പ്രധാനമന്ത്രിയുടെ ഓഫീസ്‌

അടുത്ത ബ്രിക്‌സ് ഉച്ചകോടിയോടെ അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ 500 ബില്യണ്‍ ഡോളര്‍വ്യാപാര ലക്ഷ്യംകൈവരിക്കാന്‍ ബ്രിക്‌സ് ബിസിനസ്‌കൗണ്‍സില്‍രൂപരേഖ തയ്യാറാക്കി: പ്രധാനമന്ത്രി

Posted On: 14 NOV 2019 10:23PM by PIB Thiruvananthpuram

ദുരന്ത പ്രതിരോധ അടിസ്ഥാനസൗകര്യ ഉദ്യമത്തില്‍ പങ്കാളികളാകാന്‍ പ്രധാനമന്ത്രി ബ്രിക്‌സ് രാഷ്ട്രങ്ങളോടും ന്യൂഡെവലപ്‌മെന്റ് ബാങ്കിനോടും അഭ്യര്‍ത്ഥിച്ചു

 

ബ്രസീലില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ ബ്രിക്‌സ്‌കൗണ്‍സിലിന്റെയും ന്യൂഡെവലപ്‌മെന്റ് ബാങ്കിന്റെയും (എന്‍.ഡി.ബി) സാരഥികളുമൊത്ത് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബ്രിക്‌സ് രാജ്യങ്ങളിലെ മറ്റ് രാഷ്ട്രത്തലവന്‍മാരും സംഭാഷണം നടത്തി. 


അടുത്ത ബ്രിക്‌സ് ഉച്ചകോടിയോടെ ബ്രിക്‌സ് അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ 500 ബില്യണ്‍ ഡോളറിന്റെവ്യാപാര ലക്ഷ്യംകൈവരിക്കാന്‍ ബ്രിക്‌സ് ബിസിനസ്‌കൗണ്‍സില്‍രൂപരേഖ തയ്യാറാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. ഇതിനായുള്ള സാമ്പത്തിക മേഖലകള്‍ കണ്ടെത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിക്‌സ് ബിസിനസ്‌കൗണ്‍സിലും ന്യൂഡെവലപ്‌മെന്റ് ബാങ്കും തമ്മിലുള്ള പങ്കാളിത്ത കരാര്‍ രണ്ടു സ്ഥാപനങ്ങള്‍ക്കുംഗുണംചെയ്യും, അദ്ദേഹംകൂട്ടിച്ചേര്‍ത്തു.


ദുരന്ത പ്രതിരോധ അടിസ്ഥാനസൗകര്യ ഉദ്യമത്തില്‍ സഖ്യകക്ഷികളായി ചേരാന്‍ പ്രധാനമന്ത്രി ബ്രിക്‌സ് രാഷ്ട്രങ്ങളോടും എന്‍.ഡി.ബിയോടും അഭ്യര്‍ത്ഥിച്ചു. എന്‍.ഡി.ബിയുടെ ഒരുമേഖലാഓഫീസ് ഇന്ത്യയില്‍സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹംഅഭ്യര്‍ത്ഥിച്ചു. മുന്‍ഗണനാ മേഖലകളിലെ പദ്ധതികള്‍ക്ക് ഇത് ആക്കമേകും, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.


ബ്രിക്‌സ് ബിസിനസ്‌കൗണ്‍സിലിന്റെയും, ന്യൂഡെവലപ്‌മെന്റ് ബാങ്കിന്റെയും പൂര്‍ണ്ണ സഹകരണത്തോടെ മാത്രമേ ബ്രിക്‌സ് സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുകയെന്ന നമ്മുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയുള്ളൂവെന്ന് പ്രധാനമന്ത്രി ഉപസംഹരിച്ചു
ND



(Release ID: 1591899) Visitor Counter : 72