മന്ത്രിസഭ

മന്ദേച്ചു ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട കരാര്‍ ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം

Posted On: 07 MAR 2019 2:36PM by PIB Thiruvananthpuram

 

        ഭൂട്ടാനിലെ മന്ദേച്ചു ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള കരാറിന്റെ മൂന്നാം വകുപ്പിലെ ഭേദഗതിക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

        പദ്ധതിയുടെ വായ്പാ തിരിച്ചടവ് കാലാവധി ഭൂട്ടാന് രണ്ട് വര്‍ഷം ദീര്‍ഘിപ്പിച്ച് കൊണ്ടുള്ളതാണ് ഭേദഗതി. പദ്ധതിയുടെ നിര്‍മ്മാണം പതിനഞ്ച് വര്‍ഷത്തിനകം എന്നത് പതിനേഴ് വര്‍ഷമായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

പ്രയോജനങ്ങള്‍
ഈ ഭേദഗതി വഴി ലക്ഷ്യമിടുന്നത് ഇവയാണ് :
1.    ഭൂട്ടാനിലെ 720 മെഗാവാട്ട് ശേഷിയുള്ള മന്ദേച്ചു ജലവൈദ്യുത പദ്ധതിയില്‍ നിന്ന് വൈദ്യുതി ഇറക്കുമതി ചെയ്യുന്നതിലെ ആദ്യ വര്‍ഷത്തെ നിരക്ക് യൂണിറ്റിന് നാല് രൂപ (ഇന്ത്യന്‍ രൂപ) 12 പൈസയായിരിക്കും.
2.    പദ്ധതിയില്‍ നിന്നുള്ള മിച്ച വൈദ്യുതി ഭൂട്ടാന്‍ ഉറപ്പായും ഇന്ത്യയ്ക്ക് വിതരണം ചെയ്യും.
3.    ഇന്ത്യയും ഭൂട്ടാനും തമ്മില്‍ ജലവൈദ്യുത സഹകരണ രംഗത്തെ പരസ്പര ബന്ധങ്ങളും, ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളും ശക്തിപ്പെടും.

ND MRD- 186



(Release ID: 1568148) Visitor Counter : 106