പ്രധാനമന്ത്രിയുടെ ഓഫീസ്‌

പാര്‍ലമെന്റ്മന്ദിരസമുച്ചയത്തിലെ ചലനാത്മക പ്രകാശ സംവിധാനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Posted On: 13 AUG 2019 8:45PM by PIB Thiruvananthpuram

 

 

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പാര്‍ലമെന്റ്മന്ദിരസമുച്ചയത്തിലെ ചലനാത്മക പ്രകാശ സംവിധാനം 2019 ആഗസ്റ്റ് 13 ചൊവ്വാഴ്ചവൈകുന്നേരം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി കുറച്ചു സമയംലൈറ്റ്‌ഷോ വീക്ഷിക്കുകയുംചെയ്തു. നോര്‍ത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക്, രാഷ്ട്രപതി ഭവന്‍ എന്നിവിടങ്ങളിലും ഇത്തരം പ്രകാശ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഡല്‍ഹിയുടെഹൃദയഭാഗത്തുള്ള ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ജനങ്ങളെപ്രോത്സാഹിപ്പിക്കുന്ന ഈ പ്രകാശ സംവിധാനം ഇതിനകം ഏറെ ജനപ്രിയമായിട്ടുണ്ട്.
AM/ND MRD


(Release ID: 1582063)