മന്ത്രിസഭ

വിവിധ മേഖലകളിലെ നേരിട്ടുള്ള വിദേശ നിക്ഷേപ നയം പുനരവലോകനം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം മന്ത്രിസഭായോഗം അംഗീകരിച്ചു

Posted On: 28 AUG 2019 7:35PM by PIB Thiruvananthpuram

 

 

വിവിധ മേഖലകളിലെ നേരിട്ടുള്ള വിദേശനിക്ഷേപങ്ങള്‍ പുനരവലോകനം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

നേരിട്ടുള്ള വിദേശ നിക്ഷേപ നയപരിഷ്‌ക്കരണത്തിലൂടെയുണ്ടാകുന്ന പ്രധാനപ്പെട്ട നേട്ടങ്ങളും ഗുണങ്ങളും

1. നേരിട്ടുള്ള വിദേശ നിഷേപനയത്തിലെ മാറ്റങ്ങള്‍ മേക്കിംഗ് ഇന്ത്യയെ പ്രധാനപ്പെട്ട നേരിട്ടുള്ള വിദേശനിക്ഷേപ ലക്ഷ്യസ്ഥാനമാക്കി മാറ്റും; അതിന്റെ ഗുണഫലമായി നിക്ഷേപങ്ങളും തൊഴിലും വളര്‍ച്ചയും വര്‍ദ്ധിക്കും.

2. കല്‍ക്കരി മേഖലയില്‍, കല്‍ക്കരിയുടെ വില്‍പ്പനയ്ക്ക്, കല്‍ക്കരി ഖനനത്തിന്, അനുബന്ധ പശ്ചാത്തല സൗകര്യങ്ങളുമായി ബന്ധപ്പെട്ടവയ്ക്കും സ്വാഭാവിക വഴിയില്‍ കൂടി 100% നേരിട്ടുള്ള വിദേശനിക്ഷേപം, വളരെ കാര്യക്ഷമവും മത്സരാധിഷ്ഠിതവുമായ കല്‍ക്കരി വിപണിയുണ്ടാക്കുന്നതിനായി അന്തര്‍ദ്ദേശയ രംഗത്തെ പ്രമുഖരെ ആകര്‍ഷിക്കും.

3. തുടര്‍ന്ന്, മേക്ക് ഇന്‍ ഇന്ത്യയുടെ ലക്ഷ്യത്തിന് തുല്യമായി കരാര്‍ സംഭാവനകളിലൂടെ ഉല്‍പ്പാദനം നടക്കും. കരാര്‍ നിര്‍മ്മാണമേഖലയില്‍ നിലവില്‍ സ്വാഭാവിക വഴിയിലൂടെ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചിരിക്കുന്നത്, ഇന്ത്യയിലെ ഉല്‍പ്പാദനമേഖലയ്ക്ക് വലിയ ഉണര്‍വുണ്ടാക്കും.

4.ഏക ബ്രാന്‍ഡ് ചില്ലറ വില്‍പ്പനയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് പ്രാദേശിക നടപടി സ്രോതസുകളിലെ ഇളവുകള്‍ കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇത് വലിയ തോതിലുള്ള അയവു നല്‍കുകയും ഏക ബ്രാന്‍ഡ് ചില്ലറ വില്‍പ്പന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കുകയും ചെയ്യും, അതിനോടൊപ്പം ഒരു അടിസ്ഥാനവര്‍ഷത്തില്‍ ഉയര്‍ന്ന കയറ്റുമതിക്ക് കമ്പനികള്‍ക്കും ഒരു പോലെയുള്ള സാഹചര്യം സൃഷ്ടിക്കും. അതോടൊപ്പം ഭൗതികവ്യാപാരസ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ഓണ്‍െലെന്‍ വ്യാപാരത്തിന് അനുമതി നല്‍കിയത് നിലവിലെ വിപണിയിലെ പ്രവര്‍ത്തനങ്ങളോടൊപ്പം നയസമന്വയവും കൊണ്ടുവരും. ഓണ്‍ലൈന്‍ വ്യാപാരം, ചരക്ക് നീക്കം, ഡിജിറ്റല്‍ ഇടപാടുകള്‍, ഉപഭോക്തൃസംരക്ഷണം, പരിശീലനവും ഉല്‍പ്പന്ന നൈപുണ്യവും എന്നീ രംഗങ്ങളില്‍ തൊഴില്‍ സൃഷ്ടിക്കും.

5. നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തില്‍ മുകളില്‍ പറഞ്ഞിട്ടുള്ള ഭേദഗതികള്‍കൊണ്ടുവന്നത് രാജ്യത്ത് വ്യാപാരം സുഗമമാക്കുന്നതിനായി നേരിട്ടുള്ള വിദേശന നിക്ഷേപ നയങ്ങള്‍ കൂടുതല്‍ ഉദാരമാക്കുന്നതിനും ലളിതവല്‍ക്കരിക്കുന്നതിനുമാണ്. ഇത് വലിയ നേരിട്ടുള്ള വിദേശ നിക്ഷേപ ഒഴുക്കിലേക്ക് നയിക്കുകയും അതിലൂടെ നിക്ഷേപങ്ങളുടെ വരുമാനത്തിന്റെ തൊഴിലിന്റെ വളര്‍ച്ചയ്ക്ക് സംഭാവന ചെയ്യുകയും ചെയ്യും.

പശ്ചാത്തലം

നേരിട്ടുള്ള വിദേശ നിക്ഷേപം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും സാമ്പത്തിക വളര്‍ച്ചയ്ക്ക് വേണ്ട വായ്‌പേതര സമ്പത്തിനുമുള്ള ഒരു പ്രധാനപ്പെട്ട പ്രേരകശക്തിയാണ്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ഒരു നിക്ഷേപ സൗഹൃദനയമാണ് ഗവണ്‍മെന്റ് കൊണ്ടുവന്നിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ 100% നേരിട്ടുള്ള വിദേശ നിക്ഷേപം മിക്കവാറും എല്ലാ മേഖലകളിലും/പ്രവര്‍ത്തനങ്ങളിലും സ്വാഭാവിക വഴിയിലൂടെ തന്നെ അനുവദിച്ചിട്ടുണ്ട്. ഇന്ത്യയെ വളരെ ആകര്‍ഷകമായ ഒരു നിക്ഷേപ ലക്ഷ്യസ്ഥാനമാക്കുന്നതിനായി വിവിധ ഖേലകളിലെ നേരിട്ടുള്ള വിദേശനിക്ഷേപ വ്യവസ്ഥകള്‍ അടുത്ത വര്‍ഷങ്ങളില്‍ വളരെ പുരോഗമനപരവും ഉദാരപൂര്‍ണവുമാക്കി. പ്രതിരോധം, നിര്‍മ്മാണ വികസനം, വ്യാപാരം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഊര്‍ജ കൈമ്മാറ്റം, ഇന്‍ഷ്വറന്‍സ്, പെന്‍ഷന്‍, മറ്റ് സാമ്പത്തിക സേവനങ്ങള്‍, കമ്പനികളുടെ സ്വത്ത് പുനഃസംഘടന, ബ്രോഡ്കാസ്റ്റിംഗ്, വ്യോമയാനം എന്നിവയുള്‍പ്പെടെ ചില മേഖലകളില്‍ മാറ്റം കൊണ്ടുവന്നിരുന്നു.
ഈ പരിഷ്‌ക്കാരങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വലിയ ഒഴുക്കുണ്ടാക്കി. 2009-10 മുതല്‍ 2013-14 വരെയുള്ള അഞ്ചുവര്‍ഷത്തെ നേരിട്ടുള്ള വിദേശനിക്ഷേപം 189 ബില്യന്‍ യു.എസ്. ഡോളറായിരുന്നത്, 2014-15 മുതല്‍ 2018-19 വരെ ഇന്ത്യയിലുണ്ടായ ആകെ നേരിട്ടുള്ള വിദേശ നിക്ഷേപം 286 യു.എസ്. ഡോളറായി. അതായത് 64.37 ബില്യന്‍ യു.എസ്. ഡോളര്‍ (താല്‍ക്കാലിക കണക്കുകള്‍) ആണ് ഏതെങ്കിലും ഒരു സാമ്പത്തികവര്‍ഷത്തേയ്ക്ക് ലഭിച്ച ഏറ്റവും വലിയ നേരിട്ടുള്ള വിദേശനിക്ഷേപം.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ആഗോളതലത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ വരവില്‍ എതിര്‍കാറ്റാണുണ്ടായിട്ടുള്ളത്. ഐക്യരാഷ്ട്ര സഭയുടെ വ്യാപാര വികസന കോണ്‍ഫറന്‍സി(യു.എന്‍.സി.ടി.എ.ഡി)ന്റെ 2019ലെ റിപ്പോര്‍ട്ട് പ്രകാരം നേരിട്ടുള്ള ആഗോള വിദേശ നിക്ഷേപം 2018ല്‍ 13 ശതമാനമായി അടിതെറ്റി, മുന്‍വര്‍ഷത്തെ 1.5 ട്രില്യന്‍ യു.എസ്. ഡോളറില്‍ നിന്ന് 1.3 ട്രില്യന്‍ യു.എസ്. ഡോളറായി കുറഞ്ഞു. മൂന്നാമത്തെ തുടര്‍ച്ചയായ വാര്‍ഷിക ഇടിവ്. ആഗോളതലത്തിലെ ചിത്രത്തിന് വിരുദ്ധമായി ഇന്ത്യ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കിന് ഏറ്റവും പരിഗണിക്കപ്പെടുന്നതും ആകര്‍ഷിക്കുന്നതുമായ ലക്ഷ്യസ്ഥാനമായി തുടര്‍ന്നും നിലകൊണ്ടു. അതിനാല്‍ നേരിട്ടുള്ള വിദേശ നിക്ഷേപ നയ ഭരണസംവിധാനം കൂടുതല്‍ ലളിതമാക്കിയും ഉദാരവല്‍ക്കരിച്ചും കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള ശേഷിയുണ്ടെന്ന തോന്നലുണ്ടാക്കി.

ഇന്ത്യയെ കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനായി 2019-20ലെ കേന്ദ്ര ബജറ്റില്‍ ധനകാര്യമന്ത്രി നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ കൂടുതല്‍ ഉറച്ച നേട്ടങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ വച്ചു. അതിനെത്തുടര്‍ന്നു നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തില്‍ നിരവധി ഭേദഗതി കൊണ്ടുവരാന്‍ ഗവണ്‍മെന്റും തീരുമാനിച്ചു. താഴെയുള്ള ഖണ്ഡികകളില്‍ ഈ മാറ്റങ്ങളുടെ വിശദാംശങ്ങളുണ്ട്.

കല്‍ക്കരി ഖനനം

നിലവിലെ നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തില്‍ ഊര്‍ജ പദ്ധതികള്‍, ഇരുമ്പ്-ഉരുക്ക്-സിമന്റ് കമ്പനികള്‍, നിയമത്തിന്റെയും ചട്ടത്തിന്റെയും അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുള്ള മറ്റ് യോഗ്യതയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കല്‍ക്കരി-ലിഗ്‌നൈറ്റ് ഖനനത്തിന് സ്വാഭാവിക വഴിയിലൂടെ 100% നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചിരുന്നു. അതിനുപുറമെ കല്‍ക്കരി പ്രോസസിംഗ് യൂണിറ്റുകളായ വാഷറിപ്ലാന്റുകള്‍ പോലെയുള്ളവ ആരംഭിക്കുന്നതിനും 100% നേരിട്ടുള്ള വിദേശ നിക്ഷേപം സ്വാഭാവിക വഴിയിലൂടെ അനുവദിച്ചിരുന്നു. എന്നാല്‍ ആ കമ്പനി കല്‍ക്കരി ഖനനം ചെയ്യാന്‍ പാടില്ല, അവരുടെ കല്‍ക്കരി പ്രോസസിംഗ് പ്ലാന്റുകളില്‍ നിന്നു വാഷ്‌ചെയ്ത കല്‍ക്കരിയോ വലുപ്പമുള്ള കല്‍ക്കരിയോ പൊതുവിപണിയില്‍ വില്‍ക്കാന്‍ പാടില്ല, ഈ വാഷ് ചെയ്തതോ വലിയതോ ആയ കല്‍ക്കരി അസംസ്‌കൃത കല്‍ക്കരി വാഷിംഗിനോ സൈസിംഗിനോ ആയി നല്‍കിയ കമ്പനികള്‍ക്ക് നല്‍കാമെന്ന വ്യവസ്ഥയിലാണ് ഇത് നല്‍കിയിരുന്നത്.

എന്നാല്‍ കല്‍ക്കരിയുടെ വില്‍പ്പനയ്ക്ക്, 2015ലെ കല്‍ക്കരി ഖനി (പ്രത്യേക വ്യവസ്ഥകള്‍) നിയമം, ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) നിയമം 1957, കാലാകാലാങ്ങളായി ഇവയില്‍ വരുത്തിയ ഭേദഗതി, അതോടൊപ്പം ഈ വിഷയത്തിന് ആധാരമായ മറ്റ് നിയമങ്ങള്‍ എന്നിവയുടെ വ്യവസ്ഥകള്‍ക്ക് ആധാരമായി അനുബന്ധ പ്രോസസിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഉള്‍പ്പെടെ കല്‍ക്കരി ഖനനത്തിന് 100% നേരിട്ടുള്ള വിദേശ നിക്ഷേപം സ്വാഭാവിക വഴിയിലൂടെ അനുവദിക്കാന്‍ തീരുമാനിച്ചു. ”അനുബന്ധ പ്രക്രിയ പശ്ചാത്തല സൗകര്യങ്ങളില്‍”കല്‍ക്കരി വാഷറി, പൊടിക്കല്‍ (ക്രഷിംഗ്) കല്‍ക്കരി കൈകാര്യവും വേര്‍തിരിക്കലും (മാഗ്നറ്റിക്കും മാഗ്നറ്റിക്ക് അല്ലാത്തവയും)

കരാര്‍ ഉല്‍പ്പാദനം

‘ഉല്‍പ്പാദന മേഖലയില്‍ സ്വാഭാവിക വഴിയിലൂടെയുള്ള 100% നേരിട്ടുള്ള വിദേശ നിക്ഷേപം നിലവിലെ നേരിട്ടുള്ള വിദേശ നിക്ഷേപ നയം അനുവദിച്ചിരുന്നു. കരാര്‍ ഉല്‍പ്പാദനത്തിന് നയത്തില്‍ പ്രത്യേക വ്യവസ്ഥകള്‍ ഒന്നും ഉണ്ടായിരുില്ല. കരാര്‍ നിര്‍മ്മാണമെന്നതിന് വ്യക്തത വരുത്താനായി ഇന്ത്യയില്‍ കരാര്‍ നിര്‍മ്മാണത്തിന് 100% നേരിട്ടുള്ള വിദേശ നിക്ഷേപം സ്വാഭാവിക വഴിയിലൂടെ അനുവദിക്കാന്‍ തീരുമാനിച്ചു.
‘നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ നിര്‍മ്മാണമേഖലയിലുള്ള വിദേശ നിക്ഷേപം സ്വാഭാവിക വഴിയിലൂടെയുമാണ്. പ്രിന്‍സിപ്പലും പ്രിന്‍സിപ്പലും തമ്മിലോ, പ്രിന്‍സിപ്പലും ഏജന്റും തമ്മിലോ ഉള്ള നിയമപരമായ വാടകകരാറിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥാപനത്തിനോ, അല്ലെങ്കില്‍ കരാര്‍ ഉല്‍പ്പാദനത്തിലൂടെയോ നടത്താം.

ഏക ബ്രാന്റ ചില്ലറ വില്‍പ്പന (സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയില്‍ ട്രേഡിംഗ്-എസ്.ബി.ആര്‍.ടി.)

1. ഏക ബ്രാന്റ് ചില്ലറ വില്‍പ്പന സ്ഥാപനത്തിന് 51%ലേറെ നേരിട്ടുള്ള വിദേശ നിക്ഷേപം ഉണ്ടെങ്കില്‍ നിലവിലെ നേരിട്ടുള്ള വിദേശ നിക്ഷേപ നയപ്രകാരം ചരക്കിന്റെ മൂല്യത്തില്‍ 30% ഇന്ത്യയില്‍ ഉല്‍പ്പാദിച്ചവയായിരിക്കണം. പ്രാദേശിക സ്രോതസ് ആവശ്യങ്ങള്‍ക്കായി 5 വര്‍ഷം ശരാശരിയായി ഇത് സാധ്യമാക്കാം, അതിന് ശേഷം ഇന്ത്യയിലെ പ്രവര്‍ത്തനം വര്‍ഷം തോറും നടപ്പാക്കാം. എക ബ്രാന്റ് ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അയവുള്ളതും ലളിതമായ പ്രവര്‍ത്തനത്തിനുമായി ഇന്ത്യയില്‍ നിന്നും ഈ ഏക ബ്രാന്റ് ചില്ലറ വില്‍പ്പന സ്ഥാപനം നടത്തുന്ന എല്ലാ സംഭരണവും പ്രാദേശിക സ്രോതസ്‌വല്‍ക്കരിക്കാം, ഇന്ത്യയില്‍ നിന്നും സംഭരിച്ച ചരക്കുകള്‍ ഇവിടെ വില്‍ക്കുന്നുവോ, അതോ കയറ്റുമതി ചെയ്യുന്നുവോയെന്ന് പരിഗണിക്കാതെ ഇത് ചെയ്യാം. 5 വര്‍ഷം കയറ്റുമതി പരിഗണിക്കണമെന്ന നിലവിലെ പരിധി കയറ്റുമതിക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനായി മാറ്റണമെന്ന നിര്‍ദ്ദേശമുണ്ടായി.

2) പ്രാദേശിക സ്രോതസ് ആവശ്യങ്ങളുടെയും ആഗോള പ്രവര്‍ത്തനത്തിന് വേണ്ട വര്‍ദ്ധിച്ച സ്രോതസ് ആവശ്യങ്ങളുടെയും പ്രവാസികളുടെ ഏക ബ്രാന്റ് വ്യാപാര സ്ഥാപനങ്ങളുടെ നേരിട്ടോ അല്ലെങ്കില്‍ അവരുടെ ഒരു കൂട്ടം കമ്പനികളിലൂടെയോ ഉള്ള പ്രവര്‍ത്തനത്തെയും ആദ്യ അഞ്ചുവര്‍ഷം പ്രാദേശിക സ്രോതസിംഗായി കണക്കാക്കും. എന്നാല്‍ ഒരു സ്ഥാപനമോ, അവരുടെ കമ്പനികളുടെ ശൃംഖലകള്‍ക്കോ ആഗോള പ്രവര്‍ത്തനത്തിന് വേണ്ടി മാത്രമല്ലാതെയും ബന്ധമില്ലാത്ത ഒരു മൂന്നാം കക്ഷിയില്‍ നിന്നും ഏകബ്രാന്റ് വ്യാപാര സ്ഥാപനത്തിനോ അതിന്റെ കമ്പനിശൃംഖലകള്‍ക്കോ വേണ്ടി ഇന്ത്യയില്‍ നിന്നും സ്രോതസുണ്ടാക്കുന്ന മാതൃകയാണ് പ്രചാരത്തിലുള്ളത്. ഇത്തരം വ്യാപാര പ്രവര്‍ത്തനങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യയില്‍ നിന്നും ആഗോള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചരക്കുകളുടെ ഉറവിടം എകബ്രാന്റ് ചില്ലറ വില്‍പ്പന സ്ഥാപനമോ അവരുടെ കമ്പനികളുടെ ശൃംഖലകള്‍ക്കോ (നാട്ടിലുള്ളവരോ, പ്രവാസികളോ) നേരിട്ടോ, അല്ലെങ്കില്‍ നിയമപരമായ വാടകക്കരാറിന്റെ അടിസ്ഥാനത്തില്‍ പരോക്ഷമായി മൂന്നാം കക്ഷി വഴിയോ സമാഹരിക്കാമെന്നും തീരുമാനിച്ചു.

3) മുന്‍ വര്‍ഷത്തെ മൂല്യത്തിന് മുകളിലുള്ള ആഗോള ഉറവിടത്തെ മാത്രമേ പ്രാദേശിക സ്രോതസായി നിലവിലെ നയം അംഗീകരിച്ചിരുന്നുള്ളൂ. വര്‍ഷം തോറും അത്തരം വര്‍ധന കയറ്റുമതിയില്‍ ഉണ്ടാകണമെന്ന ആവശ്യകത കമ്പനികളുടെ സംവിധാനത്തില്‍ വ്യതിയാനങ്ങള്‍ സൃഷ്ടിക്കും. അടിസ്ഥാനവര്‍ഷത്തിലോ അതിനോടടുത്ത വര്‍ഷങ്ങളിലോ കുറഞ്ഞ കയറ്റുമതിയുള്ള കമ്പനിക്ക് നിലവിലെ ആവശ്യകത പരിഹരിക്കാനാകും. അതേസമയം, സ്ഥായിയായി ഉയര്‍ന്ന കയറ്റുമതിയുള്ള കമ്പനികളോട് അനാവശ്യമായ വിവേചനത്തിനും ഇത് വഴിവയ്ക്കും. അതുകൊണ്ട് ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ സ്രോതസുകളും പ്രാദേശിക സ്രോതസുകളായി കണക്കാക്കാന്‍ (ഒരു വര്‍ദ്ധിത മൂല്യവുമില്ല) ഇപ്പോള്‍ തീരുമാനിച്ചു.

4) നിലവിലെ നയപ്രകാരം ഏക ബ്രാന്റ് ചില്ലറ വില്‍പ്പന സ്ഥാപനങ്ങള്‍ തങ്ങളുടെ ബ്രാന്റിന്റെ ഇ-കോമേഴ്‌സിലൂടെയുള്ള വില്‍പ്പനയ്ക്ക് മുമ്പായി ബ്രിക്ക് ഭൗതികമായ വ്യപാരസ്ഥാപനങ്ങള്‍ വഴി തങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കണം. അത്തരം സ്‌റ്റോറുകള്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ഓണ്‍ലൈന്‍ വഴിയുള്ള ചില്ലറ വില്‍പ്പന നടത്താം, എന്നാല്‍ ഓണ്‍ലൈന്‍ വ്യാപാരം ആരംഭിച്ച് രണ്ടുവര്‍ഷം കഴിയുന്നതിന് മുമ്പ് ആ സ്ഥാപനം ഒരു ഭൗതികവ്യാപാരസ്ഥാപനം ആരംഭിക്കണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണിത്. ഓണ്‍ലൈന്‍ വില്‍പ്പന ചരക്ക് നീക്കം, ഡിജിറ്റല്‍ ഇടപാട്, കസ്റ്റമര്‍ കെയര്‍ (ഉപഭോക്തൃ സംരക്ഷണം) പരിശീലനവും ഉല്‍പ്പാദന നൈപുണ്യവും മേഖലകളില്‍ തൊഴില്‍ സൃഷ്ടിക്കുന്നതിലേക്ക് നയിക്കും.

ഡിജിറ്റല്‍ മാധ്യമം

ന്യൂസ് ആന്റ് കറന്റ് അഫയേഴ്‌സ് ടി.വി. ചാനലുകളുടെ അപ് ലിങ്കിംഗിന് നിലവിലെ നേരിട്ടുള്ള വിദേശ നിക്ഷേപ നയപ്രകാരം 49% നേരിട്ടുള്ള വിദേശ നിക്ഷേപമാണ് അംഗീകൃത വഴിയിലൂടെ അനുവദിച്ചിരുന്നത്. വാര്‍ത്തകളുടെയും സമകാലിക വിഷയങ്ങളുടെയൂം ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ അപ്‌ലോഡിംഗ്/സ്ട്രീമിംഗ് നടത്തുന്നതിനായി ഗവണ്‍മെന്റ് വഴിയില്‍ 26% നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനും തീരുമാനിച്ചു; അച്ചടി മാധ്യമങ്ങളുടെ രീതിയില്‍.



(Release ID: 1583488) Visitor Counter : 234