പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലോകസഭാസ്പീക്കറായിഓം ബിര്‍ലതിരഞ്ഞെടുക്കപ്പെട്ടതിനെ പ്രധാനമന്ത്രി സ്വാഗതംചെയ്തു

Posted On: 19 JUN 2019 11:55AM by PIB Thiruvananthpuram

സഭയുടെ ഉന്നത പാരമ്പര്യങ്ങള്‍ക്കനുസൃതമായി ശ്രീ. ഓം ബിര്‍ലയെ 17-ാം ലോകസഭയുടെസ്പീക്കറായിഐകകണ്‌ഠേന തിരഞ്ഞെടുത്തതിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിസ്വാഗതംചെയ്തു.
ലോകസഭയില്‍തന്റെ പ്രസംഗത്തിനിടെ ശ്രീ. ഓം ബിര്‍ലയെഅഭിനന്ദിച്ചുകൊണ്ട്,ഇത്രയുംഅതിവിശിഷ്ടവ്യക്തിത്വമുള്ളഒരാളെസഭയുടെസ്പീക്കറായിലഭിച്ചതില്‍എല്ലാഅംഗങ്ങള്‍ക്കുംഅഭിമാന മുഹൂര്‍ത്തമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഒരുവിദ്യാര്‍ത്ഥി നേതാവായിതുടക്കമിട്ട്‌വര്‍ഷങ്ങളായി പൊതുരംഗത്തുള്ളശ്രീ. ഓം ബിര്‍ലസമൂഹത്തെ നിരന്തരംസേവിച്ച്‌വരികയാണെന്ന്അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെകോട്ടയുടെ പരിവര്‍ത്തനത്തിനും സര്‍വ്വതോമുഖമായവികസനത്തിനും ശ്രീ. ബിര്‍ലവഹിച്ച പങ്കിനെ അദ്ദേഹംഅഭിനന്ദിച്ചു.
പുതുതായിതിരഞ്ഞെടുക്കപ്പെട്ട സ്പീക്കറുമായുള്ളതന്റെദീര്‍ഘനാളത്തെ പരിചയവും പ്രധാനമന്ത്രി അനുസ്മരിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന്കച്ചിലും, വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌കേദാര്‍നാഥിലും നടന്ന പുനര്‍ നിര്‍മ്മാണ യത്‌നങ്ങളിലും ശ്രീ. ഓം ബിര്‍ലയുടെസംഭാവനകളും, സമര്‍പ്പിതസേവനവുംഅദ്ദേഹംഎടുത്ത് പറഞ്ഞു. സഹാനുഭൂതിയുള്ളഒരു നേതാവിനെയാണ്17-ാം ലോകസഭയ്ക്ക്‌സ്പീക്കറായിലഭിച്ചിരിക്കുന്നതെന്ന്അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
സഭാനടപടികള്‍സുഗമമായി നടത്തിക്കൊണ്ട് പോകാന്‍ അംഗങ്ങളുടെ പൂര്‍ണ്ണസഹകരണംസ്പീക്കര്‍ക്ക്‌ലഭിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി.
ND MRD– 337
***

 


(Release ID: 1575020)