Posted On:
12 JUN 2019 7:51PM by PIB Thiruvananthpuram
ആധാറിനെ ജനസൗഹൃദപരം ആക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നീക്കത്തിന്റെ ഭാഗമായി പ്രധാനമന്ത്ര ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം 'ആധാറും മറ്റു നിയമങ്ങളും (ഭേദഗതി) ബില്‍ 2019'ന് അംഗീകാരം നല്‍കി. ആധാറും മറ്റു നിയമങ്ങളും (ഭേദഗതി) ഓര്‍ഡിനന്‍സ് 2019ന് പകരമുള്ളതാണ് ഈ ബില്‍. 2019 മാര്‍ച്ച് രണ്ടിനു രാഷ്ട്രപതി പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിലെ വ്യവസ്ഥകകളെല്ലാം തന്നെയാണ് ബില്ലിലും നിര്‍ദേശിച്ചിരിക്കുന്നത്. വരുന്ന പാര്‍ലന്റെ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.
ജന സൗഹൃദപരവും പൗരകേന്ദ്രീകൃതവുമായ ആധാറിനെ ബഹുദൂരം മുന്നോട്ടുകൊണ്ടുപോകാന്‍ ഈ തീരുമാനത്തിന് കഴിയുമൊണ് കരുതുന്നത്.
നേട്ടങ്ങള്‍:
-പൊതുജനതാല്‍പര്യപ്രകാരം കൂടുതല്‍ കരുത്തുറ്റ സംവിധാനം കൊണ്ടുവരുന്നതിനും ആധാറിന്റെ ദുരുപയോഗം തടയുന്നതിനും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയെ(യു.ഐ.ഡി.എ.ഐ) ഈ തീരുമാനം സഹായിക്കും.
-അതോടൊപ്പം ഈ ഭേദഗതിയിലുടെ പാര്‍ലമെന്റില്‍ നിര്‍മിച്ച നിയമത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ഒരു വ്യക്തിയെ തെളിവിനായി ആധാര്‍ നമ്പര്‍ കൈവശം വയ്ക്കണമെന്നു നിര്‍ബന്ധിക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ തിരിച്ചറിയല്‍ വ്യക്തമാക്കുന്നതിന് പ്രാമാണീകരണം നടത്തുന്നതിനോ നിര്‍ബന്ധിക്കില്ല.
-ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനുള്ള പൊതുജനത്തിന്റെ സൗകര്യത്തിനായി, ഈ നിര്‍ദ്ദിഷ്ട ഭേദഗതി സ്വന്തം ഇഷ്ടപ്രകാരം ആധാര്‍ നമ്പര്‍ പ്രാമാണീകരണത്തിനായി ഉപയോഗിക്കാനും കെ.വൈ.സി. രേഖകളായി 1885 ല ടെലിഗ്രാഫ് ആക്ട്, 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിയമം എന്നിവയുടെ അടിസ്ഥാനത്തില്‍ സ്വീകരിക്കാനും അനുമതി നല്‍കുന്നുണ്ട്.
വിശദാംശങ്ങള്‍:
ഭേദഗതിയുടെ പ്രധാന സവിശേഷതകള്‍ താഴെപ്പറയുന്നു-
- ആധാര്‍ നമ്പര്‍ കൈവശമുള്ളയാളുടെ അനുവാദത്തോടെ സ്വന്തം ഇഷ്ടപ്രകാരം ആധാര്‍ നമ്പര്‍ ഭൗതികമായോ ഇലക്‌ട്രോണിക് രൂപത്തിലോ ഉള്ള പ്രാമമീകരണത്തിനോ അല്ലെങ്കില്‍ ഓഫ്‌ലൈന്‍ പരിശോധനയ്‌ക്കോ ഉപയോഗിക്കാം.
-ഒരു വ്യക്തിയുടെ യഥാര്‍ഥ ആധാര്‍ നമ്പര്‍ രഹസ്യമാക്കി വയ്ക്കുന്നതിനായി 12 അക്ക ആധാര്‍ നമ്പറും അതിന്റെ ബദലായ വെര്‍ച്ചുല്‍ ഐഡന്റിറ്റിയും ഉപയോഗിക്കുന്നതിന് അനുമതി നല്‍കുുണ്ട്.
-ഇപ്പോള്‍ ആധാര്‍ നമ്പര്‍ ഉള്ള കുട്ടികള്‍ക്ക് 18 വയസാകുമ്പോള്‍ആധാര്‍ നമ്പര്‍ റദ്ദ് ചെയ്യു18 വയസാകുമ്പോള്‍തിനുള്ള അവസരവും നല്‍കുന്നുണ്ട്.
-സ്വകാര്യതയുടെ സംരക്ഷണത്തിനുും ആധാര്‍ അധികാരികള്‍ പറഞ്ഞിട്ടുള്ള സുരക്ഷയ്ക്കും വഴങ്ങിയശേഷം മാത്രമേ പ്രാമാണീകരണം ചെയ്യാനായി സ്ഥാപനങ്ങളെ അനുവദിക്കുന്നുള്ളു. അതോടൊപ്പം പാര്‍ലമെന്റ് നിര്‍മ്മിച്ചിട്ടുള്ള നിയമത്തിന്റെയോ, അല്ലെങ്കില്‍ രാജ്യത്തിന്റെ താല്‍പര്യപ്രകാരം കേന്ദ്ര ഗവമെന്റ് പറഞ്ഞിട്ടുള്ളതിന്റേയോ അടിസ്ഥാനത്തില്‍ മാത്രമേ പ്രാമാണീകരണം അനുവദിക്കുകയുള്ളു.
-ആധാര്‍ നമ്പര്‍ സ്വന്തം ഇഷ്ടപ്രകാരം പ്രാമാണീകരണത്തിനായി ഉപയോഗിക്കാനും ടെലഗ്രാഫ് ആക്ട് 1885ഉം കള്ളപ്പണം വെളുപ്പിക്കല്‍ നിയമം 2002ഉം പ്രകാരം കെ.വൈ.സി. രേഖകളായി സ്വീകരിക്കുന്നതിനും അനുമതി നല്‍കുന്നുണ്ട്.
-സ്വകാര്യ സംരംഭകര്‍ ആധാര്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ആധാര്‍ നിയമത്തിലെ വകുപ്പ് 57 റദ്ദാക്കാനും നിര്‍ദ്ദേശമുണ്ട്.
- സേവനം നിഷേധിക്കുന്നതും വിസമ്മതിക്കുന്നതും അല്ലെങ്കില്‍ കഴിയില്ലെന്നത്, പ്രാമാണീകരണം ചെയ്യുന്നതിന് വിഷമമുണ്ടാകുക എന്നിവ തടയുന്നു.
-യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഫണ്ട് സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നു.
- ആധാര്‍ നിയമവും ബന്ധപ്പെട്ട വ്യവസ്ഥകളും ലംഘിച്ചാല്‍ സിവില്‍ പിഴകള്‍, അതിന്റെ വിധിനിര്‍ണ്ണയം, അപ്പീല്‍ അവകാശം എന്നിവ ലഭ്യമാക്കും.
പശ്ചാത്തലം:
ആധാറും മറ്റ് നിയമങ്ങളും (ഭേദഗതി) ഓര്‍ഡിനന്‍സ് 2019 മന്ത്രിസഭായോഗം 2019 ഫെബ്രുവരി 28നാണ് പരിഗണി്ച്ചത്. 2019 മാര്‍ച്ച് രണ്ടിന് രാഷ്ട്രപതി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയും ചെയ്തു.
ആധാറും മറ്റ് നിയമങ്ങളും (ഭേദഗതി) ഓര്‍ഡിനന്‍സ് 2019 സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരവും ജസ്റ്റീസ് (റിട്ട) ബി.എന്‍. ശ്രീകൃഷ്ണ കമ്മിറ്റിയുടെ ശിപാര്‍ശകളും അടിസ്ഥാനപ്പെടുത്തി ആധാര്‍ നിയമത്തെ ശക്തിപ്പെടുത്തുകയെ ലക്ഷ്യത്തോടെയായിരുന്നു.