വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ദൂരദര്‍ശന്റെദേശഭക്തി ഗാനമായ'വതന്‍'കേന്ദ്രമന്ത്രി പ്രകാശ്ജാവ്‌ദേക്കര്‍ പ്രകാശനം ചെയ്തു

Posted On: 13 AUG 2019 12:03PM by PIB Thiruvananthpuram

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദൂരദര്‍ശന്‍ നിര്‍മ്മിച്ച ദേശഭക്തി ഗാനമായ'വതന്‍'കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ. പ്രകാശ്ജാവ്‌ദേക്കര്‍ ന്യൂഡല്‍ഹിയില്‍ഇന്ന് പ്രകാശനം ചെയ്തു. 
അലോക് ശ്രീവാസ്തവ്‌രചനയുംദുഷ്യന്ത്‌സംഗീതവും നിര്‍വ്വഹിച്ച്‌ബോളിവുഡ് ഗായകന്‍ ജാവേദ്അലി പാടിയ ഈ ഗാനം നവ ഇന്ത്യയ്ക്കുള്ളആദരമാണ്. ഗവണ്‍മെന്റിന്റെ നിരവധി സുപ്രധാന ഉദ്യമങ്ങള്‍വിവരിക്കുന്ന ഗാനത്തില്‍,അടുത്തിടെ നടന്ന  ചന്ദ്രയാന്‍ രണ്ടിന്റെവിജയകരമായവിക്ഷേപണത്തിന് പിന്നിലെ നിശ്ചയദാര്‍ഢ്യവും പ്രതിപാദിക്കുന്നു. രാജ്യത്തിന് വേണ്ടിരക്തസാക്ഷികളായവര്‍ക്കും നമ്മുടെ സായുധസേനകളുടെവിപധി ധൈര്യത്തിനുമുള്ളആദരംകൂടിയാണ് ഗാനം. ഈ ഗാനത്തെ ദൂരദര്‍ശനും വാര്‍ത്താവിതരണ മന്ത്രാലയവും പകര്‍പ്പവകാശത്തില്‍ നിന്ന്ഒഴിവാക്കിയിട്ടുണ്ട്.രാജ്യത്ത്കൂടുതല്‍ ജനങ്ങളിലേക്ക്‌വിവിധ മാധ്യമങ്ങളിലൂടെഈ ഗാനം എത്തുന്നുവെന്ന്ഉറപ്പുവരുത്താനാണിത്. 
പ്രസാര്‍ ഭാരതി ചെയര്‍മാന്‍ ഡോ. എ. സൂര്യപ്രകാശ്, പ്രസാര്‍ ഭാരതിസി.ഇ.ഒ ശ്രീ. ശശിശേഖര്‍ വെമ്പട്ടി, ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറല്‍ ശ്രീമതി. സുപ്രിയസാഹു, ദൂരദര്‍ശന്‍ ന്യൂസ്ഡയറക്ടര്‍ ജനറല്‍ ശ്രീ. മയങ്ക്അഗര്‍വാള്‍, ആകാശവാണിഡയറക്ടര്‍ ജനറല്‍ ശ്രീ. എഫ്. ഷെഹ്‌രിയാര്‍, വാര്‍ത്താവിതരണമന്ത്രാലയത്തിലെയും, പ്രസാര്‍ ഭാരതിയിലെയുംമുതിര്‍ന്ന ഉദ്യോഗസ്ഥര്‍തുടങ്ങിയവര്‍ചടങ്ങില്‍സംബന്ധിച്ചു.
ND MRD– 466



(Release ID: 1581943) Visitor Counter : 91