മന്ത്രിസഭ

സമാധാനപരമായ ആവശ്യങ്ങള്‍ക്കു വേണ്ടി ബഹിരാകാശം വിനിയോഗിക്കുന്നതു സംബന്ധിച്ച  ഇന്ത്യാ- ബഹറൈന്‍ സഹകരണ ധാരണാപത്രത്തിന് മന്ത്രിസഭാ അനുമതി

Posted On: 31 JUL 2019 3:37PM by PIB Thiruvananthpuram

 

സമാധാനപരമായ ആവശ്യങ്ങള്‍ക്കു വേണ്ടി ബഹിരാകാശം വിനിയോഗിക്കുന്നതിന് ഇന്ത്യയും ബഹറൈനും തമ്മില്‍ സഹകരിക്കുന്നതിനുള്ള ധാരണാപത്രത്തിലെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം വിലയിരുത്തി.

2019 മാര്‍ച്ച് 11ന് ബെംഗളൂരുവില്‍ ഇന്ത്യയും മാര്‍ച്ച് എട്ടിന് മനാമയില്‍ ബെഹറൈനും ധാരണാപത്രത്തില്‍ ഒപ്പിട്ടു. 

വിശദാംശങ്ങള്‍
·    ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ, ഭൂമിയുടെ വിദൂര നിയന്ത്രണ സംവിധാനങ്ങള്‍, ഉപഗ്രഹ ആശയവിനിമയം, ഉപഗ്രഹാധിഷ്ഠിത ഗതിനിര്‍ണ്ണയം തുടങ്ങി വിവിധ മേഖലകളില്‍ സുപ്രധാന സഹകരണത്തിന് ധാരണാപത്രം വഴിതുറക്കും.
·    ബഹിരാകാശ വകുപ്പ്, ഐഎസ്ആര്‍ഒ എന്നിവയും ബഹറൈന്‍ നാഷണല്‍ സ്‌പെയ്‌സ് സയന്‍സ് ഏജന്‍സി ( എന്‍എസ്എസ്എ)യും ഉള്‍പ്പെട്ട സംയുക്ത പ്രവര്‍ത്തക ഗ്രൂപ്പിന് രൂപം നല്‍കും. ധാരണാപത്രം നടപ്പാക്കുന്നതു സംബന്ധിച്ച സമയക്രമം ഉള്‍പ്പെടെയുള്ള കര്‍മപരിപാടി തയാറാക്കുന്നത് ഈ ഗ്രൂപ്പായിരിക്കും. 

പ്രയോജനങ്ങള്‍
മാനുഷികമായ ഫലങ്ങള്‍ പ്രതീക്ഷിച്ചാണ് ബഹറൈനുമായി ഇത്തരമൊരു സഹകരണത്തിന് ഇന്ത്യ ധാരണാപത്രം ഒപ്പിട്ടത്. രാജ്യത്തെ മുഴുവന്‍ വിഭാഗങ്ങള്‍ക്കും മേഖലകള്‍ക്കും ഇതിന്റെ ഗുണഫലങ്ങള്‍ ലഭിക്കും. 
വിദൂര ഭൗമ നിയന്ത്രണം, ബഹിരാകാശ ആശയവിനിമയം, ബരിഹാരാകാശ ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ പുതിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ധാരണാപത്രം അവസരമൊരുക്കും. 
പണച്ചെലവ് :
ഓരോ സംയുക്ത പ്രവര്‍ത്തനത്തിന്റെയും സാഹചര്യവും സ്വഭാവവുമനുസരിച്ചായിരിക്കും അതിന് ആവശ്യമായി വരുന്ന പണച്ചെലവ് നിശ്ചയിക്കുക. ഇക്കാര്യത്തില്‍ വിശദമായ ധാരണകളും കരാറുകളും ഉണ്ടാകും.
പശ്ചാത്തലം
ബഹിരാകാശ സഹകരണത്തിനുള്ള താല്‍പര്യം 2018 ഏപ്രിലില്‍ എന്‍എസ്എസ്എ തലവനും ബഹറൈന്‍ ഗതാഗത, വാര്‍ത്താവിനിമയ മന്ത്രിയുമാണ് ഇന്ത്യന്‍ സ്ഥാനപതിയെ അറിയിച്ചത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് 2018 ജൂലൈയില്‍ ധാരണാപത്രത്തിന്റെ കരട് തയാറാക്കി. ബഹറൈന്‍ അവരുടേതായ നിര്‍ദേശങ്ങളും നല്‍കി ധാരണാപത്രം സമഗ്രമാക്കുകയും രണ്ടു വിഭാഗങ്ങളും അംഗീകരിച്ച് ഒപ്പുവയ്ക്കുകയുമാണ് ചെയ്തത്.
PSR/ND/MRD



(Release ID: 1581043) Visitor Counter : 84