മന്ത്രിസഭ

രാജ്യസഭയില്‍ നിന്നു പിന്‍വലിച്ച  അന്താരാഷ്ട്ര സാമ്പത്തിക സേവനകേന്ദ്ര അതോറിറ്റി ബില്‍ 2019 ലോക്സഭയില്‍ അവതരിപ്പിക്കുന്നതിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്കി

प्रविष्टि तिथि: 20 NOV 2019 10:36PM by PIB Thiruvananthpuram

2019 ലെ അന്താരാഷ്ട്ര സാമ്പത്തിക സേവനകേന്ദ്ര അതോറിറ്റി ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി. രാജ്യസഭയില്‍ 2019 ഫെബ്രുവരി 12 അവതരിപ്പിച്ച ബില്ല്  പാസാക്കിയിരുന്നില്ല. ഈ ബില്ല് വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.


പ്രയോജനങ്ങള്‍:


ഇപ്പോള്‍ അന്താരാഷ്ട്ര സാമ്പത്തിക സേവനകേന്ദ്രങ്ങള്‍ക്ക് (ഐഎഫ്.എസ്.സി) പക്കലുള്ള ബാങ്ക് ഇടപാടുകള്‍, മൂലധന വിപണി, ഇന്‍ഷുറന്‍സ് മേഖലകള്‍ എന്നിവ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഇന്ത്യ, ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഇ്ന്ത്യ എന്നി വിവിധ സ്ഥാപനങ്ങളാണ് നിയന്ത്രിക്കുന്നത്. ഐ.എഫ്.എസ്.സിയിലുള്ള ബിസിനസിന്റെ ചലനാത്മക രീതിക്ക് ഉയര്‍ന്ന തലത്തിലുള്ള പരസ്പര നിയന്ത്രിത ഏകോപനം അത്യാവശ്യമാണ്. അതിന്  ഐഎഫ്എസ് സിയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നിലവിലുള്ള നിയമങ്ങള്‍ക്ക് സ്പഷ്ടത വരുത്തലും ഇടയ്ക്കിടെയുള്ള ഭേദഗതികളും  ആവശ്യമാണ്.
ഐഎഫ്എസ്സിയിലെ സാമ്പത്തിക സേവനങ്ങളുടെയും ഉത്പ്പന്നങ്ങളുടെയും വികസനത്തിന് കേന്ദ്രീകൃതവും പ്രത്യേകവുമായ കാര്യനിര്‍വ്വഹണ ഇടപെടലുകളും ആവശ്യമാണ്. അതിനാല്‍ സാമ്പത്തിക വിപണി പങ്കാളികള്‍ക്ക് ആഗോള നിലവാരത്തിലുള്ള  സാഹചര്യങ്ങള്‍ ലഭ്യമാക്കുന്നതിന് ഇന്ത്യയിലെ ഐഎഫ്എസ്സി കള്‍ക്ക് ഏകീകൃത സാമ്പത്തിക കാര്യ നിര്‍വ്വഹണത്തിന്റെ ആവശ്യകത അനുഭവപ്പെടുന്നു.


വ്യവസായങ്ങളുടെ നടത്തിപ്പ് സുഗമമാക്കുക എന്ന കാഴ്ച്ചപ്പാടിന് ഇത് അത്യാവശ്യവുമാണ്. ഇന്ത്യയിലെ ഐഎഫ്എസ്സി കള്‍ വികസിച്ച് ആഗോള തലത്തിലെ മികച്ച പ്രവര്‍ത്തനങ്ങളുമായി  ഏകീഭവിക്കുന്നതിന്  ഏകീകൃത അതോറിറ്റി കൂടുതല്‍ പ്രചോദനം നല്കണം.


പശ്ചാത്തലം:


പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന 2019 ലെ അന്താരാഷ്ട്ര സാമ്പത്തിക സേവനകേന്ദ്ര അതോറിറ്റി ബില്‍ സാമ്പത്തിക സേവനങ്ങള്‍ നിയന്ത്രിക്കുന്നതിന് ഏകീകൃത അതോറിറ്റിയെ സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് 2019 ഫെബ്രുവരിയില്‍ ചേര്‍ന്ന  കേന്ദ്ര മന്ത്രിസഭാ യോഗം  അംഗീകാരം നല്കിയിരുന്നു. ഇതെ തുടര്‍ന്ന്  2019 ഫെബ്രുവരി 12 ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അന്താരാഷ്ട്ര സാമ്പത്തിക സേവനകേന്ദ്ര ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുകയും ചെയ്തു.
ഭരണഘടനയുടെ 117(1) വകുപ്പിനു കീഴില്‍ വരുന്ന ഒരു ധനബില്ലാണ് ഇതെന്നും അതിനാല്‍ ഭരണഘടനയുടെ 117(1), 274(1) വകുപ്പുകള്‍ പ്രകാരം രാഷ്ട്രപതിുയുടെ ശിപാര്‍ശയോടെ ഇത് ലോക്സഭയില്‍  അവതരിപ്പിക്കേണ്ടതാണ് എന്നും ലോകസഭാ സെക്രട്ടേറിയറ്റ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നു.


MRD


(रिलीज़ आईडी: 1592780) आगंतुक पटल : 120
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , हिन्दी , Marathi , Bengali , Punjabi , Tamil , Telugu , Kannada