പ്രധാനമന്ത്രിയുടെ ഓഫീസ്
മോത്തിഹാരി - അംലേക്ഗഞ്ച് (നേപ്പാള്‍) പൈപ്പ്‌ലൈന്‍ പ്രധാനമന്ത്രിയും നേപ്പാള്‍ പ്രധാനമന്ത്രി ഒലിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു
Posted On:
10 SEP 2019 2:17PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. കെ.പി. ശര്‍മ്മ ഒലിയും ഇന്ന് സംയുക്തമായി ദക്ഷിണേഷ്യയിലെ ആദ്യത്തെ അതിര്‍ത്തി കടന്നുള്ള പെട്രോളിയം ഉല്പന്ന പൈപ്പ് ലൈന്‍ വീഡിയോ കോണഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മോത്തിഹാരിയില്‍ നിന്ന് നേപ്പാളിലെ അംലേക്ഗഞ്ച് വരെയാണ് പൈപ്പ് ലൈന്‍.
തദവസരത്തില്‍ സംസാരിക്കവെ, ഈ സുപ്രധാന ബന്ധിപ്പിക്കല്‍ പദ്ധതി നിശ്ചയിച്ചിരുന്നതില്‍ നിന്നും വളരെ നേരത്തെ പൂര്‍ത്തിയാക്കിയതില്‍ പ്രധാനമന്ത്രി ഒലി സംതൃപ്തി രേഖപ്പെടുത്തി.
69 കിലോമീറ്റര്‍ നീളം വരുന്ന, പ്രതിവര്‍ഷം രണ്ട് ദശലക്ഷം ടണ്‍ ശേഷിയുള്ള മോത്തിഹാരി അംലേക്ഗഞ്ച് പൈപ്പ്‌ലൈന്‍ നേപ്പാളിലെ ജനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് താങ്ങാവുന്ന നിരക്കില്‍ ശുദ്ധമായ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ പ്രദാനം ചെയ്യുമെന്ന് ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. നേപ്പാളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ലിറ്റര്‍ ഒന്നിന് രണ്ട് രൂപ വച്ച് കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ഒലി നടത്തിയ പ്രഖ്യാപനത്തെ അദ്ദേഹം സ്വാഗതം ചെയ്തു.
ഇന്ത്യ - നേപ്പാള്‍ സഹകരണം വികസിക്കുന്നതിന് പതിവായുള്ള ഉന്നതതല രാഷ്ട്രീയ വിനിമയങ്ങള്‍ പുരോഗമനപരമായ കാര്യപരിപാടിക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിവിധ രംഗങ്ങളില്‍ ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലുള്ളതും വിപുലവുമായിത്തീരുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.
നേപ്പാള്‍ സന്ദര്‍ശിക്കുന്നതിനുള്ള പ്രധാനമന്ത്രി ഒലിയുടെ ക്ഷണം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്വീകരിച്ചു.
NDMRD– 512
(Release ID: 1584667)
Visitor Counter : 115