മന്ത്രിസഭ

ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണലില്‍ അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 27 MAR 2019 4:59PM by PIB Thiruvananthpuram

 

 

ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണലില്‍ (എന്‍.സി.എല്‍.ടി)മൂന്ന് ജുഡീഷ്യല്‍ അംഗങ്ങളുടെയും മൂന്ന് സാങ്കേതിക അംഗങ്ങളുടെയും തസ്തികകള്‍ അധികമായി സൃഷ്ടിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

പേ ലെവല്‍ 17 (2,25000 രൂപ ഫിക്‌സഡ്)ലാണ് തസ്തികകള്‍ സൃഷ്ടിക്കുക. അനുവദിക്കപ്പെട്ട മറ്റ് അലവന്‍സുകളും ലഭിക്കും. ഇതു വഴി പ്രതിവര്‍ഷം മൊത്തം 2,2782096 രൂപയുടെ (രണ്ടു കോടി 27 ലക്ഷത്തി എണ്‍പത്തി രണ്ടായിരത്തി തൊണ്ണൂറ്റിയാറ് രൂപ) സാമ്പത്തിക ബാധ്യതയാണ് ഗവണ്‍മെന്റിനുണ്ടാകുക.
2017 ലെ ധനകാര്യ നിയമം, കമ്പനി നിയമം, 2016 ലെ ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റന്‍സി നിയമം എന്നിവ ദേശീയ ട്രിബ്യൂണലിന് നല്‍കിയിരിക്കുന്ന അനുശാസനങ്ങള്‍ പാലിക്കാനും, നിശ്ചിത സമയ പരിധിക്കുള്ളില്‍കേസുകള്‍ തീര്‍പ്പാക്കാനും സഹായിക്കും.
AM MRD- 225
***



(Release ID: 1569747) Visitor Counter : 121