പ്രധാനമന്ത്രിയുടെ ഓഫീസ്
പൗരത്വഭേദഗതി നിയമം 2019 സംബന്ധിച്ച പ്രധാനമന്ത്രിയുടെ സന്ദേശം
Posted On:
16 DEC 2019 2:28PM by PIB Thiruvananthpuram
പൗരത്വഭേദഗതി നിയമം ഏത് മതവിഭാഗത്തിലും പെട്ട ഒരു ഇന്ത്യന്‍ പൗരനേയും ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ മോദി അസന്ദിഗ്ദ്ധമായി ഉറപ്പ് നല്‍കി. ട്വീറ്റുകളുടെ ഒരു പരമ്പരയില്‍ അദ്ദേഹം പറഞ്ഞു:
'പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള അക്രമാസക്തമായ പ്രതിഷേധങ്ങള്‍ ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണ്'.
'വാദപ്രതിവാദങ്ങളും, ഭിന്നാഭിപ്രായവും, വിയോജിപ്പുമൊക്കെ ജനാധിപത്യത്തിന്റെ അവശ്യഘടകങ്ങളാണ്. പക്ഷെ, പൊതുമുതല്‍ നശിപ്പിക്കലും സാധാരണ ജീവിതം തടസ്സപ്പെടുത്തലും ഒരിക്കലും നമ്മുടെ സ്വഭാവത്തിന്റെ ഭാഗമായിരുന്നില്ല.'
'2019 ലെ പൗരത്വഭേദഗതി നിയമം വമ്പിച്ച പിന്തുണയോടെയാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയത്.വലിയൊരുവിഭാഗം രാഷ്ട്രീയ കക്ഷികളും എം പി മാരും പിന്തുണച്ചു. ഈ നിയമം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യയുടെ സ്വീകരിക്കല്‍, ഐക്യം, അനുകമ്പ, സാഹോദര്യം എന്നിവയുടെ സംസ്‌കാരംവരച്ചു കാട്ടുന്നു. '
'ഈ നിയമം സംബന്ധിച്ച് ഒരിന്ത്യക്കാരനും ആശങ്കപ്പെടേണ്ടതായി യാതൊന്നുമില്ലെന്ന്എന്റെ സഹ പൗരന്മാര്‍ക്ക്അസനിഗ്ധമായിഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ നിയമം ഒരു ഇന്ത്യന്‍ പൗരനെയോ ഏതെങ്കിലും മതത്തെയോ ബാധിക്കില്ല. മറ്റു രാജ്യങ്ങളില്‍ വര്‍ഷങ്ങളോളം വേട്ടയാടല്‍ അനുഭവിച്ചവരും ഇന്ത്യയല്ലാതെ മറ്റൊരു രാജ്യത്തേക്ക് പോകാനിടമില്ലാത്തവര്‍ക്കും വേണ്ടി മാത്രമുള്ളതാണ് ഈ നിയമം. '
'ഇന്ത്യയുടെ വികസനത്തിനായും പ്രത്യേകിച്ച് പാവപ്പെട്ടവരുടെയും, അധസ്ഥിതരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും വികസനത്തിനും ശാക്തീകരണത്തിനുമായി നാമെല്ലാം ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുകയാണ് കാലഘട്ടത്തിന്റെ ആവശ്യം. സ്ഥാപിതതാല്‍പര്യക്കാര്‍ നമ്മെ വിഭജിക്കാനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും നമുക്ക് അനുവദിക്കാനാവില്ല.'
'ശാന്തിയും, ഐക്യവും സാഹോദര്യവും പുലര്‍ത്തേണ്ട സമയമാണിത് . ഏതുതരത്തിലുമുള്ള കിംവദന്തികളില്‍ നിന്നും, നുണപ്രചാരണങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്നാണ് എല്ലാവരോടുമുള്ള എന്റെ അഭ്യര്‍ത്ഥന. '
ND/MRD
(Release ID: 1596629)
Visitor Counter : 163
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Punjabi
,
Punjabi
,
Gujarati
,
Tamil
,
Kannada