മന്ത്രിസഭ

മയക്കുമരുന്നുകളുടെയും, ലഹരി പദാര്‍ത്ഥങ്ങളുടെയും കള്ളക്കടത്ത് തടയാന്‍ ഇന്ത്യയും, സൗദി അറേബ്യയും തമ്മിലുള്ള ധാരണാപത്രത്തിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 27 NOV 2019 11:18AM by PIB Thiruvananthpuram

മയക്കുമരുന്നുകള്‍, ലഹരി പദാര്‍ത്ഥങ്ങള്‍, അവ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള രാസവസ്തുക്കള്‍ എന്നിവയുടെ കള്ളക്കടത്ത് ചെറുക്കുന്നതിന് ഇന്ത്യയും, സൗദി അറേബ്യയും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി.


പ്രയോജനങ്ങള്‍ :


·    ഐക്യരാഷ്ട്ര സംഘടനയുടെ അന്താരാഷ്ട്ര ലഹരി നിയന്ത്രണ കണ്‍വെന്‍ഷനുകളുടെ നിര്‍വ്വചന പ്രകാരമുള്ള മയക്കുമരുന്നുകള്‍, ലഹരി പദാര്‍ത്ഥങ്ങള്‍, അവ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള രാസവസ്തുക്കള്‍ എന്നിവയുടെ കള്ളക്കടത്ത് ചെറുക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ധാരണാപത്രം വര്‍ദ്ധിപ്പിക്കും. 
·    മയക്കുമരുന്നുകള്‍, ലഹരി വസ്തുക്കള്‍ മുതലായവ ഉല്‍പ്പാദിപ്പിക്കുകയും, കടത്തുകയും ചെയ്യുന്നവരുടെ മാര്‍ഗ്ഗങ്ങളെക്കുറിച്ചും സംശയാസ്പദമായ പ്രവര്‍ത്തനങ്ങളെ കുറിച്ചുമുള്ള പ്രസക്ത വിവരങ്ങള്‍ കൈമാറുന്നതിനുള്ള വ്യവസ്ഥ ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട കുറ്റം ചുമത്തി അറസ്റ്റിലാകുന്നവരുടെ സാമ്പത്തിക വിവരങ്ങള്‍ ആവശ്യപ്രകാരം നല്‍കാ നും വ്യവസ്ഥയുണ്ട്. 
·    ലഹരിക്കടത്തിന് അറസ്റ്റിലാകുന്ന പൗരന്മാര്‍ക്ക് അവരുടെ നയതന്ത്ര കാര്യാലയങ്ങളെ ബന്ധപ്പെടാന്‍ സൗകര്യമൊരുക്ക ണമെന്ന വ്യവസ്ഥ ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
·    പിടിച്ചെടുക്കപ്പെടുന്ന മയക്കുമരുന്നുകള്‍, ലഹരി വസ്തുക്കള്‍ തുടങ്ങിയവയുടെ രാസപരിശോധന/വിശകലന റിപ്പോര്‍ട്ടുകള്‍ എന്നിവ പരസ്പരം കൈമാറുന്നതിനും ഇത്തരം വസ്തുക്കള്‍ നിര്‍മ്മിക്കുന്ന അനധികൃത ലബോറട്ടറികളെ കുറിച്ചുള്ള വിവരങ്ങള്‍ അന്യോന്യം കൈമാറാനും വ്യവസ്ഥയുണ്ട്. 


പശ്ചാത്തലം :


    ലഹരിക്കടത്ത് ഒരു ആഗോള നിയമവിരുദ്ധ വ്യാപാരമാണ്. ലഹരി മരുന്നുകളുടെ വന്‍തോതിലുള്ള ഉല്പാദനവും, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനിലൂടെയും മറ്റുമുള്ള സൗകര്യപ്രദമായ റൂട്ടുകളിലൂടെയുള്ള വിതരണവും യുവാക്കളുടെ വര്‍ദ്ധിച്ച തോതിലുള്ള ഇവയുടെ ഉപഭോഗത്തിനും അതുവഴി സമൂഹത്തില്‍ ക്രിമിനല്‍വല്‍ക്കരണത്തിനും വഴിയൊരുക്കുന്നു. ലോകത്തൊട്ടാകെ പല മേഖലകളിലും ഭീകര പ്രവര്‍ത്തനത്തിനും, സായുധ കലാപ ങ്ങള്‍ക്കും ലഹരിക്കടത്ത് വഴിയാണ് പണം ലഭിക്കാറുള്ളത്. അനധികൃത ലഹരി മരുന്ന് വ്യാപാരം കൊണ്ട് തഴച്ചുവളരുന്ന നാര്‍ക്കോ ഭീകരരും, അന്താരാഷ്ട്ര ക്രിമിനല്‍ സംഘടനകളും ഇന്ന് പല രാഷ്ട്രങ്ങളുടെയും സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്. 
ND-MRD



(Release ID: 1593860) Visitor Counter : 106