മന്ത്രിസഭ

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനേഴ്‌സ്‌ഹെല്‍ത്തിനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷണല്‍ ഹെല്‍ത്തുമായി  ലയിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 24 JUL 2019 4:19PM by PIB Thiruvananthpuram

 


കേന്ദ്ര ഖനി മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണസ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനേഴ്‌സ്‌ഹെല്‍ത്ത് പിരിച്ചുവിട്ട് ഇതിനെ ആരോഗ്യകുടുംബക്ഷേമ മന്ത്രാലത്തിന് കീഴില്‍ അഹമ്മദാബാദിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ഫോര്‍മെഡിക്കല്‍ റിസര്‍ച്ച്-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷണല്‍ ഹെല്‍ത്തുമായി ലയിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെഅദ്ധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ആസ്തി-ബാദ്ധ്യതകള്‍ ഉള്‍പ്പെടെയാണ് ലയനത്തിന് അനുമതി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനേഴ്‌സ്‌ഹെല്‍ത്തിലെ എല്ലാ ജീവനക്കാരെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യൂപേഷണല്‍ ഹെല്‍ത്തില്‍ അതേ തസ്തികയിലുംസ്‌കെയിലിലുംസ്വീകരിച്ചുകൊണ്ട് അവരുടെ ശമ്പളം സംരക്ഷിച്ചുകൊണ്ടായിരിക്കും ലയനം. സ്ഥാപനം പിരിച്ചുവിടുന്നതിനും അതിനുശേഷം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍മൈനേഴ്‌സ്‌ഹെല്‍ത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യൂപേഷണല്‍ ഹെല്‍ത്തുമായുള്ള ലയനത്തിനും വേണ്ട നടപടികള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനേഴ്‌സ്‌ഹെല്‍ത്ത്, ഇന്ത്യന്‍ കൗണ്‍സില്‍ഫോര്‍മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യൂപേഷണല്‍ ഹെല്‍ത്ത്,  ഖനി മന്ത്രാലയം, ആരോഗ്യ ഗവേഷണ വകുപ്പ്, ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം എന്നിവയെല്ലാംചേര്‍ന്ന് കൈക്കൊള്ളും.

നേട്ടങ്ങള്‍
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍മൈനേഴ്‌സ്‌ഹെല്‍ത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യൂപേഷണല്‍ ഹെല്‍ത്തുമായുള്ള ലയനം രണ്ടു സ്ഥാപനങ്ങള്‍ക്കും ഗുണകരമാകും. പൊതുപണത്തിന്റെ ശരിയായ പരിപാലനത്തിനൊപ്പം ഒക്യൂപേഷണല്‍ ഹെല്‍ത്ത് മേഖലയിലെ വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കുകയുംചെയ്യും.

പശ്ചാത്തലം:
1990ലാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍മൈനേഴ്‌സ്‌ഹെല്‍ത്ത് ഇന്ത്യാ ഗവണ്‍മെന്റ് ആരംഭിച്ചതും കര്‍ണാടകാസൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ട് 1960 പ്രകാരം രജിസ്റ്റര്‍ചെയ്യുകയുംചെയ്തത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍മൈനേഴ്‌സ്‌ഹെല്‍ത്തിന്റെ രജിസ്‌ട്രേഡ്ഓഫീസ് കര്‍ണാടകയിലെ കോളാര്‍സ്വര്‍ണ്ണ ഖനി മേഖലയിലും അതിന്റെകേന്ദ്ര ലബോറട്ടറി നാഗ്പൂറിലുമായിരുന്നു സ്ഥിതിചെയ്തിരുന്നത്. ഈ സ്ഥാപനം തൊഴില്‍പരമായ ആരോഗ്യ, ശുചിത്വ മേഖലയില്‍ ഗവേഷണം നടത്തുകയും ഖനന, ലോഹാധിഷ്ഠിത മേഖലയിലെ ഖനനാടിസ്ഥിത വ്യവസായങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കികൊണ്ട് ധാതുഅധിഷ്ഠിത വ്യവസായമേഖലകള്‍ക്ക്  സാങ്കേതിക സഹായം ലഭ്യമാക്കുന്നതിലുംവൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്നു. അതോടൊപ്പം സുരക്ഷിത ഖനികളുംആരോഗ്യവാന്മാരായ ഖനിതൊഴിലാളികളും എന്നതിന് ഗവേഷണ വികസനത്തിലൂടെ പരിശ്രമിക്കുകയുംചെയ്തിരുന്നു.
ഒക്യൂപേഷണല്‍ മെഡിസിനും തൊഴിലുമായി ബന്ധപ്പെട്ട ശുചിത്വം ഉള്‍പ്പെടെവിശാലമായ മേഖലഉള്‍ക്കൊള്ളുന്നതാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യൂപേഷണല്‍ ഹെല്‍ത്തിന്റെ ശ്രദ്ധാകേന്ദ്രം. സ്വയംഭരണസ്ഥാപനങ്ങളുടെ  പ്രവര്‍ത്തനവും പ്രകടനവും സംബന്ധിച്ച ചെലവ് പരിപാലന കമ്മിഷന്റെ ശിപാര്‍ശയില്‍ മറ്റുപലതിനൊപ്പം '' ഒരേ ലക്ഷ്യമുള്ള സ്ഥാപനങ്ങളുടെകൂട്ടുപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനും ചെലവ്കുറയ്ക്കുന്നതിനുമായി ഇവയെ ലയിപ്പിക്കുന്നത് പരിഗണിക്കണമെന്നും.'' പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍മൈനേഴ്‌സ്‌ഹെല്‍ത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യൂപേഷണല്‍ ഹെല്‍ത്തുമായുള്ള ലയനത്തിനും ശിപാര്‍ശചെയ്തിരുന്നു.
RS/MRD



(Release ID: 1580227) Visitor Counter : 107