരിശോധിച്ചു.
2019-20ല്‍ ഔഷധസസ്യങ്ങളുടെ രണ്ട് സര്‍വേ നടത്തി.
ബംഗ്ലാദേശില്‍ നിന്നുള്ള സംഘം സന്ദര്‍ശിച്ചു

ആയുഷ് സംവിധാനത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം
ആയുഷിനെക്കുറിച്ച് ജനങ്ങളില്‍ അറിവുണ്ടാക്കുകയെന്നതാണ് മന്ത്രാലയത്തിന്റെ പ്രധാന ദൗത്യം. അന്താരാഷ്ട്ര യോഗാ ദിനത്തിലൂടെ അത് വലിയ പരിധിവരെ നേടാനായി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ പ്രചരണവും ജനപങ്കാളിത്തവും ഉണ്ടായി. വിദേശങ്ങളിലും ശക്തമായ പ്രചാരണം ഇതിലൂടെ നടത്താനായി.
ഇതിന് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ക്യാമ്പുകളും രോഗികള്‍ക്ക് വിദ്യഭ്യാസം നല്‍കുന്നതിനുള്ള നടപടികളും മറ്റും സ്വീകരിച്ചു.
ആയുഷ് മന്ത്രാലയം മുംബൈയിലെ അമര്‍ചിത്രകഥയുമായി ചേര്‍ന്ന് പ്രൊഫസര്‍ ആയുഷ്മാന്‍ എന്നൊരു കോമിക് ബുക്ക് പുറത്തിറക്കി. ഇതിലൂടെ കുട്ടികള്‍ക്കും മറ്റും ഈ സമ്പ്രദായത്തെക്കുറിച്ച് വിവിധതരം അറിവുകള്‍ നല്‍കുന്നതിന് സാധിക്കുകയും അവരില്‍ ഔഷധസസ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയെക്കുറിച്ച് അവബോധമുണ്ടാക്കുകയും ചെയ്യാനായി.
ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന സസ്യങ്ങളെക്കുറിച്ച് പ്രചരിപ്പിക്കുന്നതിന് 'അമൃതാ ഫോര്‍ ലൈഫ്' എന്ന പേരില്‍ 11 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.

ആയുഷ് പദ്ധതികളുടെ ആഗോളവല്‍ക്കരണം
അന്താരാഷ്ട്രതലത്തില്‍ ആയുഷ് സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി രാജ്യങ്ങളുമായി ധാരണാപത്രങ്ങളും മറ്റുംഒപ്പിട്ടു. ബിംസ്‌റ്റെക്ക് രാജ്യങ്ങള്‍ ഇന്ത്യയുമായി ചേര്‍ന്ന് ഇന്ത്യയില്‍ ആയുര്‍വേദത്തിനും പാരമ്പര്യ മരുന്നുകള്‍ക്കുമായി ഒരു ബിംസ്‌റ്റെക്ക് സര്‍വകലാശാല ആരംഭിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.
ഇന്ത്യയും ചൈനയും തമ്മില്‍ സഹകരണത്തിന് ധാരണാപത്രം 2019 ഓഗസ്റ്റ് 12ന് ഒപ്പുവച്ചു.
യു.കെ, യു.എസ്.എ, ഓസ്‌ട്രേലിയ, തുടങ്ങി മിക്ക രാജ്യങ്ങളുമായി ധാരണാപത്രത്തിലേര്‍പ്പെട്ടു.

ആയുഷ് മേഖലയില്‍ ഐ.ടിയുടെ ഉള്‍ച്ചേര്‍ക്കല്‍

എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ആയുഷില്‍ ഐ.ടി ഉള്‍ച്ചേര്‍ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഈ മേഖലയുടെ പരിണാമത്തിന് ഐ.ടി ഉപയോഗിച്ചുകൊണ്ട് സവിശേഷമായ പല നടപടികളും സ്വീകരിച്ചു.
1) പുതുതായി നടപ്പാക്കിയ ആയുഷ്-ആരോഗ്യ വിവര സംവിധാനം കേന്ദ്ര ഗവേഷണ കൗണ്‍സിലിന്റെ എല്ലാ വിഭാഗങ്ങളെയും പരിധിയില്‍ കൊണ്ടുവരുന്നത് വേഗത്തിലാക്കും.
2) ഇലക്‌ട്രോണിക് ആന്റ് ഐ.ടി മന്ത്രാലയവുമായി സമഗ്ര സഹായത്തിന് വേണ്ടി ഒപ്പിട്ട ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ അഹമ്മദാബാദിലെ ബൈസാഗും ന്യൂഡല്‍ഹിയിലെ നെഗഡും മന്ത്രാലയത്തിന്റെ ഐ.ടി പദ്ധതികളെ സഹായിച്ചുതുടങ്ങി.
3) മന്ത്രാലയത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു നിരീക്ഷണ ഡാഷ്‌ബോര്‍ഡ് രൂപീകരിച്ചു.
4) ആയുഷ് വിഭാഗത്തില്‍പ്പെട്ട ചികിത്സാപദ്ധതികളുടെ പദാവലി ക്രമവല്‍ക്കരിച്ചു. ലോകാരോഗ്യസംഘടനയുടെയൂം മറ്റും അഭിപ്രായത്തില്‍ രോഗങ്ങളുടെ അന്താരാഷ്ട്ര ക്രമവല്‍ക്കരണം ഉള്‍പ്പെടുത്താന്‍ കഴിയുന്ന തരത്തില്‍. ഇത് ഭാവിയില്‍ ഈ സംവിധാനത്തെ ആഗോവല്‍ക്കരിക്കാന്‍ സഹായിക്കും.
5) ഏറ്റവും അടുത്തുള്ള യോഗ പരിശീലനകേന്ദ്രം പൊതുജനത്തിന് കണ്ടുപിടിക്കാനായി ഒരു യോഗാ കണ്ടെത്തല്‍ ആപ്പും ആരംഭിച്ചു.
 


(Release ID: 1597972) Visitor Counter : 141