മന്ത്രിസഭ

ഇന്ത്യയും റഷ്യയും റെയില്‍വേ രംഗത്തു ധാരണാപത്രം ഒപ്പുവെക്കുന്നതിനു മന്ത്രിസഭയുടെ അംഗീകാരം

प्रविष्टि तिथि: 12 JUN 2019 8:11PM by PIB Thiruvananthpuram

റെയില്‍വേ മന്ത്രാലയത്തിനു കീഴിലുള്ള റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷനും റഷ്യന്‍ റെയില്‍വേ ഗവേഷണ കേന്ദ്രവും റഷ്യയിലെ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സിഗ്നലിങ് ആന്‍ഡ് ടെലികമ്മ്യൂഷിക്കേഷന്‍ ഓണ്‍ റെയില്‍വേ ട്രാന്‍സ്‌പോര്‍ട്ടും സഹകരിക്കുന്നതിനായുള്ള ധാരണാപത്രത്തെക്കുറിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുമ്പാകെ വിശദീകരിക്കപ്പെട്ടു.

വിജ്ഞാനം കൈമാറലും വിദഗ്ധരുടെ കൈമാറ്റവും സെമിനാറുകളും സാങ്കേതിക സന്ദര്‍ശനങ്ങളും പരസ്പരം അംഗീകരിച്ച, സഹകരിച്ചുള്ള പദ്ധതികളും ധാരണാപത്രം സാധ്യമാക്കും.

2019 ഏപ്രിലിലാണ് ധാരണാപത്രം ഒപ്പുവെക്കപ്പെട്ടത്.


(रिलीज़ आईडी: 1574252) आगंतुक पटल : 113
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , हिन्दी , Marathi , Gujarati , Tamil , Telugu , Kannada