പ്രധാനമന്ത്രിയുടെ ഓഫീസ്‌

11ാമത് ബ്രിക്സ്ഉച്ചകോടിക്കിടെ പ്രധാനമന്ത്രിയുംചൈനീസ് പ്രസിഡന്റ് ശ്രീ. ഷീ ജിന്‍പിങ്ങുംകൂടിക്കാഴ്ച നടത്തി

Posted On: 14 NOV 2019 5:24AM by PIB Thiruvananthpuram

ബ്രസീലിയയില്‍ 11ാമത് ബ്രിക്സ്ഉച്ചകോടിക്കിടെ 2019 നവംബര്‍ 13നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട ചൈനീസ് പ്രസിഡന്റ് ശ്രീ. ഷീ ജിന്‍പിങ്ങുംകൂടിക്കാഴ്ച നടത്തി.രണ്ടാമത് അനൗദ്യോഗികഉച്ചകോടിക്കുചെന്നൈയില്‍ആതിഥ്യമരുളിയതിന് അഭിനന്ദനങ്ങള്‍ അറിയിച്ച പ്രസിഡന്റ്ഷീ ജിന്‍പിങ്, തനിക്കു പ്രധാനമന്ത്രി മോദിയും ഇന്ത്യന്‍ ജനതയും നല്‍കിയസ്വീകരണംഎന്നുംഓര്‍ക്കുമെന്നുവ്യക്തമാക്കി. 202ലെ അനൗദ്യോഗികഉച്ചകോടിക്കായിഅദ്ദേഹം പ്രധാനമന്ത്രിയെചൈനയിലേക്കു ക്ഷണിച്ചു. തീയതിയുംവേദിയും നയതന്ത്ര വകുപ്പുകള്‍വഴിതീരുമാനിക്കും. 


വ്യാപാരം, നിക്ഷേപം എന്നീമേഖലകള്‍സംബന്ധിച്ചുഗൗരവമേറിയ ചര്‍ച്ചകള്‍ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യംഇരുവരുംഅംഗീകരിച്ചു. അടുത്തിടെഷാംഗ്ഹായില്‍സമാപിച്ച ചൈന ഇംപോര്‍ട്ട്എക്സ്പോര്‍ട്ട്എക്സ്പോയില്‍ഇന്ത്യആത്മാര്‍ഥതയോടെ പങ്കെടുത്തതിനു പ്രസിഡന്റ്‌സീ പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു. വ്യാപാര, സമ്പദ്വ്യവസ്ഥാരംഗങ്ങളെസംബന്ധിച്ച ഉന്നതതലസമിതിയോഗം ഉടന്‍ ചേരണമെന്ന്ഇരു നേതാക്കളും സമ്മതിച്ചു. 


ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധംആരംഭിച്ചതിന്റെ 70ാം വാര്‍ഷികംഅടുത്ത വര്‍ഷംആഘോഷിക്കുന്നതിനു നടത്തിവരുന്ന തയ്യാറെടുപ്പുകള്‍ഇരുവരുംവിലയിരുത്തി. ഈ ആഘോഷം ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടാന്‍ സഹായകമാകുമെന്ന്അവര്‍വിലയിരുത്തി.അതിര്‍ത്തിസംബന്ധിച്ച കാര്യങ്ങള്‍ക്കായി പ്രത്യേക പ്രതിനിധികളുടെഒരുയോഗംകൂടി നടക്കുമെന്നു നിരീക്ഷിച്ച നേതാക്കള്‍, അതിര്‍ത്തിപ്രദേശങ്ങളില്‍ശാന്തിയുംസുരക്ഷയും നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യംആവര്‍ത്തിച്ചു.
***



(Release ID: 1591692) Visitor Counter : 97