മന്ത്രിസഭ

15-ാം ധനകാര്യകമ്മിഷന്റെ പരാമര്‍ശവിഷയങ്ങളിലെഭേദഗതിക്ക്‌കേന്ദ്ര മന്ത്രിസഭയുടെഅംഗീകാരം പ്രതിരോധത്തിനും, ആഭ്യന്തരസുരക്ഷയ്ക്കുമുള്ള ഫണ്ടുകളെസംബന്ധിച്ചുള്ള ആശങ്ക പരിഹരിക്കാന്‍ വ്യവസ്ഥ

Posted On: 17 JUL 2019 4:18PM by PIB Thiruvananthpuram

15-ാം ധനകാര്യ കമ്മിഷന്‍ രാജ്യത്തിന്റെ പ്രതിരോധത്തിനും, ആഭ്യന്തരസുരക്ഷയ്ക്കുംആവശ്യമായതും, പാഴായി പോകാത്തതുമായ ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഗുരുതരമായആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദിഷ്ടഭേദഗതിക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗംഅംഗീകാരം നല്‍കി.

ഭരണഘടനയുടെ 280-ാംഅനുഛേദത്തിന്റെഒന്നാംവകുപ്പും, 1951 ലെ ധനകാര്യ കമ്മിഷന്‍ നിയമവും അനുശാസിക്കുന്ന പ്രകാരം 2017 നവംബര്‍ 20 നാണ്‌രാഷ്ട്രപതി 15-ാം ധനകാര്യ കമ്മിഷന് രൂപം നല്‍കിയത്. 2020 ഏപ്രില്‍ഒന്ന്മുതല്‍അഞ്ച്‌വര്‍ഷകാലത്തേയ്ക്കുള്ളശുപാര്‍ശകള്‍സമര്‍പ്പിക്കുന്നതിനാണ് 15-ാം ധനകാര്യ കമ്മിഷന്‍ രൂപീകിരച്ചിട്ടുള്ളത്.  
രാജ്യത്തിന്റെ പ്രതിരോധ, ആഭ്യന്തരസുരക്ഷ ആവശ്യങ്ങള്‍ക്ക്മതിയായ ഫണ്ട് ഉറപ്പായും അനുവദിക്കുമെന്ന് കമ്മിഷന്റെ പരാമര്‍ശവിഷയങ്ങളില്‍വ്യവസ്ഥചെയ്യുന്നതാണ്‌ഭേദഗതി. 


പ്രതിരോധ, ആഭ്യന്തരസുരക്ഷാആവശ്യങ്ങള്‍ക്കായുള്ള ഫണ്ട് ലഭ്യമാക്കുന്നതിന് ഒരു പ്രത്യേകസംവിധാനം ആവശ്യമാണോയെന്ന കാര്യവും ധനകാര്യ കമ്മിഷന്‍ പരിശോധിക്കണമെന്ന്‌ ഭേദഗതിയില്‍വ്യവസ്ഥചെയ്തിട്ടുണ്ട്. അത്തരത്തിലൊരുസംവിധാനം എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്നുംഭേദഗതി പ്രകാരം കമ്മിഷന്‍ പരിശോധിക്കണം. 
ND/MRD



(Release ID: 1579272) Visitor Counter : 71