പ്രധാനമന്ത്രിയുടെ ഓഫീസ്‌

കേന്ദ്ര ബജറ്റിനെ പ്രധാനമന്ത്രി പ്രശംസിച്ചു ; ഇന്ത്യയുടെ 21-ാം നൂറ്റാിലെ  വികസനത്തെ ബജറ്റ്    ത്വരിതപ്പെടുത്തും: പ്രധാനമന്ത്രി

Posted On: 05 JUL 2019 3:34PM by PIB Thiruvananthpuram

പുതിയ ഒരു ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ബജറ്റെന്ന നിലയില്‍ 2019-2020 ലെ കേന്ദ്ര ബജറ്റിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
2019-2020 ലെ വാര്‍ഷിക ബജറ്റ് പാര്‍ലമെന്റില്‍ ധനമന്ത്രി അവതരിപ്പിച്ചതിന് ശേഷം പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയില്‍ ബജറ്റ് ദരിദ്രരെ ശക്തിപ്പെടുത്തുമെന്നും രാജ്യത്തെ യുവാക്കള്‍ക്ക് മികച്ച ഭാവി സൃഷ്ടിക്കുമെന്നും പറഞ്ഞു.
ബജറ്റ് രാജ്യത്തിന്റെ വികസനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുമെന്നും മധ്യവര്‍ഗത്തിന് വളരെയധികം ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ''നികുതി പ്രക്രിയയെ ബജറ്റ് ലളിതമാക്കുകയും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെ നവീകരിക്കാന്‍  സഹായിക്കുകയും ചെയ്യും'', പ്രധാനമന്ത്രി പറഞ്ഞു.
ബജറ്റ് സംരംഭങ്ങളെയും സംരംഭകരെയും ശക്തിപ്പെടുത്തുമെന്ന് ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. ബജറ്റ്, രാജ്യത്തിന്റെ വികസനത്തിലുള്ള സ്ത്രീ പങ്കാളിത്തം ഇനിയും വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കാര്‍ഷിക മേഖലയെ  പരിവര്‍ത്തിപ്പിക്കുന്നതിനുള്ള രൂപരേഖ ബജറ്റിലുന്നെും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
2019-2020 വാര്‍ഷിക ബജറ്റിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത് പ്രതീക്ഷ നിറഞ്ഞ ബജറ്റെന്നാണ്. 21-ാം നൂറ്റാിലെ ഇന്ത്യയുടെ വികസനത്തിന് ബജറ്റ് ആക്കം കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ ദരിദ്രര്‍, കര്‍ഷകര്‍, പട്ടികജാതിക്കാര്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍, നിരാലംബരായവര്‍ എന്നിവരുടെ ശാക്തീകരണത്തിനായി കേന്ദ്ര ഗവണ്‍മെന്റ് എല്ലാവിധ നടപടികളും സ്വീകരിച്ചിട്ടുന്നെ് പ്രധാനമന്ത്രി പറഞ്ഞു. ഈ ശാക്തീകരണം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അവരെ രാജ്യത്തിന്റെ ഊര്‍ജ്ജകേന്ദ്രമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ശാക്തീകരണ വിഭാഗങ്ങളില്‍ നിന്ന് അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയുടെ സ്വപ്നം നിറവേറ്റാനുള്ള ഊര്‍ജ്ജം രാജ്യത്തിന് ലഭിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു..
GK MRD – 397
***
 



(Release ID: 1577581) Visitor Counter : 57