പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആഗോളതലത്തില്‍മാന്ദ്യമുണ്ടായിട്ടും ബ്രിക്സ്‌രാജ്യങ്ങള്‍ സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുകയുംദശലക്ഷക്കണക്കിനു പേരെദാരിദ്ര്യത്തില്‍നിന്നുമുക്തമാക്കുകയുംചെയ്തു: പ്രധാനമന്ത്രി

Posted On: 14 NOV 2019 4:11AM by PIB Thiruvananthpuram

ബ്രിക്സ്അംഗങ്ങള്‍ തമ്മിലുള്ള വ്യാപാരവും നിക്ഷേപ ലക്ഷ്യങ്ങളുംകൂടുതല്‍ലക്ഷ്യബോധത്തോടുകൂടിഉള്ളതാവണം: പ്രധാനമന്ത്രി

 


ഇന്നു ബ്രസീലില്‍ നടന്ന ബ്രിക്സ്ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബ്രിക്സ് ബിസിനസ്‌ഫോറത്തെ അഭിസംബോധന ചെയ്തു. മറ്റു ബ്രിക്സ്‌രാജ്യങ്ങളുടെ തലവന്‍മാരും ബിസിനസ്‌ഫോറത്തില്‍ പ്രസംഗിച്ചു. ലോകത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ 50 ശതമാനവും ബ്രിക്സ്‌രാജ്യങ്ങളിലാണ്ഉണ്ടാവുന്നതെന്നുചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിചൂണ്ടിക്കാട്ടി. ആഗോളതലത്തില്‍മാന്ദ്യംഉണ്ടായിട്ടും ബ്രിക്സ്‌രാജ്യങ്ങള്‍ സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുകയുംദശലക്ഷക്കണക്കിനു പേരെദാരിദ്ര്യത്തില്‍നിന്നുമോചിപ്പിക്കുകയുംസാങ്കേതികവിദ്യയിലും നൂതനാശയത്തിലും പുതിയഉയരങ്ങള്‍താണ്ടുകയുംചെയ്തുവെന്ന്അദ്ദേഹംകൂട്ടിച്ചേര്‍ത്തു. 


ബ്രിക്സ്‌രാജ്യങ്ങള്‍ക്കിടയിലുള്ളവ്യാപാരവും നിക്ഷേപവുംവര്‍ധിപ്പിക്കാന്‍ കൂടുതല്‍ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ബ്രിക്സ്‌രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തിന്റെചെലവുകുറയ്ക്കാനുള്ളഅഭിപ്രായങ്ങള്‍ ക്ഷണിച്ചു. അടുത്ത ബ്രിക്സ് ഉച്ചകോടിയാകുമ്പോഴേക്കും ബ്രിക്സ്‌രാജ്യങ്ങള്‍ചേര്‍ന്നുസംയുക്തസംരംഭങ്ങള്‍ ആരംഭിക്കാവുന്ന അഞ്ചുമേഖലകളെങ്കിലും കണ്ടെത്താന്‍ സാധിക്കണമെന്ന്അദ്ദേഹം നിര്‍ദേശിച്ചു


ഇന്നൊവേഷന്‍ ബ്രിക്സ് നെറ്റ്വര്‍ക്ക്, ബ്രിക്സ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ഫ്യൂച്ചര്‍ നെറ്റ്വര്‍ക്ക്തുടങ്ങിയ പ്രധാന പദ്ധതികളെക്കുറിച്ച് ഉച്ചകോടി നാളെ ചര്‍ച്ച ചെയ്യുമെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. മനുഷ്യവിഭവശേഷികേന്ദ്രീകരിച്ചുള്ളഇത്തരം പദ്ധതികളുടെ ഭാഗമാകാന്‍ സ്വകാര്യമേഖലയോട്അദ്ദേഹംഅഭ്യര്‍ഥിച്ചു. പരസ്പരംസാമൂഹികസുരക്ഷാകരാറില്‍ ഒപ്പിടാന്‍ അഞ്ചുരാജ്യങ്ങളുംതയ്യാറാകണമെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 


രാഷ്ട്രീയസ്ഥിരതയാലും പ്രവചിക്കാവുന്ന നയങ്ങളാലും ബിസിനസ്‌സൗഹൃദപരമായ പരിഷ്‌കാരങ്ങളാലുംലോകത്തിലെഏറ്റവുംസുതാര്യവും നിക്ഷേപ സൗഹൃദപൂര്‍ണവുമായ സമ്പദ്വ്യവസ്ഥഇന്ത്യയുടേതെന്നും പ്രധാനമന്ത്രി പറഞ്ഞു.



(Release ID: 1591694) Visitor Counter : 70