പ്രധാനമന്ത്രിയുടെ ഓഫീസ്
എല്ലാവിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ഗവണ്‍മെന്റ്തയ്യാറാണെന്ന് പ്രധാനമന്ത്രി
Posted On:
18 NOV 2019 11:41AM by PIB Thiruvananthpuram
ശീതകാല സമ്മേളനത്തിന്റെആദ്യദിനം പ്രധാനമന്ത്രി മാധ്യമങ്ങളുമായിസംസാരിച്ചു;
ചര്‍ച്ചകളില്‍സജീവമായി പങ്കെടുക്കാന്‍ എം.പിമാരോടാവശ്യപ്പെട്ടു
രാജ്യസഭയുടെ 250- ാം സമ്മേളനവും ഇന്ത്യന്‍ ഭരണഘടനയുടെ 70ാം വാര്‍ഷികവുമെന്ന നിലയില്‍ നടപ്പു പാര്‍ലമെന്റ് സമ്മേളനം വളരെ പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിവിശേഷിപ്പിച്ചു.
പാര്‍ലമെന്റിന്റെശീതകാല സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളെഅഭിസംബോധന ചെയ്യുകയായിരുന്നുഅദ്ദേഹം.
ഇന്ത്യയെ പുരോഗതിയുടെ പാതയിലെത്തിക്കുന്നതില്‍സുപ്രധാന പങ്കുവഹിച്ചതിന് പ്രധാനമന്ത്രി രാജ്യസഭയെ പ്രശംസിച്ചു.
''സുഹൃത്തുക്കളേ, 2019-ലെഅവസാന പാര്‍ലമെന്റ് സമ്മേളനമാണിത്. ഇന്ത്യയുടെവികസനത്തിലും പുരോഗതിയിലുംസുപ്രധാന പങ്കുവഹിച്ച രാജ്യസഭയുടെ 250-ാം സമ്മേളനമെന്ന പ്രാധാന്യവും ഈ സമ്മേളനത്തിനുണ്ട്''.
നവംബര്‍ 26 ന് നാം എഴുപതാമത് ഭരണഘടനാ ദിനം ആഘോഷിക്കും. 1949 നവംബര്‍ 26 ന് നാം സ്വീകരിച്ച ഭരണഘടനയ്ക്ക്അന്ന് 70 വര്‍ഷം പൂര്‍ത്തിയാകും.
രാജ്യത്തിന്റെഐക്യം, അഖണ്ഡത, വൈവിധ്യംഎന്നിവഉയര്‍ത്തിപ്പിടിച്ച പ്രമാണമാണ് ഭരണഘടനയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
''നവംബര്‍ 26 ന് ഭരണഘടന സ്വീകരിച്ച് 70 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ നാം എഴുപതാമത് ഭരണഘടനാദിനം ആഘോഷിക്കുകയാണ്. ഈ ഭരണഘടന ഇന്ത്യയുടെഐക്യം, അഖണ്ഡത, വൈവിധ്യംഎന്നിവഉയര്‍ത്തിപ്പിടിക്കുന്നു. ഇന്ത്യയുടെസൗന്ദര്യംഅതില്‍ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അത്‌രാജ്യത്തിന്റെചാലകശക്തിയാണ്. നമ്മുടെ ഭരണഘടനയുടെ 70 വര്‍ഷത്തെക്കുറിച്ച്അവബോധം പകരുന്ന ഒരു സ്രോതസ്സായിമാറണം പാര്‍ലമെന്റിന്റെ ഈ സമ്മേളനം''.
കഴിഞ്ഞ തവണത്തെപ്പോലെഇത്തവണയുംവിവിധചര്‍ച്ചകളില്‍സജീവമായും സക്രിയമായും പങ്കെടുക്കാന്‍ പ്രധാനമന്ത്രി എം.പിമാരോടാവശ്യപ്പെട്ടു. ചര്‍ച്ചകളില്‍ നിന്ന്ഏറ്റവുംമികച്ച ഫലംലഭ്യമാക്കാനുംഅത്‌രാഷ്ട്രത്തിന്റെ പുരോഗതിയ്ക്കുംക്ഷേമത്തിനും പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നുംഅദ്ദേഹം പറഞ്ഞു.
''കഴിഞ്ഞ കുറച്ചുദിവസങ്ങളിലായിഏകദേശംഎല്ലാ പാര്‍ട്ടികളില്‍നിന്നുമുള്ളവിവിധ നേതാക്കളെകാണാനുള്ളഅവസരം നമുക്കുണ്ടായി. പുതിയഗവണ്‍മെന്റ് അധികാരത്തിലെത്തിയ ഉടന്‍ ചേര്‍ന്ന കഴിഞ്ഞസമ്മേളനത്തിലേതുപോലെ, ഈ സമ്മേളനത്തിലുംഎല്ലാഎം.പിമാരുടെയുംസജീവവും ക്രിയാത്മകവുമായ പങ്കാളിത്തംഉണ്ടാവണം. മുന്‍പില്ലാത്ത നേട്ടങ്ങളാണ്കഴിഞ്ഞ സമ്മേളനത്തിലുണ്ടായത്. ഈ നേട്ടങ്ങള്‍ ഗവണ്‍മെന്റിനും ട്രഷറിബെഞ്ചിനുംമാത്രംഅവകാശപ്പെട്ടതല്ലെന്ന് എനിയ്ക്ക് പരസ്യമായി സമ്മതിക്കേണ്ടി വരും, മുഴുവന്‍ പാര്‍ലമെന്റിനും, മുഴുവന്‍ അംഗങ്ങള്‍ക്കുമാണ് ഈ നേട്ടങ്ങളുടെഅവകാശം.
ഒരിക്കല്‍ക്കൂടിഎല്ലാഎം.പിമാര്‍ക്കുംഅവരുടെസജീവമായ പങ്കാളിത്തത്തിന് ഞാന്‍ നന്ദി പ്രകടിപ്പിക്കുന്നു. ഈ സമ്മേളനവും വര്‍ദ്ധിച്ച വീര്യത്തോടെരാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
എല്ലാവിഷയങ്ങളിലും നമുക്ക് ചര്‍ച്ചകള്‍ ആവശ്യമാണ്, അനുകൂലമായും പ്രതികൂലമായുംമികച്ച ചര്‍ച്ചകള്‍ ഉണ്ടാകേണ്ടത്ആവശ്യമാണ്. ചര്‍ച്ചകളില്‍ നിന്ന്ഉരുത്തിരിയുന്ന പരിഹാരങ്ങള്‍ രാഷ്ട്രത്തിന്റെ പുരോഗതിയ്ക്കുംക്ഷേമത്തിനുമായി ഉപയോഗിക്കണം.
എല്ലാഅംഗങ്ങള്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു', പ്രധാനമന്ത്രി പറഞ്ഞു.
AM/ND
(Release ID: 1592112)
Visitor Counter : 75